Albert Camus

അള്‍ജീരിയയില്‍ 1913ല്‍ ജനനം. ബാല്യകാലം ദാരിദ്ര്യത്തി
ന്റേതായാലും അസന്തുഷ്ടമായിരുന്നില്ല.
അള്‍ജിയേഴ്‌സ് യൂണിവേഴ്‌സിറ്റിയില്‍ ഫിലോസഫിയില്‍ പഠനം.
പിന്നീട് പത്രപ്രവര്‍ത്തകനായി. Theatre de lequipe എന്ന
അവാന്ത് ഗാര്‍ഡെ (Avant-Garde) തിയ്യറ്റര്‍ ഗ്രൂപ്പിന് ജന്മം നല്‍കി.
1939ല്‍ കലിഗുള എന്ന നാടകം അവതരിപ്പിച്ചു.
പാരീസ് സോയര്‍ എന്ന പത്രത്തില്‍ ജോലി ചെയ്തിരുന്നു.
പാരീസില്‍വെച്ചാണ് കാമുവിന്റെ വിഖ്യാതരചനകളായ ദി ഔട്ട്‌സൈഡര്‍, മിത്ത് ഓഫ് സിസിഫസ് എന്നിവ പ്രസിദ്ധീകരിക്കപ്പെട്ടത്.
1941ല്‍ ജര്‍മ്മനിയുടെ ഫ്രഞ്ച് അധിനിവേശത്തെ തുടര്‍ന്ന്
രൂപപ്പെട്ട പ്രതിരോധസമരങ്ങളുടെ ബൗദ്ധിക നേതാക്കളില്‍
ഒരാളായിരുന്നു കാമു. ഒളിപ്പോരാളികള്‍ക്കുവേണ്ടിയുള്ള
കോംബാറ്റ്(Combat) എന്ന പത്രത്തിന്റെ പ്രാരംഭത്തിലും
തുടര്‍പ്രവര്‍ത്തനങ്ങളില്‍ സജീവപങ്കാളിയായി. യുദ്ധത്തിനുശേഷം
എഴുത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയുംദ പ്ലേഗ് (1947),
ദ ജസ്റ്റ് (1949), ദ ഫോള്‍ (1956) മുതലായ കൃതികള്‍
പ്രസിദ്ധീകരിക്കുകയും ചെയ്തു. അമ്പതുകളുടെ ഒടുവില്‍
നാടകപ്രവര്‍ത്തനങ്ങളിലേക്കു തിരിച്ചെത്തുകയും
റെക്യും ഫേറര്‍ എ നണ്‍(Faulkner), ദ പൊസെസ്ഡ് (Dostoyevsky) മുതലായ കൃതികളുടെ നാടകരൂപം അവതരിപ്പിക്കുകയും ചെയ്തു.
1957ല്‍ സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം ലഭിച്ചു.
ഒരു വാഹനാപകടത്തില്‍ 1960ല്‍ കാമു അന്തരിച്ചു
Oru Santhushta Maranam
കാമുവിന്റെ മരണാനന്തരം പ്രസിദ്ധം ചെയ്ത ഈ പുസ്തകം അന്യന്‍ എന്ന നോവലിന്റെ പ്രഥമ രേഖാചിത്രമായി കണക്കാക്ക പ്പെടുന്നു..