Padmarajan

Padmarajan

എഴുത്തുകാരന്‍, തിരക്കഥാകൃത്ത്, സിനിമാ സംവിധായകന്‍. 1945ല്‍ ആലപ്പുഴയിലെ മുതുകുളത്ത് ജനനം. 

ആകാശവാണിയില്‍ ഉദ്യോഗസ്ഥനായിരുന്നു. സ്വന്തമായി ചിത്രങ്ങള്‍ സംവിധാനം ചെയ്തു; മുപ്പത്തിയാറ് തിരക്കഥകള്‍ രചിച്ചു. സംവിധാനം ചെയ്ത ചിത്രങ്ങള്‍ക്ക് ദേശീയവും അന്തര്‍ദ്ദേശീയവുമായ നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. 1991 ജനുവരി 23ന് അന്തരിച്ചു. 

പ്രധാനകൃതികള്‍: നന്മകളുടെ സൂര്യന്‍, നക്ഷത്രങ്ങളേ കാവല്‍,  ഋതുഭേദങ്ങളുടെ പാരിതോഷികം, ഇതാ ഇവിടെ വരെ, വാടകയ്ക്കൊരു ഹൃദയം, പെരുവഴിയമ്പലം, ഉദകപ്പോള,  കള്ളന്‍ പവിത്രന്‍, മഞ്ഞുകാലം നോറ്റ കുതിര,  പ്രതിമയും രാജകുമാരിയും (നോവല്‍). പ്രഹേളിക, ജലജ്വാല, രതിനിര്‍വേദം, മറ്റുള്ളവരുടെ വേനല്‍, അപരന്‍, പത്മരാജന്‍റെ കഥകള്‍, കരിയിലക്കാറ്റുപോലെ, പുകക്കണ്ണട (കഥകള്‍). 


Grid View:
-15%
Quickview

Kazhinja Vasanthakaalathil

₹128.00 ₹150.00

A book by P. Padmarajanപ്രണയമധുരങ്ങളും സ്നേഹഭൂപടങ്ങളും നിറയട്ടെ. ഹൃദയം ഹൃദയത്തോട് ഓതുന്ന രഹസ്യഭാഷണങ്ങൾ; മിഴിനീർപ്പൂക്കൾ, ഭാവാത്മകതയുടെ സ്വപ്നാടനങ്ങൾ. അവ സമകാലിക യാഥാർഥ്യങ്ങളുടെ കണ്ണാടികൾ തന്നെയാണ്...

-15%
Quickview

Kaivariyude Thekkeyattam

₹136.00 ₹160.00

A book by P.Padmarajanസൂക്ഷ്മവും ഋജുവുമായ മനുഷ്യാവസ്ഥയുടെ ജീവിതസത്യങ്ങൾ. വിഹ്വലമായ വർത്തമാനകാലത്തിന്റെ ഗന്ധപരിസരങ്ങൾ. മലയാള കഥയുടെ ഭാവുകത്വപരിണാമത്തിന്റെ നിർണായകമായ ഒരു ദശാസന്ധിയിലെ നാഴികക്കല്ലായി ഇതിലെ ഓരോ കഥകളും തലയുയർത്തിപ്പിടിച്ചു നിൽക്കുന്നു. ഏകാഗ്രവും ധ്വനിസാന്ദ്രവുമായ ആഖ്യാനശൈലി...

-15%
Quickview

Malayalathinte Suvarnakathakal- Padmarajan

₹221.00 ₹260.00

Author:Padmarajan  ,  അയാള്‍ പുറത്തിറങ്ങി വാതിലടച്ചു, ഹോട്ടല്‍ നിദ്രയിലാണ്. ധൃതിപ്പെട്ട് പടിയിറങ്ങുമ്പോള്‍ അയാള്‍, അവളുമായുള്ള വിചിത്രമായ ബന്ധത്തെക്കുറിച്ചോര്‍ത്തു, ഇന്നും മകളുടെ ശവശരീരവും മടിയില്‍ വെച്ചുകൊണ്ട് ഇരുട്ടിനോട് അവള്‍ ചോദിക്കും: നീ ആരാണ്? എന്റെ കുഞ്ഞിനെ കൊന്നിട്ടു പോയ നീ ആരാണ്?വൈവിധ്യവും കരുത്തും വ്യക്തിത്വവുമാര്‍ന്ന പ്രതി..

Showing 1 to 3 of 3 (1 Pages)