A P Jyothirmayi

നോവലിസ്റ്റ്, കഥാകൃത്ത്.തലശ്ശേരിയില്‍ ജനനം.വിദ്യാഭ്യാസം സേക്രഡ് ഹാര്‍ട്ട് കോണ്‍വന്റിലും ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജിലും.ആനുകാലികങ്ങളിലും ആകാശവാണിയിലും നിരവധി ചെറുകഥകളും കവിതകളും
പ്രസിദ്ധം ചെയ്തിട്ടുണ്ട്. 'ഒളിവില്‍ പാര്‍ക്കാന്‍ ഒരിടം' സ്ത്രീശബ്ദം മാസികയില്‍ 'ഒളിക്കാന്‍ ഒരിടം' എന്ന ശീര്‍ഷകത്തില്‍ സീരിയലൈസ് ചെയ്ത നോവലാണ്.ദേവകി വാര്യര്‍ അവാര്‍ഡ്, വനിതാ സാഹിത്യവേദി ചെറുകഥാ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
കൃതികള്‍: ആത്മാവിന്റെ വിരുന്ന്, അപര്‍ണയുടെ യാത്രകള്‍, തിരമാലകളുടെ വീട്.
ഭര്‍ത്താവ്: സി.പി. വത്സരാജ്.
മക്കള്‍: വിജിര്‍മയി, നിഥിന്‍രാജ്.
വിലാസം: 'ജ്യോതിസ്സ്', പുല്ല്യോട്, ഉമ്മന്‍ചിറ പി.ഒ.,
തലശ്ശേരി, കണ്ണൂര്‍.
Olivil Parkkan Oridam
Written by : AP Jyothirmayiകുടുംബത്തിലും തൊഴിലിടങ്ങളിലും, ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളില്‍ത്തന്നെയും, സ്ത്രീ നേരിടുന്ന സങ്കീര്‍ണ്ണതകളാണ് ഈ നോവലിലെ പ്രതിപാദ്യം. പുരുഷന്റെ ഭീഷണമായ കരുത്തിനെ ഭയന്ന് ഒളിവില്‍ പാര്‍ക്കാനിടം തേടുന്ന മായ ഒടുവില്‍ സ്വയം കരുത്താര്‍ജ്ജിക്കുന്നു. സ്ത്രീക്ക്ഒളിക്കാനിടമില്ലെന്നും അവളുടെ ശക്തി അവളില്‍നിന്നുതന്നെ ഉണര്‍ന്നുവരേണ്ടത..
Ilakal Pozhiyumbol
Author:AP Jyothirmayi2008ലെ ഗ്രീന്‍ ബുക്‌സ് സി.ജി. ശാന്തകുമാര്‍ അവാര്‍ഡ് നേടിയ കൃതിയാണ് എ.പി. ജ്യോതിര്‍മയിയുടെ 'ഇലകള്‍ പൊഴിയുമ്പോള്‍'.വര്‍ത്തമാനകാല സാമൂഹ്യജീവിതത്തിലെ പൊള്ളുന്ന ചില യാഥാര്‍ത്ഥ്യങ്ങളിലേക്ക് കണ്ണു തുറപ്പിക്കുന്ന ഒരു കൃതിയാണിത്. ജീവിക്കാനുള്ള ബദ്ധപ്പാടില്‍ കുടുംബബന്ധങ്ങളും മൂല്യങ്ങളും തകര്‍ന്നുപോകുന്ന ഒരു കാലത്തിന്റെ പ്രതിഫലനം ഈ കൃതിയ..