Mullappilli Vamanan

Mullappilli Vamanan

മുല്ലപ്പിള്ളി വാമനന്‍

1965ല്‍ ജനനം. അച്ഛന്‍: ആലുവ മുല്ലപ്പിള്ളി ശങ്കരന്‍ നമ്പൂതിരി. അമ്മ: ശ്രീദേവി അന്തര്‍ജ്ജനം.കുലത്തൊഴിലിനോടൊപ്പം സ്‌കൂള്‍-കോളേജ് വിദ്യാഭ്യാസവും  പത്രപ്രവര്‍ത്തനപരിശീലനവും പൂര്‍ത്തിയാക്കി. പാലാ സെന്റ് തോമസ് കോളേജ്, ആലുവ യൂണിയന്‍  ക്രിസ്ത്യന്‍ കോളേജ് എന്നിവിടങ്ങളില്‍ പഠിച്ചു. പിന്നീട് കേരള സര്‍വ്വകലാശാലയില്‍നിന്നു ചരിത്രത്തില്‍ ബിരുദാനന്തരബിരുദവും കേരളാ പ്രസ് അക്കാദമിയില്‍നിന്നും പത്രപ്രവര്‍ത്തനപരിശീലനവും നേടി. ദല്‍ഹിയില്‍ പുസ്തകപ്രസാധകരംഗത്ത് പ്രവര്‍ത്തിക്കുന്നു. ലേഖനങ്ങളും ഒറ്റശ്ലോകങ്ങളും ചിലതു പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുസ്തകരൂപത്തിലുള്ള ആദ്യ കൃതിയാണിത്. ജോലിയോടൊപ്പം ദല്‍ഹിയിലെ രാജ്യാന്തര കഥകളി കേന്ദ്രത്തില്‍ ചേര്‍ന്ന് ചെണ്ട അഭ്യസിച്ചു. 

ഭാര്യ: ഗിരിജ. മക്കള്‍: അദ്വൈത് ശങ്കര്‍, ശ്രീയുത് ശങ്കര്‍.

ഇമെയില്‍: 



Grid View:
-15%
Quickview

Saraksharam Sadhakam

₹85.00 ₹100.00

Book by Mullappilli Vamanan അക്ഷരശ്ലോക വിശാരദനായ ഒരു കവി രചിച്ച മുക്തകങ്ങളുടെ സമാഹാരം. വര്‍ത്തമാനകാലത്തില്‍ നഷ്ടപ്പെടുന്ന മൂല്യങ്ങളെ തിരിച്ചുപിടിക്കേണ്ടതുണ്ട് എന്ന് ഓര്‍മ്മിപ്പിക്കുന്ന വരികള്‍. ആത്മകഥാംശങ്ങള്‍, ആസ്വാദനങ്ങള്‍, അഭിപ്രായങ്ങള്‍, നിരീക്ഷണങ്ങള്‍, നിരൂപണങ്ങള്‍, ഇതിഹാസകഥകള്‍, സമകാല രാഷ്ട്രീയസംഭവങ്ങള്‍, വിമര്‍ശനങ്ങള്‍, പുറംകാഴ്ചകള്‍ തുടങ..

Showing 1 to 1 of 1 (1 Pages)