Santhosh Choube

Santhosh Choube

സന്തോഷ് ചൗബേ

കഥാകാരന്‍, കവി, നോവലിസ്റ്റ്, നാടകരചയിതാവ്, വിവര്‍ത്തകന്‍.ഹിന്ദി സാഹിത്യത്തിലെ വേറിട്ട വ്യക്തിത്വത്തിനുടമയാണ് സന്തോഷ് ചൗബേ. അറിയപ്പെടുന്ന ശാസ്ത്രകാരനും ശാസ്ത്രപ്രവര്‍ത്തകനുമായിരിക്കെ തന്നെ 

സാഹിത്യരംഗത്തും വ്യക്തിമുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.ഒരു ജനകീയ ശാസ്ത്ര പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ലഭിച്ചിട്ടുള്ള അനുഭവങ്ങളെ ജനപക്ഷത്തു നിന്ന് നോക്കികാണാനാണ് സന്തോഷ് ചൗബേ 

തന്റെ കൃതികളിലൂടെ ശ്രമിച്ചിട്ടുള്ളത്. തൊഴിലാളി വര്‍ഗ്ഗത്തിനുവേണ്ടി പോരടിച്ച് രക്തസാക്ഷിയായ സഖാവ് കേദാറിന്റെ കഥ പറയുന്ന 'രാഗ് കേദാര്‍' ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ അപചയങ്ങളെ വിശകലനം ചെയ്യുന്ന 'ക്യാ പതാ കോമ്രേഡ് മോഹന്‍' എന്നിവ ചര്‍ച്ച ചെയ്യപ്പെട്ട നോവലുകളാണ്. 'ഹല്‍കേ രംഗ് കീ കമീസ്', 'റെസ്ത്രാം മേം ദോപഹര്‍' എന്നീ കഥാസമാഹാരങ്ങളും, 'കഹീം ഔര്‍ സച്ച് ഹോഗേ സപനേ' എന്ന കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി ശാസ്ത്ര നാടകങ്ങള്‍ എഴുതി അവതരിപ്പിച്ചിട്ടുണ്ട്. ഹിന്ദിയിലേക്ക് വിവര്‍ത്തനം ചെയ്ത് അവതരിപ്പിച്ച ഗലീലിയോ' നാടകം ഏറെ ശ്രദ്ധേയമായി. ടെറി ഈഗിള്‍ട്ടന്‍, ഫ്രെഡറിക് ജെന്‍സന്‍, വാള്‍ട്ടര്‍ ബെഞ്ചമിന്‍ എന്നിവരുടെ കൃതികള്‍ ഹിന്ദിയിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. തന്റെ രചനകളിലൂടെ 

ആനുകാലികങ്ങളില്‍ സന്തോഷ് ചൗബേ നിരന്തരം സാന്നിദ്ധ്യം പുലര്‍ത്തുന്നുണ്ട്.

മധ്യപ്രദേശ് സാഹിത്യ പരിഷത്തിന്റെ ദുഷ്യന്ത് കുമാര്‍ പുരസ്‌കാരം, ഭാരത സര്‍ക്കാരിന്റെ മേഘനാദ സാഹാ പുരസ്‌ക്കാരം തുടങ്ങിയ നിരവധി പുരസ്‌കാരങ്ങള്‍. ഡോ. സി.വി. രാമന്‍ സര്‍വ്വകലാശാലയുടെ ചാന്‍സലറാണ്.



Grid View:
Quickview

Kathaayathra Combo

₹1,500.00

ചീഫ് എഡിറ്റര്‍: സന്തോഷ് ചൗബേഎഡിറ്റര്‍ : വി.ജി. ഗോപാലകൃഷ്ണന്‍ലോകോത്തര നിലവാരമുള്ള ഹിന്ദി ചെറുകഥകളുടെ മലയാള പരിഭാഷയാണ് 'കഥായാത്ര'. കഴിഞ്ഞ നൂറ്റിയിരുപത്തിയഞ്ചു വര്‍ഷത്തെ തെരഞ്ഞെടുത്ത ഹിന്ദി ചെറുകഥകള്‍ ചരിത്രപരമായ ദൗത്യമാണ് നിര്‍വ്വഹിക്കുന്നത്. ഈ സമാഹാരത്തിലെ കഥകള്‍ അവയുടെ രചയിതാക്കള്‍ ജീവിച്ചിരുന്ന കാലങ്ങളുടേയും സമൂഹത്തിന്‍റേയും അതിന്‍റെ ആന്..

-20%
Quickview

Kathaayathra Volume III

₹520.00 ₹650.00

കഥായാത്ര - ഭാഗം മൂന്ന് ചീഫ് എഡിറ്റര്‍: സന്തോഷ് ചൗബേഎഡിറ്റര്‍ : വി.ജി. ഗോപാലകൃഷ്ണന്‍ലോകോത്തര നിലവാരമുള്ള ഹിന്ദി ചെറുകഥകളുടെ മലയാള പരിഭാഷയാണ് 'കഥായാത്ര'.കഴിഞ്ഞ നൂറ്റിയിരുപത്തിയഞ്ചു വര്‍ഷത്തെ തെരഞ്ഞെടുത്ത ഹിന്ദി ചെറുകഥകള്‍ ചരിത്രപരമായ ദൗത്യമാണ് നിര്‍വ്വഹിക്കുന്നത്. ഈ സമാഹാരത്തിലെ കഥകള്‍ അവയുടെ രചയിതാക്കള്‍ ജീവിച്ചിരുന്ന കാലങ്ങളുടേയും സമൂഹത്തിന്‍റേയും ..

-20%
Quickview

Kathaayathra Volume II

₹544.00 ₹680.00

കഥായാത്ര - ഭാഗം രണ്ട് ചീഫ് എഡിറ്റര്‍: സന്തോഷ് ചൗബേഎഡിറ്റര്‍ : വി.ജി. ഗോപാലകൃഷ്ണന്‍ലോകോത്തര നിലവാരമുള്ള ഹിന്ദി ചെറുകഥകളുടെ മലയാള പരിഭാഷയാണ് 'കഥായാത്ര'. കഴിഞ്ഞ നൂറ്റിയിരുപത്തിയഞ്ചു വര്‍ഷത്തെ തെരഞ്ഞെടുത്ത ഹിന്ദി ചെറുകഥകള്‍ ചരിത്രപരമായ ദൗത്യമാണ് നിര്‍വ്വഹിക്കുന്നത്. ഈ സമാഹാരത്തിലെ കഥകള്‍ അവയുടെ രചയിതാക്കള്‍ ജീവിച്ചിരുന്ന കാലങ്ങളുടേയും സമൂഹത്തിന്‍റേയും ..

-20%
Quickview

Kathaayathra Volume I

₹544.00 ₹680.00

ചീഫ് എഡിറ്റര്‍: സന്തോഷ് ചൗബേഎഡിറ്റര്‍ : വി.ജി. ഗോപാലകൃഷ്ണന്‍ലോകോത്തര നിലവാരമുള്ള ഹിന്ദി ചെറുകഥകളുടെ മലയാള പരിഭാഷയാണ് 'കഥായാത്ര'. കഴിഞ്ഞ നൂറ്റിയിരുപത്തിയഞ്ചു വര്‍ഷത്തെ തെരഞ്ഞെടുത്ത ഹിന്ദി ചെറുകഥകള്‍ ചരിത്രപരമായ ദൗത്യമാണ് നിര്‍വ്വഹിക്കുന്നത്. ഈ സമാഹാരത്തിലെ കഥകള്‍ അവയുടെ രചയിതാക്കള്‍ ജീവിച്ചിരുന്ന കാലങ്ങളുടേയും സമൂഹത്തിന്‍റേയും അതിന്‍റെ ആന്തരിക സംഘര്..

-20%
Quickview

Sakhave Nerinte Vazhiyethanu?

₹312.00 ₹390.00

സഖാവേ, നേരിന്റെ വഴിയേതാണ്? മലയാള നോവല്‍ സാഹിത്യത്തില്‍ ഒരപൂര്‍വ്വ സാന്നിദ്ധ്യമാണ് ' ക്യാ പതാ കോമ്രേഡ് മോഹന്‍' എന്ന ഈ നോവല്‍. സന്തോഷ് ചൗബേയുടെ പ്രശസ്തമായ ഈ കൃതി ഹിന്ദി മേഖലയിലെ ഇടതുപക്ഷരാഷ്ട്രീയത്തിന്റെ തീക്ഷണാനുഭവങ്ങളൂം അപചയങ്ങളും മോഹഭംഗങ്ങളും പങ്കുവെയ്ക്കുന്നു. ഇതില്‍ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍ ഇടതുപക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് 'സര്‍ഗ്ഗാത..

Showing 1 to 5 of 5 (1 Pages)