Boban Kollannur

Boban Kollannur

 1953-ല്‍ തൃശ്ശൂരില്‍ പൂങ്കുന്നത്ത്‌ ജനനം. രണ്ടു പതിറ്റാണ്ടിലേറെക്കാലം യുണൈറ്റഡ്‌ അറബ്‌ എമിറേറ്റ്‌സില്‍ കോസ്റ്റൈന്‍ ഇന്റര്‍നാഷണല്‍ കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്നു. വിദേശവാസക്കാലത്ത്‌ മലയാളികളുടെ കലാ-സാംസ്‌കാരിക രംഗങ്ങളിലും ചിത്രകല, ഇല്ലസ്‌ട്രേഷന്‍ എന്നീ മേഖലകളിലും വ്യാപൃതനായിരുന്നു. 1992-ല്‍ ഫോസ്റ്റര്‍ ഫുഡ്‌സ്‌ കമ്പനിക്കു രൂപം നല്‍കി. മികച്ച ചെറുകിട വ്യവസായ സംരംഭകനുള്ള 1998-ലെ സംസ്ഥാനസര്‍ക്കാര്‍ അവാര്‍ഡിനും 1999-ലെ കേന്ദ്രസര്‍ക്കാര്‍ അവാര്‍ഡിനും അര്‍ഹനായി. 2000-ലെ കേരള സര്‍ക്കാരിന്റെ മികച്ച ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡും 2003-ല്‍ സംസ്ഥാന പ്രൊഡക്‌റ്റിവിറ്റി കൗണ്‍സിലിന്റെ അവാര്‍ഡും 2004-ല്‍ സെന്‍ട്രല്‍ എക്‌സൈസ്‌ ഡിപ്പാര്‍ട്ട്‌മെന്റിന്റെ മികച്ച ടാക്‌സ്‌ പേയീക്കുള്ള അവാര്‍ഡും ലഭിച്ചു. ഇപ്പോള്‍ ബിസിനസ്സ്‌ രംഗത്തെ നിയമ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന കോര്‍പ്പറേറ്റ്‌ പവര്‍ എന്ന മാഗസിന്റെ ചീഫ്‌ എഡിറ്ററാണ്‌. 


Grid View:
Quickview

Marubhoomiyile ottamaram

₹200.00

Book by Boban Kollannur ,   വളരെക്കാലംകഴിച്ചു കൂട്ടിയ ഗൾഫ് നഗരത്തിലേക്ക് വർഷങ്ങൾക്ക് ശേഷം ചെല്ലുമ്പോൾ ഉണ്ടാകുന്ന ഒരാളുടെ മനോവികാരങ്ങൾ രേഖപ്പെടുത്തുന്ന കൃതിയാണ് മരുഭൂമിയിലെ ഒറ്റമരം. കാലത്തിന്റെ മാറ്റം രേഖപ്പെടുത്തുന്നത് രാജ്യത്തിൻറെ മാറിയ കാഴ്ചകളിലൂടെയാണ്. ഓർമ്മകളുടെ സഞ്ചിയും പേറി അയാൾ കാലത്തിലൂടെ അലയുന്നു. രസികാനുഭവങ്ങൾ, സംഭവകഥകൾ, രതിനർമ്..

In Stock
Quickview

Pampum Koniyum

₹85.00

Book by Boban Kollannurകേരളത്തിന്റെ വ്യവസായപുരോഗതി ചര്‍ച്ചകളില്‍ ഒതുങ്ങിനില്‍ക്കുന്ന ഈ കാലഘട്ടത്തില്‍ ഏറ്റവും നല്ല വ്യവസായിക്കുള്ള കേന്ദ്ര-സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഗ്രന്ഥകാരന്റെ അനുഭവത്തിന്റെ തിളക്കമാര്‍ന്ന ഈ പുസ്തകം സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു. വ്യവസായ പുരോഗതിക്കു തടസ്സം തൊഴില്‍ സമരങ്ങളേക്കാള്‍ ഉദ്യോഗസ്ഥ മേധാവിത്തമാണെന്ന അനുഭവ ബോധ്യമാണ..

Quickview

Panikkol

₹135.00

Book by Boban Kollannur"നോക്കു, തോമസ് ആന്റണിയുടെ ഒരു കണ്ണെപോഴും തുറന്നിരിക്കുന്നത് മരണത്തിനു മേലെയാണ്. മറുകണ്ണെപോഴും ജീവിതത്തിലും" എന്ന് കൊച്ചുബാവയുടെ സുപ്രസിദ്ധമായ വരികളെ ഓർമിപ്പിച്ചുകൊണ്ടു ഒരു അനുഭവ പുസ്തകം. ബാലിക്കാക്കയായും പോത്തായും യക്ഷികരിമ്പനയായും ശവക്കൊട്ടയായും മരണചിന്തകൾ നിറയുന്നു. അതോടൊപ്പം ജീവിതത്തെ കുറിച്ചുള്ള സർഗാത്മകതകളും...

Quickview

Startuppinte aasthapadukal

₹180.00

Book by Boban Kollannur  ,  നർമ്മരസത്തിൽ സരളമായി എഴുതിയ ഉപന്യാസങ്ങളുടെ ഈ ശേഖരം മുകുളപ്രായരായ സംരംഭകർക്ക് വഴികാട്ടിയാണ് .ബിസ്നസ്സ് വിദ്യാർത്ഥികൾക്ക് വിജ്ഞാനസമ്പത്താണ് . ഗവൺമെന്റിന്റെ നയനിർദ്ദേശങ്ങൾക്ക് ഒരു മഹാനിധിയുമാണ് . ബിസിനസ്സിന്റെ പ്രക്ഷുബ്‌ധലോകത്തിൽ പ്രവേശിക്കുന്ന നിക്ഷേപകർ ഒട്ടേറെ കടമ്പകൾ വഴിമധ്യേ അഭിമുകീകരിക്കുന്നു .ഒട്ടു..

Showing 1 to 4 of 4 (1 Pages)