Vidwan K Prakasam

വിദ്വാന്‍ കെ.പ്രകാശത്തിന്റെ കവിതകള്‍
1909 ജൂണ്‍ 22ന് തൃശ്ശൂര്‍ ജില്ലയില്‍ കൂനത്ത് പാലാഴിയില്‍ ജനിച്ചു. അച്ഛന്‍ കുട്ടാപ്പു. അമ്മ കുഞ്ഞിപ്പാറുവമ്മ.
ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം വിദ്വാന്‍ പരീക്ഷ പാസ്സായി. അതോടൊപ്പം തൃശൂര്‍ ആര്‍ട്‌സ് സ്‌കൂളില്‍ നിന്ന്
ചിത്രരചനയും അഭ്യസിച്ചു. സ്‌കൂളില്‍ ഭാഷാധ്യാപകവൃത്തി സ്വീകരിച്ചു. ചെറുപ്പത്തില്‍ത്തന്നെ കവിതയെഴുത്തില്‍ വ്യാപരിച്ചു. ഗ്രാമീണകുസുമങ്ങള്‍, പ്രേമാഞ്ജലി, ബാഷ്പവര്‍ഷം, മിന്നല്‍പ്പിണരുകള്‍, സ്മൃതിമണ്ഡലം, ചിതറിയ ചിത്രങ്ങള്‍, പ്രണയപ്രകര്‍ഷം തുടങ്ങിയ കാവ്യസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് ലോകാവലോകം എന്ന കൃതിയും ജീല്‍വാല്‍ജീന്‍ (പാവങ്ങളുടെ സംഗ്രഹം), റിപ്‌വാന്‍ വിങ്കിള്‍, ഡേവിഡ് കോപ്പര്‍ഫീല്‍ഡ്, ഷേയ്ക്‌സ്പിയര്‍ കഥകള്‍ എന്നീ വിവര്‍ത്തന കൃതികളും പ്രസിദ്ധീകരിച്ചു. എങ്കിലും അദ്ദേഹം ഏറെ യശസ്സാര്‍ജ്ജിച്ചത് വ്യാസമഹാഭാരതത്തിന്റെ ഗദ്യവിവര്‍ത്തകന്‍ എന്ന നിലയ്ക്കാണ്. 400 പേജു വീതമുള്ള നാല്പതു വോള്യങ്ങളില്‍, മൊത്തം പതിനാറായിരം പുറങ്ങളില്‍ ഒരു ബൃഹത്ഗ്രന്ഥം.മൂന്നു വര്‍ഷം കൊണ്ടാണ് അദ്ദേഹം വ്യാസമഹാഭാരതം തര്‍ജ്ജമ ചെയ്തത്. 1976 ഓഗസ്റ്റ് 30ന് വിദ്വാന്‍ കെ.പ്രകാശം ചരമമടഞ്ഞു.
ഭാര്യ: ദേവകിയമ്മ
മക്കള്‍: കെ.പി. പാര്‍വ്വതി, കെ.പി. രവീന്ദ്രന്‍, കെ.പി. ബാലചന്ദ്രന്‍, കെ.പി. വിജയന്‍, കെ.പി.രത്‌നം,
കെ.പി. സത്യഭാമ (ജീവിച്ചിരിപ്പില്ല), കെ.പി. വേണുഗോപാല്‍, കെ.പി. ചന്ദ്രലേഖ, കെ.പി. സൂര്യകാന്തി, കെ.പി. മീനാകുമാരി
Vidwan K Prakasathinte Kavithakal
Book by Vidwan K Prakasamമലയാളത്തിന്റെ സാഹിത്യാസ്വാദകര്‍ക്ക് വിദ്വാന്‍ കെ. പ്രകാശം അപരിചിതനല്ല. കവിത, കഥ, നാടകം, വിവര്‍ത്തനം തുടങ്ങി സാഹിത്യത്തിന്റെ നാനാമേഖലകളില്‍ അദ്ദേഹം പ്രകാശം ചൊരിഞ്ഞിട്ടുണ്ട്. വ്യാസമഹാഭാരതത്തിന്റെ ഗദ്യവിവര്‍ത്തകനെന്ന നിലയ്ക്കാണ് ഏറെ യശസ്സ്. നാന്നൂറു പേജ് വീതമുള്ള നാല്പതു വാള്യങ്ങളില്‍ വ്യാസമഹാഭാരതത്തിന് ഗദ്യാവിഷ്‌കാരം നല്കുകയെ..