Binoy Viswam

About Binoy Viswam
എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍, രാഷ്ട്രീയ നേതാവ്. 1955 നവംബര്‍ 25ന് വൈക്കത്ത് ജനനം. അച്ഛന്‍: മുന്‍ വൈക്കം എം.എല്‍.എയും കമ്മ്യൂണിസ്റ്റ് നേതാവുമായ സി.കെ. വിശ്വനാഥന്‍. അമ്മ: സി.കെ. ഓമന. വിദ്യാഭ്യാസം: ബി.എ. എല്‍.എല്‍.ബി. വൈക്കം ഗവ. ബോയ്‌സ് ഹൈസ്‌കൂളിലെ എ.ഐ.എസ്.എഫ്. സെക്രട്ടറിയായി രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി. എ.ഐ.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ പ്രസിഡന്റ് തുടങ്ങിയ ഉന്നതസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു. 2006-2011 കാലയളവിലെ വി.എസ്. അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ വനം വകുപ്പ് മന്ത്രിയായിരുന്നു. 2001, 2006 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോഴിക്കോട് ജില്ലയിലെ നാദാപുരത്തുനിന്നും രണ്ടുതവണ തുടര്‍ച്ചയായി മത്സരിച്ചു വിജയിച്ചു. 2018 ജൂണില്‍ രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പുരസ്‌കാരങ്ങള്‍: സോവിയറ്റ് യൂണിയനില്‍നിന്ന് വേള്‍ഡ് യൂത്ത് അവാര്‍ഡ്, വേള്‍ഡ് യൂത്ത് ഫെഷറേഷന്റെ ബാനര്‍ ഓഫ് യൂത്ത് യൂണിറ്റി & ഡിപ്ലോമ അവാര്‍ഡ്, യൂണിയന്‍ ഓഫ് ജര്‍മ്മന്‍ മലയാളി അസോസിയേഷന്റെ എന്‍വയോണ്‍മെന്റ് അവാര്‍ഡ്, കൊല്ലം കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ അവാര്‍ഡ്, ഓയ്‌സ്‌ക ഇന്റര്‍നാഷണല്‍ വൃക്ഷബന്ധു അവാര്‍ഡ്.
Paranjathil Pathi
Paranjathil Pathi written by Binoy Viswamമഹത് വ്യക്തിത്വങ്ങളെക്കുറിച്ചുള്ള വിചാരങ്ങളും വിചാരങ്ങളും ഓർമകളും രാഷ്ട്രീയചിന്തകളും നിറഞ്ഞ അതിമനോഹരമായ കുറിപ്പുകൾ. ഈ കൃതിയിൽ രാഷ്ട്രീയ ലേഖനങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല എന്ന് ഗ്രന്ഥകാരൻ അവകാശപെടുന്നുടെങ്കിലും അതിന്റെ അടിയൊഴുക്കുകളിൽനിന്ന് ഈ ഗ്രന്ധത്തിന് ഒഴിഞ്ഞുനിൽക്കാനാകുന്നില്ല. ഈ വരികളിൽ പ്രത്യയശാസ്..