Asha Menon

ആഷാമേനോന്‍
നിരൂപകന്‍, ചിന്തകന്‍, പ്രാസംഗികന്‍.1947 നവംബര്‍ 18ന് പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് ജനനം.സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ഉദ്യോഗസ്ഥനായിരുന്നു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയിട്ടുണ്ട്.കേരള സാഹിത്യ അക്കാദമി അംഗം (1995-98).
കൃതികള്‍: പുതിയ പുരുഷാര്‍ത്ഥങ്ങള്‍, കലിയുഗാരണ്യകങ്ങള്‍,പരിവ്രാജകന്റെ മൊഴി, പ്രതിരോധങ്ങള്‍, ഹെര്‍ബേറിയം, ജീവന്റെ കയ്യൊപ്പ്, അടരുന്ന കക്കകള്‍, പരാഗകോശങ്ങള്‍, പയസ്വിനി, കൃഷ്ണശിലയും ഹിമശിരസ്സും, ശ്രാദ്ധസ്വരങ്ങള്‍, ഇലമുളച്ചികള്‍.
വിലാസം: കാമ്പുറത്ത്, കൊല്ലങ്കോട്, പാലക്കാട്
Thanumanasi
തനുമാനസി ആഷാ മേനോൻ പ്രകൃതിയുടെ താളങ്ങളില്‍ മുഗ്ദ്ധനും അനുരാഗിയും ആയ ഒരു കാവ്യോപാസകന്റെ കുറിപ്പുകളാണ് 'തനുമാനസി'. അനുസ്യൂതമായ ഈ സംഗീതം എവിടെയൊക്കെയോ മുറിഞ്ഞുപോകുന്നതിന്റെ ഭീതിയും ഉള്‍ക്കിടിലവും ഈ കുറിപ്പുകള്‍ ഉള്‍ക്കൊള്ളുന്നു. ഇച്ഛാനുസാരിയായ ഒരു പ്രകൃതിയെയും ജീവിതത്തെയും നമുക്ക് കെട്ടിപ്പടുക്കാനാവില്ലെന്നറിഞ്ഞിട്ടും ജീവിതത്തിന്റെ ചോദനകളെക്കുറി..