Mao Tse - Tunginte Kavithakal

Mao Tse - Tunginte Kavithakal

മാവോ സേതൂങ് (1893-1976)

1893 ഡിസംബര്‍ 26ന് ചൈനയിലെ ഹുനാന്‍ പ്രവിശ്യയില്‍ ജനനം. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ഉപരിപഠനത്തിനായി മാവോ ബീജിംഗില്‍ പെക്കിംഗ് സര്‍വ്വകലാശാലയിലെ അദ്ധ്യാപകനായിരുന്ന ചാങ്ചിയുടെ ഒപ്പമായിരുന്നു താമസിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ മകളെ പിന്നീട് മാവോ വിവാഹം കഴിച്ചു. മാവോ സേതൂങിന്റെ രാഷ്ട്രീയ ആശയങ്ങളെ പൊതുവേ മാവോയിസം എന്നു പറയുന്നു. റഷ്യന്‍ വിപ്ലവം ആണ് അദ്ദേഹത്തെ കമ്മ്യൂണിസത്തിലേക്ക് അടുപ്പിച്ചത്. 1937ല്‍ അദ്ദേഹം എഴുതിയ രണ്ട് ഉപന്യാസങ്ങള്‍ ഓണ്‍ പ്രാക്ടീസ്, ഓണ്‍ കോണ്‍ട്രാഡിക്ഷന്‍, ഇതില്‍ രണ്ടിലും ഒരു വിപ്ലവമുന്നേറ്റത്തിനാവശ്യമായ പ്രായോഗിക നടപടികളെക്കുറിച്ചാണ് ഊന്നി പറയുന്നത്. അദ്ദേഹത്തിന്റെ രചനകളില്‍നിന്നും പ്രസംഗങ്ങളില്‍നിന്നുംപ്രസക്തമായ ഭാഗങ്ങള്‍ സമാഹരിച്ച് ചൈനീസ് ഗവണ്‍മെന്റ് പ്രസിദ്ധീകരിച്ച കൃതി ലിറ്റില്‍ റെഡ് ബുക്ക് എന്ന പേരില്‍ പ്രസിദ്ധമാണ്. 1931 മുതല്‍ 1934 വരെ സോഷ്യലിസ്റ്റ് റിപ്പബ്ലിക് ഓഫ് ചൈന രൂപീകരിക്കുന്നതില്‍ മാവോ ശ്രദ്ധാലുവായി. ജിയാങ്‌സി മലനിരകളിലെ ഒരു ചെറിയ റിപ്പബ്ലിക്കിന്റെ ചെയര്‍മാന്‍ കൂടിയായി മാവോ. ഹെ സിഷെന്‍ എന്ന യുവതിയെ ഇവിടെ വെച്ച് മാവോ വിവാഹം കഴിച്ചു. 1943 മുതല്‍ 1976 വരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ ചെയര്‍മാന്‍ മാവോ ആയിരുന്നു. 1958 ജനുവരില്‍ മാവോ, മഹത്തായ മുന്നേറ്റം എന്ന പേരില്‍ രണ്ടാം പഞ്ചവത്സരപദ്ധതി അവതരിപ്പിക്കുകയുണ്ടായി. പാശ്ചാത്യരാജ്യങ്ങളില്‍ മാവോ ഒരു നിഷ്ഠുരനായ ഭരണാധികാരിയായാണ് അറിയപ്പെട്ടിരുന്നത്. 1976 സെപ്റ്റംബര്‍ 9ന് അന്തരിച്ചു.

വി. രവികുമാര്‍:

കൊല്ലം ജില്ലയില്‍ ജനനം. വിദ്യാഭ്യാസം: എം.എ. ഫിലോസഫി. കാഫ്ക, ബോദ്‌ലെയര്‍, റില്‍കെ, റൂമി എന്നിവരുടെ കൃതികള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. റെയില്‍വേ ഉദ്യോഗസ്ഥനായിരുന്നു. ഇപ്പോള്‍ വിവര്‍ത്തന രംഗത്ത് സജീവം.




Grid View:
-15%
Quickview

Mao Tse - Tunginte Kavithakal

₹68.00 ₹80.00

Mao Tse - Tunginte Kavithakal ,  പ്രകൃതിയോടും ചരിത്രത്തോടും വിപ്ലവത്തോടുമുള്ള അതിശക്തമായ അഭിനിവേശമാണ് മാവോ സേതുങ്ങിന്റെ കവിതകൾ. തീർച്ചയായും അവ പ്രണയകവിതകൾ തന്നെയാണ്. മഞ്ഞും വെയിലും മാറി വരുന്ന ഋതുക്കളും കവിതയിൽ വലിയൊരു വികാരമാണ്. മാവോ, പ്രകൃതിയെ സ്നേഹിച്ചു. വ്യത്യസ്ത ഭൂപ്രകൃതിയുള്ള ചൈനയെ ആത്മാവിനോടൊപ്പം ചേർത്തു. ചൈനീസ് കാവ്യാപാരമ്പര്യത്തിന്റെ ..

Showing 1 to 1 of 1 (1 Pages)