Adel Kamel

Adel Kamel

ആദില്‍ കാമില്‍
ഈജിപ്ഷ്യന്‍ എഴുത്തുകാരന്‍. 1916ല്‍ കെയ്റോവില്‍ ജനനം. ആധുനിക അറബി നോവല്‍ ശാഖയ്ക്ക് ജന്മം നല്‍കിയ നവോത്ഥാനകാല തലമുറയിലെ അംഗം. ആദ്യ നോവലായ King of a Ray of Light ഈജിപ്തിലെ Language Academy 1943ല്‍ ഏര്‍പ്പെടുത്തിയ മികച്ച അറബി നോവലിനുള്ള പ്രഥമ പുരസ്കാരത്തിന് അര്‍ഹമായി. നജീബ് മഹ്ഫൂസ് അടക്കമുള്ള എഴുത്തുകാരുടെ കൂട്ടായ്മയായ 'ഹറാഫിശ്' സാഹിത്യസംഘത്തിലെ അംഗമെന്ന നിലയില്‍ ശ്രദ്ധേയന്‍. അവ്യക്തമായ കാരണങ്ങളാല്‍ എഴുത്തു നിര്‍ത്തിയെങ്കിലും Mallim, the Great (1942) എന്ന ശ്രദ്ധേയമായ നോവലിന്‍റെ രചയിതാവ് എന്ന നിലയില്‍ വിഖ്യാതനായി. 2005ല്‍ അമേരിക്കയിലെ ഹൂസ്റ്റണില്‍ മരണപ്പെട്ടു.

ഡോ. എന്‍. ഷംനാദ്

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ അറബി വിഭാഗം അദ്ധ്യാപകന്‍. 2019ലെ ഖത്തര്‍ ഗവണ്‍മെന്‍റിന്‍റെ വിവര്‍ത്തനത്തിനുള്ള അന്തര്‍ദ്ദേശീയ പുരസ്കാരമായ Hamad Award for Translation & International Understandingലഭിച്ചു. ആധുനിക അറബി എഴുത്തുകാരായ നജീബ് മഹ്ഫൂസ് (ഈജിപ്ത്), ഹുദാ ബറകാത്ത് (ലെബനോണ്‍), സിനാന്‍ അന്‍തൂണ്‍ (ഇറാഖ്), സമര്‍ യസ്ബക് (സിറിയ), ഖാലിദ് ഖലീഫ (സിറിയ), ഹബീബ് സാലിമി (ടുണീഷ്യ), യൂസുഫ് ഫാദില്‍ (മൊറോക്കോ), റഷാ അദ്ലി (ഈജിപ്ത്) എന്നിവരുടെ പത്ത് അറബി നോവലുകളുടെ നേരിട്ടുള്ള മലയാള വിവര്‍ത്തനങ്ങള്‍ ഗ്രീന്‍ ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇമെയില്‍ : shamnadmail@gmail.com


Grid View:
-15%
Quickview

Malleem Enna Vismayam Oru Cairo Gaadha

₹230.00 ₹270.00

മല്ലീം എന്ന വിസ്മയം ഒരു കെയ്റോ ഗാഥ ആദില്‍ കാമില്‍ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള തീവ്രമായ അന്തരവും അര്‍ത്ഥശൂന്യമായ വര്‍ഗ്ഗസംഘര്‍ഷവും ചിത്രീകരിക്കുന്ന ഈ കൃതിക്ക് അറബിയിലെ ആദ്യകാല സോഷ്യല്‍ സറ്റയറുകളില്‍ പ്രമുഖ സ്ഥാനമുണ്ട്. തെറ്റിയ വഴികള്‍ അവസാനിപ്പിച്ച് മാന്യമായൊരു തൊഴിലെടുക്കാന്‍ ശ്രമിക്കുന്ന മല്ലീം എന്ന ദരിദ്രനായ ചെറുപ്പക്കാരന്‍റെയും അധികാരത്തിലും..

Showing 1 to 1 of 1 (1 Pages)