B R Rajesh
ബി.ആര്‍. രാജേഷ്
തിരുവനന്തപുരം പേട്ടയില്‍ ജനനം. സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍, ഗവ. ആര്‍ട്‌സ് കോളേജ്, യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കേരള സര്‍വ്വകലാശാലയില്‍ നിന്നും തത്ത്വശാസ്ത്രത്തില്‍ ബിരുദവുംബിരുദാനന്തര ബിരുദവും. തത്ത്വശാസ്ത്രത്തില്‍ യു.ജി.സിയുടെ ലക്ചര്‍ഷിപ്പും ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പും. ഇപ്പോള്‍ കൃഷി ഡയറക്ടറേറ്റില്‍ ഉദ്യോഗസ്ഥന്‍.രണ്ടുപതിറ്റാണ്ടിലേറെയായി ആനുകാലികങ്ങളിലും ദിനപ്പത്രങ്ങളിലും ചെറുകഥകളും, ലേഖനങ്ങളും എഴുതുന്നു. 'രാധായനം' ആദ്യ നോവല്‍.
Radhayanam
Book by B.R. Rajesh ഗീതാഗോവിന്ദം, ഭാഗവതം, ഗര്‍ഗ്ഗസംഹിത എന്നിവയെ ആധാരമാക്കി രചിച്ച പ്രേമകഥ. രതിഭാവനകളേയും ലാവണ്യസങ്കല്പങ്ങളേയും ഭക്തിരസത്തില്‍ ചാലിച്ച്, രാധയുടെയും കൃഷ്ണന്റെയും പ്രേമകഥയെ ഒരു ഭാവഗീതം പോലെ നോവല്‍ഭാഷയിലേക്കു സംക്രമിപ്പിച്ചിരിക്കുന്നു. രാധാ കൃഷ്ണ സംയോഗം തന്നെയാണ് മുഖ്യ പ്രമേയം...