Bodha Chaitanya

ബോധ ചൈതന്യ
1970 ഒക്‌ടോബര്‍ 28ന് ഇടുക്കി ജില്ലയിലെ മൂന്നാറില്‍ ജനനം. ദേവികുളം, കോന്നി, മേപ്പാടി എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. ഉപരിപഠനം കോഴിക്കോട്ട് മലബാര്‍ ക്രിസ്ത്യന്‍ കോളെജില്‍. ലക്ഷദ്വീപില്‍ ഗണിതാദ്ധ്യാപകനായി മൂന്നു കൊല്ലത്തിനുമേലെ ജോലി ചെയ്തു. പിന്നീട് ദില്ലിയില്‍, സ്വകാര്യ ട്യൂഷനും മറ്റുമായി രണ്ടുവര്‍ഷം. ഹരിദ്വാര്‍ വഴി ഋഷികേശിലേക്ക്. ശിവാനന്ദ ആശ്രമത്തിലെ യോഗവേദാന്ത പഠനത്തിനുശേഷം മുഴുവന്‍ സമയ വിരക്തജീവിതം തിരഞ്ഞെടുക്കുന്നു. ഗംഗോത്രിയിലും, രാജസ്ഥാനിലെ പുഷ്‌ക്കരത്തും താമസിച്ചു. കഴിഞ്ഞ അഞ്ചു കൊല്ലമായി ഹിമാലയത്തിലെ ഉത്തരകാശിയില്‍, സ്വാമി ജനാര്‍ദ്ദനാനന്ദജിയോടൊപ്പം താമസിക്കുന്നു. വയനാട്ടിലെ പൂര്‍വ്വാശ്രമത്തില്‍ അച്ഛന്‍,
അമ്മ, ഒരു സഹോദരി.
സന്ന്യാസനാമം: ആനന്ദ തീര്‍ത്ഥ.
ഗുരു: ആചാര്യസ്വാമി വിഷ്ണു തീര്‍ത്ഥ്ജി മഹാരാജ്.
വിലാസം: വിഷ്ണു തപോവനം, കോട്ട് ബംഗ്ല മാര്‍ഗ്, ഉത്തരകാശി, ഹിമാലയം, 249193.
Utharakasiyilninnulla Kurippukal
Author : Bodha Chaitanyaഉത്തരകാശിയിലെ മലഞ്ചെരിവുകളിലോ പാതയോരങ്ങളിലോ ആശ്രമങ്ങളിലോ നടന്നും ഇരുന്നും ചിന്തിച്ചും എഴുതിത്തീര്‍ത്ത കുറിപ്പുകളാണിവ...