Kalliyoor Madhu

Kalliyoor Madhu

കല്ലിയൂര്‍ മധു (1939-2016)

ശ്രീ ആര്‍. രാമകൃഷ്ണപിള്ളയുടെയും കെ. ഭാരതി അമ്മയുടെയും മകനായി 1939 ഫെബ്രുവരി 2ന് ജനനം .അധ്യാപകനായിരുന്നു. വിദ്യാഭ്യാസം: എം.എ. 1958ല്‍ പത്തൊമ്പതാമത്തെ വയസ്സില്‍ നവശക്തി മാസികയിലൂടെയാണ് കവിതയെഴുത്തിന് തുടക്കം.ദേശബന്ധു, മലയാളി, കേരളജനത, കേരളകൗമുദി, മാതൃഭൂമി, തനിനിറം, ദേശാഭിമാനി എന്നീ പത്രങ്ങളിലുംനയവുഗം, കേരളശബ്ദം, ജനയുഗം, കെ. ബാലകൃഷ്ണന്റെ കൗമുദി, കുങ്കുമം, മാതൃഭൂമി, മലയാളനാട്, ജയഭാരതം മാസിക, മലയാളരാജ്യം, കേരളധ്വനി, മലയാള മനോരമ, കലാകൗമുദി, സമകാലിക മലയാളം, ദേശാഭിമാനി, പ്രവാഹം, ചിന്ത എന്നീ പ്രസിദ്ധീകരണങ്ങളില്‍ കവിതയും ലേഖനങ്ങളും വിമര്‍ശനങ്ങളും എഴുതിയിട്ടുണ്ട് .ആകാശവാണിയിലും ദൂരദര്‍ശനിലും  പ്രഭാഷണം, കവിത ഗാനങ്ങള്‍, വിദ്യാഭ്യാസപരിപാടികള്‍ എന്നിവ അവതരിപ്പിച്ചിട്ടുണ്ട്. ബാലസാഹിത്യ കവിത കണ്‍മണിക്ക് (1967) കേരള സാഹിത്യ സമിതിയുടെ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

കവിതാസമാഹാരങ്ങള്‍: വെയില്‍ നാളങ്ങള്‍, ഞാറപ്പക്ഷികള്‍, ഒന്നു ഞാന്‍ പറഞ്ഞോട്ടെ, ശില്പഗോപുരം തീര്‍ത്ത ചക്രവര്‍ത്തി, മഞ്ഞിന്‍പരാഗം പൊഴിയുന്നപോലെ,ഘടികാരം പിന്നോട്ട്, നിഴല്‍പ്പടങ്ങള്‍.

ഭാര്യ: ജെ. അംബികാദേവി. മകള്‍: എ. ഗീത. 

മരുമകന്‍: ആര്‍. ചന്ദ്രമോഹന്‍. 

കൊച്ചുമകന്‍: പ്രണവ് ജി. മോഹന്‍.

വിലാസം: ഉഷസ്സ്, വള്ളംകോട്, 

കല്ലിയൂര്‍ പി.ഒ., തിരുവനന്തപുരം



Grid View:
-15%
Quickview

Vyasante Thirakkatha

₹68.00 ₹80.00

Book By Kalliyoor Madhu കല്ലിയൂർ മധു എന്ന ഭാവഗായകൻ മാനവവികാരങ്ങൾ മനസ്സിലാക്കി കവിതകളായി ആലേഖനം ചെയ്ത കവിയാണ് . ഈ കവി ജീവിതത്തിന്റെ എല്ലാ മേഖലകളെയും ചെറിയ തോതിലെങ്കിലും സ്പർശിച്ചുപോകുന്ന അവസ്ഥ കാണാൻ കഴിയും . അങ്ങനെ സർവ്വവ്യാപിയായ ഒരു ജീവ ചിന്തകനെപോലെ അനുവാചകരെ അനുനിമിഷം ചിന്തിപ്പിക്കുകയും പ്രകമ്പനം കൊള്ളിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ഒടുവിൽ അ..

Showing 1 to 1 of 1 (1 Pages)