Binoy Kuttumukku

ബിനോയ് കുറ്റുമുക്ക്
തൃശൂര്‍ കുറ്റുമുക്ക് സ്വദേശി തേയ്ക്കാനത്ത് ടി.എല്‍. റപ്പായിയുടെയും സി.സി. ത്രേസ്യയുടെയും മകനായി 1975 ഒക്‌ടോബര്‍ 16ന് ജനനം. 1997ല്‍ ദേശാഭിമാനിയില്‍ ചേര്‍ന്നു. 'ഇഎംഎസ്: ചരിത്രവും കാഴ്ചയും' മാധ്യമ പ്രദര്‍ശനത്തിന്റെ സംഘാടകനായിരുന്നു. 1996 ആഗസ്തില്‍ എം.ടിയുടെ ജ്ഞാനപീഠ പുരസ്‌കാരവേളയില്‍ എംടി കഥകളെക്കുറിച്ച് സംസാരിച്ചു. 1998 മാര്‍ച്ചില്‍ കേന്ദ്ര സാഹിത്യ അക്കാദമി സംഘടിപ്പിച്ച 'ഇന്ത്യന്‍ പോയട്രി ആഫ്റ്റര്‍ ഇന്‍ഡിപെന്‍ഡന്‍സ്' എന്ന ഫെസ്റ്റിവലില്‍ യുവ കവികളെ പ്രതിനിധീകരിച്ച് കവിതചൊല്ലി. 'നിമജ്ജനം' എന്ന ടെലി സീരിയലിന്റെ ഗാനരചയിതാവാണ്. ഗുരുവായൂര്‍ മറ്റം സെന്റ്ഫ്രാന്‍സിസ് സ്‌കൂളിലെ അധ്യാപികയായ ടെസി ജേക്കബ്ബാണ് ഭാര്യ.
മക്കള്‍: അനബെല്‍, അമാന്‍ഡ.
വിലാസം : തേയ്ക്കാനത്ത്, കുറ്റുമുക്ക്,
തൃശൂര്‍ - 680 631. മൊബൈല്‍ : 9446241049
Rahasyangal
A book by Binoy Kuttumukku , ഇത് അൾത്താരകളിലെ പള്ളിയുറക്കമല്ല. ഒരു സ്വച്ഛന്ദയാത്രയിലെ നെടുവീർപ്പുമല്ല. ഒരു ചുംബനത്തിൽ അവസാനിച്ചുപോകുന്ന നിത്യഹരിതമെന്ന് വാഴ്ത്തപ്പെട്ട പ്രണയുവുമല്ല. ഇത് കവിക്ക് പൊള്ളിപ്പോയ നഗരത്തിലെ വെയിൽ, വിശപ്പിൽ പിടഞ്ഞു തീർന്ന ഒരു മാലാഖക്കുഞ്ഞിന്റെ അവസാന മൊഴി...