M T Vasudevan Nair
പൊന്നാനി താലൂക്കിൽ കൂടല്ലൂരിൽ 1933 ജൂലായ് 15 ന് ജനനം . അച്ഛൻ ടി . നാരായണൻ നായർ . അമ്മ അമ്മാളുഅമ്മ . വിദ്യാഭ്യാസം : കുമരനെല്ലൂർ ഹൈസ്കൂൾ , പാലക്കാട് വിക്ടോറിയ കോളേജ് ബിരുദം ( കെമിസ്ട്രി ) അധ്യാപകൻ , പത്രാധിപർ , കഥാകൃത് , നോവലിസ്റ്റ് , തിരക്കഥാകൃത് , ചലച്ചിത്ര സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തൻ . മുറപ്പെണ്ണ് എന്ന സിനിമയ്ക്ക് ആദ്യതിരക്കഥ എഴുതി . പുരസ്‌കാരങ്ങൾ : ദേശീയ ചലച്ചിത്ര അവാർഡ് (നിർമ്മാല്യം, കടവ്, ഒരു വടക്കൻ വീരഗാഥ , സദയം പരിണയം) സംസ്ഥാന ചലച്ചിത്ര അവാർഡ് (ഓളവും തീരവും, ബന്ധനം, ഓപ്പോൾ, ആരൂഢം, വളർത്തുമൃഗങ്ങൾ, അനുബന്ധം, തൃഷ്ണ, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, അമൃതം ഗമയഃ, പെരുന്തച്ചൻ, സുകൃതം, ഒരു ചെറുപുഞ്ചിരി, തീർത്ഥാടനം), സിങ്കപ്പൂർ, ജപ്പാൻ ചലച്ചിത്രോത്സവ അവാർഡ് (കടവ്) , പ്രേം നസീർ അവാർഡ് (മലയാള സിനിമയ്ക്ക് നൽകിയ സംഭാവനകൾക്ക്), 1996 ലെ കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് (നാലുക്കെട്ട് ), വയലാർ അവാർഡ്, മുട്ടത്തു വർക്കി ഫൌണ്ടേഷൻ അവാർഡ് (രണ്ടാമൂഴം) , കേരള സാഹിത്യ അക്കാദമി അവാർഡ് (നാലുക്കെട്ട്, സ്വർഗ്ഗം തുറക്കുന്ന സമയം, ഗോപുരനടയിൽ), കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (കാലം), ഓടക്കുഴൽ അവാർഡ് (വാനപ്രസ്ഥം), ജ്ഞാനപീഠ പുരസ്‌കാരം (1996), കാലിക്കറ്റ് സർവകലാശാല, മാത്മാഗാന്ധി സർവകലാശാല ഓണററി ഡി.ലിറ്റ് ബിരുദം (1996), പത്മഭൂഷൺ (2006), കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്‌ടംഗത്വം (2005), കൊൽക്കത്ത നേതാജി ഓപ്പൺ യൂണിവേഴ്‌സിറ്റി ഡി .ലിറ്റ് (2008), കേരള സർക്കാരിന്റെ എഴുത്തച്ഛൻ പുരസ്‌കാരം (2011), കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ് (2013).
Naalukettu
Book by M.T. Vasudevan Nairകേരളത്തിലെ നായർ സമുദായത്തിന്റെ വൈവാഹിക സാമൂഹിക ക്രമത്തിന്റെ യഥാർത്ഥ ചിത്രീകരണമാണ് നാലുകെട്ട് . ഒരു കാലത്ത് സമ്പന്നനും ശക്തനുമായ ഒരു കുടുംബത്തിന്റെ അജണ്ടയാണ് നായകൻ അപ്പുണ്ണി. സ്വന്തം ഇഷ്ടപ്രകാരം ഒരു പുരുഷനെ വിവാഹം കഴിച്ചതും അവളുടെ കർണാവർ നിർദ്ദേശിച്ച പുരുഷനെ വിവാഹം കഴിക്കാത്തതുമായ ഒരു സ്ത്രീയുടെ മകനാണ് അപ്പുനി. അ..
Malayalathinte Suvarnakathakal- M.T. Vasudevan Nair
മലയാളിയുടെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരന്റെ ഏറ്റവും പ്രിയപ്പെട്ട കഥകൾ. പല കഥകളും ഫ്യൂഡൽ കാലഘട്ടത്തിന്റെ പരിവേഷമണിഞ്ഞുനിൽക്കുന്നു. എന്നാൽ അവ നാളെയുടെ ചരിത്രത്തിലേക്കും നീണ്ടു പോകുന്നു. സങ്കടങ്ങളും നെടുവീർപ്പുകളും നിസ്സഹായതയും നിറയുന്ന മനുഷ്യാവസ്ഥയുടെ കഥകളാണ് ഈ സമാഹാരം...