C V Balakrishnan
നോവലിസ്റ്റ്, കഥാകൃത്ത്, തിരക്കഥാകൃത്ത്. പയ്യന്നൂരിന് അടുത്ത് അന്നൂരില്‍
ജനനം. ആയുസ്സിന്റെ പുസ്തകം, ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍
തുടങ്ങി അറുപതോളം കൃതികള്‍. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, മികച്ച
ചലച്ചിത്ര ഗ്രന്ഥത്തിനുള്ള സംസ്ഥാന അവാര്‍ഡ്, സമഗ്ര സംഭാവനയ്ക്കുള്ള
മുട്ടത്തുവര്‍ക്കി അവാര്‍ഡ് തുടങ്ങിയ ധാരാളം പുരസ്‌കാരങ്ങള്‍. കന്നഡ,
തെലുങ്ക്, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, ജര്‍മ്മന്‍ ഭാഷകളിലേക്ക് ചില രചനകള്‍
മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴും സാഹിത്യരംഗത്ത് സജീവം.
കാസര്‍കോഡ് ജില്ലയിലെ പിലിക്കോട് താമസിക്കുന്നു.
Kathanavakam-Malayalathinte Ishta Kathakal - C.V. Balakrishnan
A part of Kathanavakamസൂക്ഷ്മതയും ജാഗ്രതയും പുലർത്തുന്ന എഴുത്തിനെ ഓർമിപ്പിക്കുന്ന രചനകൾ. ഓരോ വാക്കിനും ഒരു ശരീരമുണ്ടെന്നും ആത്മാവുണ്ടെന്നും വെളിപ്പെടുത്തുന്നു. വായനയുടെ ഒരു കടലനുഭവം പകർന്നു തരുന്ന ഭാവസാന്ദ്രമായ രചനാരീതി. ചലച്ചിത്രകാഴ്ചകൾ പോലെ കൺമുന്നിൽ തെളിഞ്ഞുമറയുന്ന ദൃശ്യാനുഭവങ്ങൾ. മൗലികത, ഭാവാത്മകത എന്നിവയിൽ മികച്ചു നിൽക്കുന്ന കഥകൾ...