Attoor Ravivarma
ആറ്റൂര്‍ രവിവര്‍മ്മ
തൃശൂര്‍ ജില്ലയിലെ ആറ്റൂരില്‍ 1930 ഡിസംബര്‍ 27നു ജനനം.അച്ഛന്‍: മടങ്ങര്‍ളി കൃഷ്ണന്‍ നമ്പൂതിരി. അമ്മ : ആലുക്കല്‍ മഠത്തില്‍ അമ്മിണി അമ്മ.ചെറുതുരുത്തി, ചേലക്കര, ചാലക്കുടി, ഷൊര്‍ണ്ണൂര്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം.
കോഴിക്കോട് സാമൂതിരി കോളേജ്, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്
എന്നിവിടങ്ങളില്‍നിന്ന് ഉന്നത വിദ്യാഭ്യാസം.മലയാളത്തില്‍ എം.എ. ബിരുദം. സര്‍ക്കാര്‍ കോളേജുകളില്‍
ജോലി ചെയ്തു വിരമിച്ചു. ഇപ്പോള്‍ തൃശൂരില്‍ താമസം.കവിത, കേരള കവിതാഗ്രന്ഥാവലി, ആറ്റൂര്‍ രവിവര്‍മ്മയുടെ
കവിതകള്‍ ഒന്നും രണ്ടും ഭാഗങ്ങള്‍ എന്നിവ കൃതികള്‍.ജെ.ജെ. ചില കുറിപ്പുകള്‍, പുളിമരത്തിന്റെ കഥ
(സുന്ദരരാമസ്വാമി), നാളെ മറ്റൊരുനാള്‍ മാത്രം (നാഗരാജന്‍), രണ്ടാം യാമങ്ങളുടെ കഥ (സെല്‍മ) എന്നീ നോവലുകള്‍
വിവര്‍ത്തനം ചെയ്തിട്ടുണ്ട്. പുതുനാനൂറ് (തമിഴ് പുതുകവിത),ഭക്തികാവ്യം (മദ്ധ്യകാല തമിഴ്കവിത) എന്നിവ കവിതാവിവര്‍ത്തനങ്ങള്‍.കവിതയ്ക്കും വിവര്‍ത്തനത്തിനും കേന്ദ്ര സാഹിത്യ അക്കാദമിയുടെയും
കേരള സാഹിത്യ അക്കാദമിയുടെയും അവാര്‍ഡുകള്‍.ആശാന്‍പ്രൈസ്, മഹാകവി പി. കുഞ്ഞിരാമന്‍നായര്‍ അവാര്‍ഡ്,
പന്തളം കേരളവര്‍മ്മ അവാര്‍ഡ്, പ്രേംജി അവാര്‍ഡ്, ഒളപ്പമണ്ണ അവാര്‍ഡ്,ഇ.കെ. ദിവാകരന്‍ പോറ്റി അവാര്‍ഡ്.
Malayalathinte priyakavithakal- Attoor Ravivarma
വാക്കുകൾ കൊണ്ട് വിളവ് കൊയ്യേണ്ടത് എങ്ങനെയെന്ന് ആറ്റൂരിനറിയാം . മൗന സാന്ദ്രമായ അർത്ഥങ്ങളുടെ മുഴക്കം.അക്ഷരതപസ്യയുടെ വരദാനം അറിഞ്ഞുകൊണ്ടേയിരിക്കുന്നവൻ അറിവെല്ലാം അറിവല്ലെന്നറിയുന്നു."മലയാളമണ്ണ് ഏറ്റവും വിളവുണ്ടാക്കിയ ഇടങ്ങളിൽ ആറ്റൂരിന്റെ നിലവും പെടും. നാടൻ വിത്തുകൾ മാത്രം വിതച്ചിടും.രാസവളങ്ങൾ ഇടാഞ്ഞിട്ടും " കൽപ്പറ്റ നാരായണൻ..