Asokan Charuvil

Asokan Charuvil

അധ്യാപകന്‍, കഥാകൃത്ത്, സാമൂഹിക വിമര്‍ശകന്‍. 1957ല്‍ തൃശൂര്‍ ജില്ലയിലെ കാട്ടൂരില്‍ ജനിച്ചു. വിദ്യാഭ്യാസം: കാട്ടൂര്‍ പോംപെ സെന്റ് മേരീസ് ഹൈസ്‌കൂള്‍, ഇരിഞ്ഞാലക്കുട എസ്. എന്‍. ട്രെയിനിംഗ് സ്‌കൂള്‍, നാട്ടിക എസ്.എന്‍.കോളേജ്. പുരസ്‌കാരങ്ങള്‍: കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ചെറുകാട് അവാര്‍ഡ്, ഇടശ്ശേരി അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, എ.പി. കളക്കാട് അവാര്‍ഡ്, യു.പി. ജയരാജ് അവാര്‍ഡ്, ഷാര്‍ജ പൂമുഖം ടി.വി. കൊച്ചുബാവ അവാര്‍ഡ്. സൂര്യകാന്തികളുടെ നഗരം, പരിചിതഗന്ധങ്ങള്‍, ഒരു രാത്രിക്ക് ഒരു പകല്‍, ജലജീവിതം, മരിച്ചവരുടെ കടല്‍, ക്ലര്‍ക്കുമാരുടെ ജീവിതം, ദൈവവിശ്വാസത്തെക്കുറിച്ച് ഒരു ലഘുപന്യാസം എന്നിവ രചിച്ചിട്ടുണ്ട്. പ്രൈമറി സ്‌കൂള്‍ അധ്യാപകനായും പഞ്ചായത്ത്, രജിസ്‌ട്രേഷന്‍ വകുപ്പുകളില്‍ ഉദ്യോഗസ്ഥനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷനില്‍ അംഗമായിരുന്നു


Grid View:
-15%
Quickview

Kathanavakam-Malayalathinte Ishta Kathakal - Ashokan Charuvil

₹94.00 ₹110.00

A part of Kathanavakam , എഴുത്തിനെ രാഷ്ട്രീയ വായനയാക്കുന്ന പ്രതിബദ്ധതയുടെ രസതന്ത്രമാണ് അശോകൻ ചരുവിലിന്റെ കഥകൾ. പിന്നിട്ട ഓർമ്മചിത്രങ്ങളുടെ ഹൃദ്യതകൾ സമകാലിക യാഥാർഥ്യങ്ങളുമായി ഇടകലർത്തികൊണ്ടുള്ള രചന. ശുദ്ധീകരണവും ആവിഷ്ക്കരണവും ആക്ടിവിസവുമായി രൂപാന്തരപ്പെടുന്ന എഴുത്ത്. ദുരൂഹത ഇലാത്ത ആഖ്യാനചാരുത. ജീവിതത്തെ സംബന്ധിക്കുന്ന വെളിപാടുകൾ. ആസ്വാദകന്റെ വൈ..

Showing 1 to 1 of 1 (1 Pages)