Surendran Manghatt
![Surendran Manghatt Surendran Manghatt](https://greenbooksindia.com/image/cache/catalog/Authors/Surendran-Manghatt-150x270.jpg)
സുരേന്ദ്രന്‍ മങ്ങാട്ട്
തൃശ്ശൂര്‍ ജില്ലയിലെ അരിമ്പൂര്‍ പഞ്ചായത്തില്‍പ്പെട്ട എറവ് ദേശത്ത് 1972ല്‍ ജനനം. കോമേഴ്‌സില്‍ ബിരുദം, സൈക്കോളജിയില്‍ ബിരുദാനന്തരബിരുദം. 1998ല്‍ പൊലീസ് വകുപ്പില്‍ കോണ്‍സ്റ്റബിള്‍ ആയി സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിച്ചു. 2003ല്‍ സബ് ഇന്‍സ്‌പെക്ടറായി നേരിട്ടുള്ള നിയമനം, ഇപ്പോള്‍ വിജിലന്‍സ് & ആന്റി കറപ്‌ഷന്‍ ബ്യൂറോയില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി സേവനമനുഷ്‌ഠിക്കുന്നു. നോവലുകളും കഥാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള പൊലീസ് ആദ്യമായി അവതരിപ്പിച്ച മുഴുനീള ഫീച്ചര്‍ ഫിലിം `ഡയല്‍ 1091'ന് കഥയും തിരക്കഥയും രചിച്ചു. രാഹുല്‍ വയസ്സ് 15, ദ്വീപുകള്‍, അപ്പുറം, വിരല്‍ ചിത്രങ്ങള്‍, തിരുത്ത് തുടങ്ങിയ ടെലിഫിലിമുകള്‍ക്ക് തിരക്കഥ രചിച്ചു. വിജിലന്‍സിനു വേണ്ടി `നിശ്ശബ്ദരാകരുത്' എന്ന ഷോര്‍ട്ട് ഫിലിമിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിര്‍വ്വഹിച്ചിട്ടുണ്ട്.
Kalamana Chepedukal
Book by Surendran Manghatt , ചരിത്രത്തില്‍ ഗവേഷണം നടത്തുന്ന സിദ്ധാര്‍ത്ഥന്‍റെ പ്രയാണമാണ് ഈ നോവല്‍. വെന്മനാട്, ഗോതുരുത്ത് തുടങ്ങിയ വിവിധ പ്രദേശങ്ങളിലെ നമ്പൂതിരി കുടുംബവാഴ്ചകളുടെ തകര്‍ച്ചകള്‍, മുസിരിസ് കാലഘട്ടങ്ങള്‍ തുടങ്ങിയ ഒട്ടേറെ തലങ്ങളിലൂടെ കഥ വികസിക്കുന്നു. സിദ്ധാര്‍ത്ഥന് നേരിടേണ്ടിവന്ന കൊലപാതകശ്രമത്തിന്‍റെ രഹസ്യവും ചുരുളഴിയുന്നുണ്ട്...