Leo Tolstoy

Leo Tolstoy

വിശ്വസാഹിത്യകാരന്‍, ചിന്തകന്‍, മനുഷ്യസ്‌നേഹി, അഹിംസാവാദി. റഷ്യയിലെ ഒരു പ്രഭു കുടുംബത്തില്‍ ജനനം. അമ്മയുടെ വകയിലുള്ള യാസ്‌നാപോളിയാനയിലെ എസ്റ്റേറ്റില്‍ സന്തോഷകരമായ കുട്ടിക്കാലം. മോസ്‌കോവില്‍ വിദ്യാഭ്യാസം. പൗരസ്ത്യ ഭാഷകളും നിയമവും പഠിച്ചു. സോഷ്യലിസ്റ്റ് ആശയങ്ങളുമായി പ്രത്യക്ഷമായി ബന്ധപ്പെട്ടിരുന്നില്ലെങ്കിലും പാവപ്പെട്ടവരുടെ ജീവിതോന്നമനത്തിന്നായി ജീവിതാന്ത്യംവരെ പ്രവര്‍ത്തിച്ചു. 1851ല്‍ സൈന്യത്തില്‍ ചേര്‍ന്നു. ക്രിമിയന്‍ 

യുദ്ധത്തില്‍ പങ്കാളിയായി. 1862ല്‍ സോഫിയായെ വിവാഹം കഴിച്ചു. 

പതിമൂന്ന് മക്കള്‍. റഷ്യന്‍ വിപ്ലവത്തിന്റെ എരിതീയില്‍ ടോള്‍സ്റ്റോയിയുടെ ജീവിതസിദ്ധാന്തങ്ങള്‍ പ്രചുരപ്രചാരം നേടി. 1910ല്‍ ഭാര്യയുമായുള്ള അനൈക്യത്തെ തുടര്‍ന്ന് വീടുവിട്ട ടോള്‍സ്റ്റോയിയുടെ അന്ത്യം അസ്തപൊവാ എന്ന 

ചെറിയ ഒരു റെയില്‍വേ സ്റ്റേഷനില്‍ വച്ചായിരുന്നു.

പ്രധാനകൃതികള്‍: ബാല്യം, യൗവനം, കൗമാരം, 

കൊസാക്കുകള്‍, യുദ്ധവും സമാധാനവും,

ഒരു കുമ്പസാരം, മൂന്ന് ചോദ്യങ്ങള്‍, എന്താണ് കല?, ഉയിര്‍ത്തെഴുന്നേല്പ്, ഇവാന്‍ ഇലീച്ചിന്റെ മരണം.



Grid View:
Randu Hussarukal
Randu Hussarukal
Randu Hussarukal
-15%
Quickview

Randu Hussarukal

₹136.00 ₹160.00

പ്രഭുജീവിതത്തിന്റെ ആഡംബരങ്ങളും യുദ്ധമുറകളുടെ മുറിവുണങ്ങാത്ത വാങ്മയചിത്രങ്ങളും. 19 ആം നൂറ്റാണ്ടിന്റെ ആദ്യകാല പട്ടാളക്കാരുടെ അനുഭവജീവിതം. മനുഷ്യപ്രകൃതിയുടെ ആന്തരികമായ വൈകാരികാംശങ്ങളെ ആഴത്തിൽ നിരീക്ഷിക്കുന്ന രചന. വിവർത്തനം : കെ പി ബാലചന്ദ്രൻ..

Uthkrishta kathakal
Uthkrishta kathakal
Uthkrishta kathakal
-15%
Quickview

Uthkrishta kathakal

₹153.00 ₹180.00

Book by Leo Tolstoy എക്കാലത്തെയും ഒന്നാം നിരയിൽ പ്രതിഷ്ഠിക്കപ്പെട്ട എഴുത്തുകാരൻ ലിയോ ടോൾസ്റ്റയോയിയുടെ യഥാർത്ഥ കഥകളുടെ ഉൽകൃഷ്ട സമാഹാരം . മാനവികാശയങ്ങളുടെ പരിരക്ഷകനായി തന്റെ രചനകളിൽ നന്മയുടെയും തിന്മയുടെയും ആന്തരികമായ ഉള്ളടക്കങ്ങളെ അസാധാരണ പാടവത്തോടെ ടോൾസ്റ്റോയ് വരച്ചു വെക്കുന്നു..

Yudhavum Samadanavum - Leo Tolstoy  യുദ്ധവും  സമാധാനവും  - ലിയോ  ടോൾസ്റ്റോയ്
Yudhavum Samadanavum - Leo Tolstoy  യുദ്ധവും  സമാധാനവും  - ലിയോ  ടോൾസ്റ്റോയ്
Yudhavum Samadanavum - Leo Tolstoy  യുദ്ധവും  സമാധാനവും  - ലിയോ  ടോൾസ്റ്റോയ്
-15%
Quickview

Yudhavum Samadanavum - Leo Tolstoy യുദ്ധവും സമാധാനവും - ലിയോ ടോൾസ്റ്റോയ്

₹272.00 ₹320.00

യുദ്ധവും  സമാധാനവും  - ലിയോ  ടോൾസ്റ്റോയ് പ്രശസ്ത  റഷ്യൻ എഴുത്തുകാരൻ ലിയോ ടോൾസ്റ്റോയിയുടെ സാഹിത്യ കൃതി.നെപ്പോളിയൻ കാലഘട്ടത്തിലെ, ഫ്രാൻസിന്റെ റഷ്യൻ  അധിനിവേശവും അതിന്റെ അനന്തരഫലങ്ങളും ഈ പുസ്തകം വിവരിക്കുന്നു.നൂറ്റാണ്ടുകളായി ബെറോഡിനൊവിലെയും ഗോര്‍ക്കിയിലെയും ഷെവാര്‍ഡിനൊവിലെയും ജനങ്ങള്‍ കൃഷി ചെയ്തും കന്നുകാലികളെ മേച്..

Kreutzer Sonata
Kreutzer Sonata
Kreutzer Sonata
-15%
Quickview

Kreutzer Sonata

₹136.00 ₹160.00

ക്രുയിറ്റ്സർ സൊനാറ്റ   സ്ത്രീപുരുഷബന്ധങ്ങളുടെ അതിനിശിത വിചാരണയാണ് ലിയോ ടോൾസ്റ്റോയിയുടെ ക്രുയിറ്റ്സർ സൊനാറ്റ.  അതിപ്രശസ്തമായ ഈ നോവൽ സാമൂഹ്യസാംസ്കാരിക തലങ്ങളിൽ ഒരു വലിയ സ്ഫോടനം തന്നെ സൃഷ്ടിക്കാൻ കാരണമായി. റഷ്യയിലും അമേരിക്കയിലും ഈ കൃതി നിരോധിക്കപ്പെട്ടു . അമേരിക്കൻ പ്രസിഡന്റായ റൂസ്വെൽറ്റ്, ടോൾസ്റ്റോയിയെ ലൈംഗികാസക്തനായ, കപട ..

Ivan Illiyichinte Maranam
Ivan Illiyichinte Maranam
Ivan Illiyichinte Maranam
-15%
Quickview

Ivan Illiyichinte Maranam

₹102.00 ₹120.00

മരണമെന്ന ജീവിത യാഥാർത്ഥ്യത്തെ കുറിച്ച് ലിയോടോൾസ്റ്റോയ് എന്ന എഴുത്തുകാരന്റെ ജീവിതദർശനമാണ് �ഇവാൻ ഇലിയിച്ചിന്റെ മരണം� സങ്കൽപ്പങ്ങളുടെയും ഭാവനയുടെയും വലിയ ലോകത്തിൽ മാത്രമാണ് മരണമെന്ന വലിയ അനുഭവത്തെക്കുറിച്ചുള്ള സംവാദങ്ങൾ നടക്കുന്നത്. എന്നാൽ ജീവിതം ഓർക്കാപ്പുറത്തെവിടെയോ കൊഴിഞ്ഞു വീഴുമ്പോൾ ഒരു ദർശനവും മരണത്തെ അഭിമുഖീകരിക്കുന്ന്വന്റെ ഉത്കണ്ഠയ്ക്ക് ശമനമാകു..

Annakarenina
Annakarenina
Annakarenina
-15%
Quickview

Annakarenina

₹289.00 ₹340.00

വിശ്വസാഹിത്യത്തിലെ എക്കാലത്തെയും മഹത്തായ നോവല്‍. റഷ്യന്‍ മെസ്സഞ്ചറി-ല്‍ അന്നാകരെനീന ഖണ്ഢശ്ശ പ്രസിദ്ധം ചെയ്തപ്പോള്‍ അടക്കാനാകാത്ത ജിജ്ഞാസയോടെ വായനക്കാര്‍ ഓരോ ലക്കത്തിനും വേണ്ടി കാത്തിരുന്നു. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ അന്നയ്ക്ക് അന്യപുരുഷനോടുണ്ടാകുന്ന പ്രണയവും അതേതുടര്‍ന്നുണ്ടാകുന്ന ദുരന്തവുമാണ് നോവലിലെ പ്രമേയം. സമൂഹത്തിന്റെ പ്രതികാരത്തിനിര..

Showing 1 to 6 of 6 (1 Pages)