Dr Francis Alappat

ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട്
ആലപ്പാട്ട് ആന്റണി (എ.കെ. ആന്റണിയുടെയും റോസിയുടെയും മകന്). സഹോദരങ്ങള്‍: ജോണ്സണ്, മേരി.
തൃശ്ശൂര്‍ സേക്രഡ് ഹാര്‍ട്ട്, മോഡല്‍ ബോയ്സ് ഹൈസ്കൂള്‍, സെന്റ ് തോമസ് കോളേജ് എന്നിവിടങ്ങളില്‍ പഠനം.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്ന് എം.ബി.ബി.എസ് ബിരുദം. കോഴിക്കോട് ജെസ്യൂട്ട് ട്രെയിനിംഗ് കോളേജ്,
അഡയാര്‍ സേക്രഡ് ഹാര്‍ട്ട് കോളേജ്, ആലുവ മംഗലപ്പുഴ സെന്റ ് ജോസഫ് പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ നിന്ന്
തത്ത്വശാസ്ത്രദൈവശാസ്ത്ര ബിരുദങ്ങളും. 1995ല്‍ വൈദികാഭിഷേകത്തിനു ശേഷം പാവറട്ടി,ഇരവിമംഗലം, കണ്ണംകുളങ്ങര, വിജയപുരം (ചേറൂര്), കൊളങ്ങാട്ടുകര, നെഹ്റു നഗര്‍ എന്നിവിടങ്ങളില്‍ ശുശ്രൂഷ.
മാനസിക ആരോഗ്യ ആസ്പത്രിക്കു വേണ്ടി കേരള ഹെക്കോടതി നിയമിച്ച മോണിറ്ററിംഗ് കമ്മിറ്റിയിലും തൃശ്ശൂര്‍ ജില്ലാ ആശുപത്രി, തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ്, കൊരട്ടി ഗവ. ലെപ്രസി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ ഉപദേശക സമിതിയിലും അംഗമായിരുന്നു. കേരള ബ്ലഡ് ഡോണേഴ്സ് ഫോറത്തിന്റെ (1979) സ്ഥാപകന്‍.
'പൂവിതള്‍ പൊഴിയുമ്പോള്‍' എന്ന രക്തദാന ഡോക്യുമെന്ററിയുടെയും ടി.ജി. രവി നായകനായി അഭിനയിച്ച 'ഓര്‍മ്മകള്‍ക്കപ്പുറം' എന്ന ഷോര്‍ട്ട് ഫിലിമിന്റെയും സംവിധാനം നിര്‍ഹിച്ചിട്ടുണ്ട്.
ജൂബിലി മിഷന് മെഡിക്കല്‍ കോളേജ്, ജൂബിലി മിഷന് കോളേജ് ഓഫ് നഴ്സിംഗ്, ജൂബിലി മിഷന് പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, തൃശ്ശൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് സയന്‍സ് ( TIMHANS) എന്നിവയുടെ സ്ഥാപക ഡയറക്ടറുമാണ്.
തൃശൂര്‍ അതിരൂപത വികാരി ജനറല്‍, ജൂബിലി മിഷന് മെഡിക്കല്‍ കോളേജ് പ്രസിഡന്റ ്, സാന്ത്വനം ചെയര്മാന്, സത്സംഗ് രക്ഷാധികാരി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
തൃശ്ശൂര്‍ അതിരൂപതയുടെ തീരദേശ ആരോഗ്യമിഷന് കേന്ദ്രമായ ഏങ്ങണ്ടിയൂര്‍ മേരി ഇമ്മാക്കുലേറ്റ് (എം.ഐ. മിഷന്) ഹോസ്പിറ്റലിന്റെ
ഡയറക്ടറും ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിയുടെ ചെയര്‍മാനുമായിരുന്നു.
വിവാഹവേദിയിലേക്ക്, ഇലഞ്ഞിപ്പൂമണമൊഴുകിവരുന്നു, ദൈവവചനം ധ്യാനിക്കാനും ജീവിക്കാനും, സുഭാഷിതങ്ങള്‍ ചിന്താദളങ്ങള്‍, നോമ്പുകാല ചിന്തകള്‍, കന്തന്‍ചാവടി, ആറ്റുവഞ്ചി(ഞ്ഞി), രാഘവാ കൃഷ്ണാ, അനഘ, അവള്‍ക്കൊപ്പം, ഒരു വ്രണിതമാനസന്‍,
ഞാന്‍ എന്ന ഞാന്‍ (സാമൂഹികവിശകലനം), മാഞ്ചിറപ്പാലം (സേവന മേഖലാചരിത്രം), Kenosis - The Story of a Bleeding Heart,
Blood is Thicker Than Water, The Unfaithable (Biography), രേണു രാജസ്ഥാനി (നോവല്‍), കാസ മുതല്‍ കഡാവര്‍ വരെ (ആത്മകഥ) തുടങ്ങി അമ്പത്തിനാലോളം കൃതികള്‍.
മേല്‍വിലാസം: 'അമ്മവീട്',
ബെന്നറ്റ് റോഡ്, തൃശൂര്‍ 680020
Anakha
A Novel by Francis Alappat , ഈ ഗ്രന്ഥകർത്താവ് രചിച്ചിട്ടുള്ള ചെറുകഥസഞ്ചയത്തിലും ഇംഗ്ലീഷിലെഴുതപെട്ട മുൻ നോവലിലും രസിപ്പിക്കുന്നതോടൊപ്പം, മനസംസ്കരണം സാഹിത്യത്തിന്റെ പരോക്ഷലക്ഷ്യമാണെന്ന സമീപനമുണ്ട്. ഈ പുസ്തകം മനസ്സിരുത്തി വായിക്കുന്നവർക്ക്, 'പണം നേടാൻ വേണ്ടി ഏതു ഘോരപ്രവൃത്തിയും ചെയ്യാം'എന്ന പ്രലോഭനമുണ്ടാവുമ്പോൾ അന്തഃരംഗത്തിൽ നിന്ന് ഒരു പ്രേതിഷേധ ..
Aattuvanchi - Dr.Francis Alappat
Book by Dr.Francis Alappatമാറ്റമാണ് ജീവിതത്തിന്റെ കാതല്‍ എന്ന ധ്വനിയും പ്രകടമാക്കുന്നു. വൈദികജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ നിന്നാണ് മഹാമനസ്കതയുടെ പാഠങ്ങള്‍ ഒഴുകിവരുന്നത്; വിക്ടര്‍ ഹ്യൂഗോവിന്റെ മെത്രാനച്ചന് ഈ പുസ്തകതാളുകളിലിരുന്ന് ചിരിക്കുന്നു..



