Mangalodayam
Ormayile Kadumkappi
ഓര്‍മ്മയിലെ കടുംകാപ്പി നിമ്മി പി ആര്‍കാറ്റിനെപ്പിടിച്ച് കണ്ണിലൊളിപ്പിക്കാമെന്ന് അവനും, അവന്റെ മുടിയിഴകള്‍ക്കിടയിലെ നേര്‍ത്ത വിരലോട്ടങ്ങളില്‍പകര്‍ന്നാട്ടങ്ങളുണ്ടാകുമെന്ന് അവളും തിരിച്ചറിഞ്ഞതുപോലെ അനിര്‍വചനീയമായ അനുഭൂതിയായി മാത്രം ആസ്വദിക്കാനാവുന്നചില അടുപ്പങ്ങളുണ്ട്..,'മ്മക്കൊരു കാപ്പി കുടിച്ചാലോ' എന്ന ചോ..
Bar Girl
ബാര്‍ ഗേള്‍ഡോ. റെജി ഡി. നായര്‍''പ്രവാസിയുടെ ഓരോ മടക്കയാത്രയും പ്രതീക്ഷാനിര്‍ഭരമാണ്. നാട്ടിലേക്കുള്ള തിരിച്ചുവരവുകള്‍ ഇടവേളകളെആഘോഷമാക്കിത്തീര്‍ക്കുന്നു. നിറഞ്ഞ പ്രയാസങ്ങളുടെ കൂരിരുട്ടില്‍ നൈമിഷികാഹ്ലാദത്തിന്റെ പൂത്തിരികളെ ഓരോ കഥയിലും റെജിപ്രകാശിപ്പിക്കുന്നു. ആ വര്‍ണ്ണവെളിച്ചത്തിന്റെ തെളിച്ചം റെജിയുടെ കഥകളില്‍ കാണാം. എത്രയോ പേര്‍..
Nilayil Nilavu Peyyumpol നിളയിൽ നിലാവ് പെയ്യുമ്പോൾ
നിളയിൽ നിലാവ് പെയ്യുമ്പോൾഅലോഷി തോന്ന്യാക്ഷരങ്ങള്‍ അലക്ഷ്യമായി എഴുതിയതാണെങ്കിലും സൂക്ഷ്മമായി നോക്കിയാല്‍ വായനക്കാരെയും ഉള്‍പ്പെടുത്തുന്ന ഓര്‍മ്മകളുടെ ശേഖരമാണ് ഈ കൃതി. ജീവിതത്തില്‍ തോറ്റുപോയവരും ജീവിക്കാന്‍ മറന്നവരും പ്രണയവേനലില്‍ വെന്തവരും തനിച്ചായി പോയവരും ഈ കൃതിയിലുടനീളം നിറഞ്ഞുകിടപ്പുണ്ട്.നിളയുടെ ഓരങ്ങളില്‍നിന്ന് ഓര്‍മ്മകളുടെ തടവറയിലേക്ക് തിര..
Akalunna Theeram
അകലുന്ന തീരംപി.എം. രഘുകുമാർ ആനന്ദക്കുട്ടൻ എന്ന നാമധേയവും പേറി ഹതഭാഗ്യവാനായി ജീവിക്കേണ്ടിവന്ന ഒരാളുടെ കഥ പറയുന്നു അകലുന്ന തീരം. അലങ്കാരവും കാല്പനികതയും പ്രതീകങ്ങളും ചേർത്ത് രൂപപ്പെടുത്തിയ സന്ദർഭങ്ങളിലൂടെയാണ് ഈ നോവൽ വികസിക്കുന്നതും പരിണമിക്കുന്നതും. വിശ്വാസവും കമ്മ്യൂണിസവും ലൗകിക ജീവിതത്തിന്റെ നാൾവഴികളും ഇടകലരുന്ന കഥാമുഹൂർത്തങ്ങളിലൂടെ ശ്..
Mannillamuttathe Ottamaram
മണ്ണില്ലാമുറ്റത്തെ ഒറ്റമരം ജയറാം വാഴൂർ ജയറാമിന്റെ കവിതയ്ക്ക് പച്ചനിറമാണ്. പച്ച, പ്രകൃതിയുടെ നിറം. പകുതി വായിച്ചാൽ പേജു മറിക്കാൻ വായനക്കാരനെ പ്രേരിപ്പിക്കുന്നതാകരുത് തന്റെ കവിതയെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ട്. ഭാവഭദ്രതയിൽ നിറന്ന, സമ്പന്നമായ ഭാഷയും ജീവിതത്തിലെ സമ്പന്നമായ അനുഭവമേഖലയെ തൊട്ടുനിൽക്കുന്ന തൂമകലർന്ന ഒരു താളക്രമവും സമന്വയിച്ചുണ..
Mariyam Ulahannan
മറിയം ഉലഹന്നാൻഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ട്‌സ്ത്രീയുടെ സാമൂഹികമായ മുന്നേറ്റങ്ങൾക്ക് ഊന്നൽ കൊടുക്കുന്നു എന്ന് അവകാശപ്പെടുന്ന ഈ കാലഘട്ടത്തിലും വീടെന്ന ചട്ടക്കൂടിനുള്ളിൽ പലപ്പോഴും അവർ നേരിടേണ്ടി വരുന്ന അപചയത്തിലേക്ക് ഈ നോവൽ വിരൽ ചൂണ്ടുന്നു. പുരുഷന്റെ വഴിവിട്ടുള്ള പെരുമാറ്റരീതികളും മദ്യപാനവും മൂലം ജീവിതതാളം തെറ്റിയ കുടുംബാവസ്ഥകൾ അന്നും ഇന്നും നിരവ..
Sammisraramayanam
സമ്മിശ്രരാമായണംപ്രൊഫ. പുന്നക്കൽ നാരായണൻ പത്ത് സർഗ്ഗങ്ങളിലായി 29 അദ്ധ്യായങ്ങളോടെ എണ്ണായിരത്തിലധികം വരികളുള്ള കാവ്യം. നിലവിലുള്ള പല രാമായണങ്ങളിലെയും കഥകളുടെ പൊരുൾ വ്യത്യസ്തമായി അവതരിപ്പിക്കുന്ന കൃതി. ശാസ്ത്രബോധം, ആദ്ധ്യാത്മികം, ഭൗതികജീവിതം തുടങ്ങിയവയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള സംഭവപരമ്പരകൾ. ജീവിതത്തിൽ ശാന്തിയും സമാധാനവും കൈവരിക്കുവ..
Yathrayil Virinja Pookkal
യാത്രയിൽ വിരിഞ്ഞ പൂക്കൾമിനി രാജേഷ് നടന്നു പോകുന്ന പെൺവഴികളിലെ പ്രതിബന്ധങ്ങളെ തകർത്തു മുന്നേറുന്ന വർണ്ണവിസ്മയങ്ങളാണ് ഈ കഥാസമാഹാരം. എളുപ്പത്തിൽ കടന്നുപോകാനുള്ളതല്ല സ്‌ത്രൈണജീവിതത്തിന്റെ വാതായനങ്ങൾ എന്ന് യാത്രയിലുടനീളം കണ്ടെത്തുന്ന പെൺ മനസ്സുകളെ ഓർത്തെടുക്കുകയാണ് കഥാകാരി. തന്റേതായ ഇടത്തിൽ നില്ക്കുമ്പോൾ അവൾ അനുഭവിക്കേണ്ടി വരുന്ന യാതനകളിൽന..
Murivetta Bhoomikkay
മുറിവേറ്റ ഭൂമിക്കായ്‌ഡോ. ഷേർളി പി. ആനന്ദ്‌ആഗോളതാപനം, കാലാവസ്ഥാവ്യതിയാനം, പരിസ്ഥിതി മലിനീകരണം തുടങ്ങിയ കാലിക പ്രസക്തിയുള്ള പ്രശ്‌നങ്ങൾ വിഷയാടിസ്ഥാനത്തിൽ വസ്തുതകളും ആശയങ്ങളും വിശദീകരണവും ലളിതമായ രീതിയിൽ വിശകലനം ചെയ്ത് എഴുതിയ ലേഖനങ്ങൾ വായനക്കാർക്ക് ഏറ്റവും പ്രയോജനപ്രദമാണ്. ആഖ്യാനശൈലിയും ഭാഷാപരിജ്ഞാനവും വിഷയാവതരണവും പ്രത്യേകം എടുത്തുപറയേണ്ടതാണ്. അദ..
Anomie
അനോമി സിന്ധുഭൈരവി വ്യവസ്ഥാപിതമായ ചട്ടക്കൂടുകൾക്കപ്പുറം സ്ത്രൈണ ജീവിതങ്ങൾക്ക് പുതുമുഖവും നവബോധവും ലഭിച്ചെങ്കിൽ എന്ന ആഗ്രഹത്തിന്റെ ആവിഷ്കാരങ്ങളാണീ കഥാസമാഹാരം. സാമൂഹികപ്രതിബദ്ധത എഴുത്തിന്റെ കാതലായി കരുതുന്ന ഒരു എഴുത്തുകാരിയുടെ തൂലികയിൽ നിന്നും ഉതിർന്നു വീഴുന്ന സ്‌മൃദ്ധിയുടെ മുനകളിൽ നിന്നാണീ കഥകളുടെ പിറവി. വ്യത്യസ്തവു..