Sajitha Madathil

Sajitha Madathil

സജിത മഠത്തില്‍


നടി, സംവിധായിക, എഴുത്തുകാരി. കോഴിക്കോട് ജില്ലയില്‍ ജനനം. വിദ്യാഭ്യാസം: നാടകാഭിനയത്തില്‍ എം.എ. (കൊല്‍ക്കത്ത രബീന്ദ്ര ഭാരതി സര്‍വകലാശാല), എംഫില്‍ (കോട്ടയം മഹാത്മാഗാന്ധി സര്‍വ്വകലാശാല). മുപ്പതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ജോയ്മാത്യു സംവിധാനം ചെയ്ത ഷട്ടറില്‍ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. മികച്ച ഡോക്യുമെന്ററിക്കുള്ള സംസ്ഥാന അവാര്‍ഡുകള്‍ മൂന്നു തവണ ലഭിച്ചിട്ടുണ്ട്. പി.കെ. മേദിനിയെക്കുറിച്ച് പി.ആര്‍.ഡിക്കുവേണ്ടി സംവിധാനം ചെയ്ത 'മാറ്റത്തിന്റെ പാട്ടുകാരി' ആണ് അവസാനം ചെയ്ത ഡോക്യുമെന്ററി. മലയാള നാടക സ്ത്രീചരിത്രം (2010), എം.കെ. കമലം (2010), അരങ്ങിന്റെ വകഭേദങ്ങള്‍ (2013) എന്നിവയാണ് പ്രസിദ്ധീകരിച്ച മറ്റു കൃതികള്‍. 'മലയാള നാടക സ്ത്രീചരിത്രം' എന്ന കൃതിക്ക് സംഗീതനാടക അക്കാദമി അവാര്‍ഡ് ലഭിച്ചു. കൈരളി ടിവിയില്‍ പ്രൊഡ്യൂസര്‍, കേന്ദ്ര സംഗീത നാടക അക്കാദമിയില്‍ ഡെപ്യൂട്ടി സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1986 മുതല്‍ നാടകരംഗത്ത് സജീവം. ഇപ്പോള്‍ കെ.ആര്‍. നാരായണന്‍ നാഷണല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഭിനയ വകുപ്പിന്റെ മേധാവിയാണ്.



Grid View:
Out Of Stock
-15%
Quickview

Arangile mathysagandhikal

₹128.00 ₹150.00

Book by Sajitha Madathil ,  സ്ത്രീപങ്കാളിത്തം അടയാളപ്പെടുത്തിയ നാടകനിർമ്മിതിയെ വിപ്ലവകരമായി സ്വാധീനിക്കുന്ന നാല് നാടകങ്ങൾ. അരങ്ങിന്റെ ഭാഷയെ ചിട്ടപ്പെടുത്തിക്കൊണ്ട് പുതിയ രംഗപാഠങ്ങൾ നിർമ്മിക്കുന്നു. നാടകചരിത്രത്തിലെ പുതിയസാദ്ധ്യതകൾ തുറന്നു കാണിക്കുന്നു. രംഗാവിഷ്‌ക്കാരത്തിൽ സ്ത്രീനാടകവേദിയുടെ ശക്തമായ രാഷ്ട്രീയം അവതരിപ്പിക്കുന്നു...

Showing 1 to 1 of 1 (1 Pages)