we can publish
your books!!!
Our Publishing
Solutions
ജനറല്‍
1.
അനുദിനം വര്‍ദ്ധിച്ചു
വരുന്ന, പ്രസിദ്ധീകരണം
സംബന്ധിച്ച അന്വേഷണങ്ങള്‍ക്ക് ഫലപ്രദമായ ഒരു പരിഹാരനിര്‍ദേശമാണ് Publishing Solutionന്റെ ഭാഗമായി ഗ്രീന്‍ബുക്‌സ്
അവതരിപ്പിക്കുന്ന Imprints. ഇത്
സെല്‍ഫ് പബ്ലിക്കേഷന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.
2.
മംഗളോദയം (Mangalodayam) എന്ന Imprint ലോഗോയിലായിരിക്കും
ഈ പ്രൊഡക്ട് അറിയപ്പെടുക.
3.
ഇതിനായി ഗ്രീന്‍ബുക്സിന്റെ സാങ്കേതിക വിദഗ്ദ്ധരുടെ ഒരു
പ്രൊഫഷണല്‍ ടീം പ്രവര്‍ത്തിക്കുന്നു.
4.
പ്രസിദ്ധീകരണയോഗ്യമാണെന്ന്
ഗ്രീന്‍ബുക്‌സ് പരിശോധനസമിതി തീര്‍പ്പു കല്‍പ്പിച്ചതിനു ശേഷം പുസ്തകം
പ്രൊജക്ടില്‍ ഉള്‍ക്കൊള്ളിക്കുന്നതാണ്
ഗ്രീന്‍ബുക്‌സ്
ഗ്രന്ഥകര്‍ത്താവിന്/ഉപഭോക്താവിന്- നല്‍കുന്നത്
1.
എഡിറ്റിംഗ്, ലേയൗട്ട്, കവര്രൂപകല്പ്പന
എന്നിവ കുറ്റമറ്റ രീതിയില്‍ ഗ്രന്ഥകര്‍ത്താവിനുവേണ്ടി നിര്‍വഹിക്കുന്നു. കോപ്പി എഡിറ്റിംഗിന്
പ്രത്യേക ചാർജ് ഈടാക്കുന്നതാണ് .
2.
പ്രസിദ്ധീകരണത്തിനു
ശേഷം അതേ പുസ്തകത്തിന്റെ കുടുതല്‍
പ്രതികള്‍ അച്ചടിക്കുന്നതിനുള്ള സൗകര്യം ഗ്രീന്‍ബുക്‌സ് ഗ്രന്ഥകര്‍ത്താവിന് നല്‍കുന്നു
3.
ഗ്രീന്‍ബുക്‌സിന്റെ
വിതരണസമ്പ്രദായം ഉപയോഗിച്ച് വില്പന നടത്തുന്നതാണ്.
4. ഗ്രിന്‍ബുക്‌സിന്റെ പുസ്തകശാലകള്‍ , www.greenbooksindia.com എന്ന വെബ്സൈറ്റ്, ആമസോണ്‍, ഫ്ളിപ്കാര്‍ട്ട്
എന്നീ ഓൺലൈൻ പ്ലാറ്റുഫോമുകൾ , ഇ-ബുക്ക്, കിന്‍ഡില്‍ തുടങ്ങിയ
ഫോര്‍മാറ്റുകൾ, ഇതുവഴിയെല്ലാം
പുസ്തകം ലോകമെങ്ങുമുള്ളവര്‍ക്ക് വില്‍പ്പനയ്ക്കുള്ള സൗകര്യമൊരുക്കുന്നു.
ഗ്രന്ഥകര്‍ത്താവ്
മനസ്സിലാക്കേണ്ടത്
1. ഗ്രന്ഥരചനയ്ക്കാവശ്യമായ
വിഷയങ്ങള്‍ തിരഞ്ഞെടുക്കാനുള്ള പരിപൂര്‍ണ്ണ സ്വാതന്ത്ര്യം ലഭിക്കുന്നു.
2. ഉള്ളടക്കത്തെക്കുറിച്ചുള്ള
പൂര്‍ണ്ണ ഉത്തരവാദിത്വം ഗ്രന്ഥകര്‍ത്താവിനായിരിക്കും. (ഉള്ളടക്കം
കൃത്യതയില്ലാത്തത്, കോപ്പിയടി, ഏതെങ്കിലും വ്യക്തിയുടെ
സ്വകാര്യത ലംഘിക്കുന്നത്, ഏതെങ്കിലും വ്യക്തിയുടെ
ബൗദ്ധിക സ്വത്തവകാശം ലംഘിക്കുന്ന ഉള്ളടക്കം അല്ലെങ്കില്‍ അശ്ലീലമോ അപകീര്‍ത്തികരമോ
ദേശവിരുദ്ധമോ ആയ ഉള്ളടക്കം അല്ലെങ്കില്‍ കേന്ദ്ര-സംസ്ഥാന-പ്രാദേശിക നിയമം
ലംഘിക്കുന്ന ഉള്ളടക്കം എന്നിവയില്‍നിന്ന് മുക്തമായിരിക്കണം.)
3. പുസ്തകം മനോഹരമായി
രൂപകല്പന ചെയ്ത് ലഭിക്കും.
4.
പുസ്തകത്തിന്റെ പകര്‍പ്പവകാശം
(കോപ്പിറൈറ്റ്) ഗ്രന്ഥകര്‍ത്താവിനായിരിക്കും.
കമ്പനിയുടെ
നടപടിക്രമങ്ങള്‍
1.
എഴുത്തുകാരന്‍ മാനുസ്‌ക്രിപ്റ്റ്
തപാല്‍ വഴിയോ കമ്പനിയില്‍ നേരിട്ട് എത്തിക്കുകയോ ഇ-മെയില്‍ മുഖേനയോ അയയ്ക്കാം.
2.
പ്രാഥമികവിശകലനത്തില്‍
പുസ്തകം പ്രസിദ്ധീകരണയോഗ്യമാണോ എന്ന് സാക്ഷ്യപ്പെടുത്തുന്നു.
3.
പ്രസിദ്ധീകരണയോഗ്യമെങ്കില്‍
പുസ്തകം പ്രസിദ്ധീകരിക്കുവാനുള്ള സമ്മതപത്രത്തില്‍ ഒപ്പിടുന്നു. അതിനുവേണ്ടിയുള്ള
സാമ്പത്തികബാധ്യതകള്‍ ഗ്രന്ഥകാരന്‍ നിര്‍വഹിക്കുന്നു. പ്രിന്റിംഗ്, പ്രൊസ്സസിംഗ്
എന്നിവയിലാണ് ചെലവുകള്‍ വഹിക്കേണ്ടത്.
4. ISBN (International
standard book number) നല്കുന്നു.
കൃതിയുടെ കോപ്പിറൈറ്റ് ഗ്രന്ഥകാരനില്‍ നിക്ഷിപ്തമാണ്.
7. ഗ്രീന്‍ ബുക്‌സിന് വിൽക്കാനുള്ള
പുസ്‌തകങ്ങൾക്ക് പ്രത്യേകമായി ഒരു പര്‍ച്ചേയ്‌സ് എഗ്രിമെന്റ് ഒപ്പിടേണ്ടതാണ്.
Please Contact us:
Dr.Sobha : +91 85477 01038
Sabeena : +91 8589095308
Email : editorial@greenbooksindia.com
0487-2381066, 0487-2381039
