DR Francis Alappat

DR Francis Alappat

ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട്

1953ല്‍ തൃശ്ശൂരില്‍ ജനനം. പൂര്‍വ്വാശ്രമത്തില്‍ കരാഞ്ചിറ ആലപ്പാട്ട് ആന്റണി (എ.കെ. ആന്റണിയുടെയുംറോസിയുടെയും മകന്‍). സഹോദരങ്ങള്‍: ജോണ്‍സണ്‍, മേരി. തൃശ്ശൂര്‍ സേക്രഡ് ഹാര്‍ട്ട്, മോഡല്‍ ബോയ്‌സ് ഹൈസ്‌കൂള്‍, സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളില്‍ പഠനം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്ന് എം.ബി.ബി.എസ് ബിരുദം. കോഴിക്കോട്  ജെസ്യൂട്ട് ട്രെയിനിംഗ് കോളേജ്, അഡയാര്‍ സേക്രഡ് ഹാര്‍ട്ട് കോളേജ്, ആലുവ മംഗലപ്പുഴ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ നിന്നായി തത്ത്വശാസ്ത്ര-ദൈവശാസ്ത്ര ബിരുദങ്ങളും. 1995-ല്‍ വൈദികാഭിഷേകത്തിനു ശേഷം പാവറട്ടി, ഇരവിമംഗലം,കണ്ണംകുളങ്ങര, വിജയപുരം (ചേറൂര്‍) എന്നിവിടങ്ങളില്‍ ശുശ്രൂഷ. മാനസിക ആരോഗ്യ ആസ്പത്രിക്കു വേണ്ടി കേരള ഹൈക്കോടതി നിയമിച്ച മോണിറ്ററിംഗ് കമ്മിറ്റിയിലും തൃശൂര്‍ ജില്ലാ ആശുപത്രി, തൃശൂര്‍ മെഡിക്കല്‍ കോളേജ്, കൊരട്ടി ഗവ. ലെപ്രസി ഇന്‍സ്റ്റിറ്റ്യൂട്ട്   എന്നിവയുടെ ഉപദേശക സമിതിയിലും അംഗമായിരുന്നു.കേരള ബ്ലഡ് ഡോണേഴ്‌സ് ഫോറത്തിന്റെ (1979) സ്ഥാപകന്‍.'പൂവിതള്‍ പൊഴിയുമ്പോള്‍' എന്ന രക്തദാന ഡോക്യുമെന്ററിയുടെയുംടി.ജി. രവി നായകനായി അഭിനയിച്ച 'ഓര്‍മ്മകള്‍ക്കപ്പുറം' എന്നഷോര്‍ട്ട് ഫിലിമിന്റെയും കഥാസംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്.ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ്, ജൂബിലി മിഷന്‍ കോളേജ് ഓഫ് നേഴ്‌സിംഗ്, ജൂബിലി മിഷന്‍ പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, തൃശൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് സയന്‍സസ് (TIMHANS) എന്നിവയുടെ സ്ഥാപക ഡയറക്ടറുമാണ്. തൃശൂര്‍ അതിരൂപത വികാരി ജനറല്‍, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് പ്രസിഡന്റ്, സാന്ത്വനം ചെയര്‍മാന്‍, സത്‌സംഗ് രക്ഷാധികാരി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ തൃശൂര്‍ അതിരൂപതയുടെ തീരദേശ ആരോഗ്യമിഷന്‍ കേന്ദ്രമായ ഏങ്ങണ്ടിയൂര്‍ മേരി ഇമ്മാക്കുലേറ്റ് (എം.ഐ. മിഷന്‍) ഹോസ്പിറ്റലിന്റെ ഡയറക്ടറും ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിയുടെ ചെയര്‍മാനുമാണ്.

കൃതികള്‍: വിവാഹവേദിയിലേക്ക്, ഇലഞ്ഞിപ്പൂമണമൊഴുകിവരുന്നു, ദൈവവചനം-ധ്യാനിക്കാനും ജീവിക്കാനും, സുഭാഷിതങ്ങള്‍ ചിന്താദളങ്ങള്‍, നോമ്പുകാല ചിന്തകള്‍, കന്തന്‍ചാവടി,  ആറ്റുവഞ്ചി (ഞ്ഞി), രാഘവാ കൃഷ്ണാ, അനഘ, Kenosis - The Story of a Bleeding Heart, Blood is Thicker Than Water.

മേല്‍വിലാസം: 'അമ്മവീട്', ബെന്നറ്റ് റോഡ്, തൃശൂര്‍ - 680 020. 

ഫോണ്‍: 9847148509



Grid View:
Out Of Stock
-15%
Quickview

Jeevithachinthakal

₹102.00 ₹120.00

ജീവിതചിന്തകൾ ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ട്‌ ദുഃഖകരമോ നിഷേധാത്മകമോ ആയ കാര്യങ്ങൾ പറയുമ്പോഴും പ്രത്യാശയില്ലായ്മയിലേക്ക് വീണുപോകുന്നില്ല എന്നതാണ് ഈ പുസ്തകത്തിന്റെ മേന്മ. ''ജീവിതമെനിക്കൊരു ചൂളയായിരുന്നപ്പോൾ ഭൂവിനാവെളിച്ചത്താൽ വെണ്മ ഞാനുളവാക്കി,'' എന്നു മഹാകവി ജി.യുടെ ആദർശം നമുക്കിതിൽ കാണാം. വ്യക്തിപരമായും സാമൂഹികമായും നിരവധി വേദനകളും സഹനങ്ങളും ..

-15%
Quickview

Ente Rakthabandhangal

₹102.00 ₹120.00

എന്‍റെ രക്തബന്ധങ്ങള്‍ ഫാ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട്പകരം വെയ്ക്കാനില്ലാത്ത അമൂല്യവസ്തുവാണ് രക്തം എന്ന അറിവും രക്തദാനത്തിന്‍റെ പ്രാധാന്യവും ഇന്ന് എല്ലാവര്‍ക്കും അറിയാം. രക്തദാനത്തിനെക്കുറിച്ച് അനവധി തെറ്റിദ്ധാരണകളും ഭയവും നിലനിന്നിരുന്ന എഴുപതുകളില്‍ ഈ ജീവന്‍ദാന പ്രക്രിയയെക്കുറിച്ച് ജനങ്ങളെ ഉദ്ബുദ്ധരാക്കാന്‍ തുടക്കം കുറിച്ച ഒരു പ്രസ്ഥാനമാണ് പിന്നീട് ..

-15%
Quickview

Renu Rajasthani

₹179.00 ₹210.00

ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട്ഒരു സ്കൂളിന്‍റെ പശ്ചാത്തലത്തില്‍ ഉരുത്തിരിയുന്ന പ്രണയകഥ. രാജസ്ഥാന്‍കാരനായ അച്ഛന്‍റെ മകളായതിനാല്‍ രേണു രാജസ്ഥാനി എന്ന് പേരായ ഒരു പെണ്‍കുട്ടിയുടെയും ഉന്നതകുലജാതനായ പ്രിന്‍സിന്‍റെയും അപൂര്‍വബന്ധത്തിന്‍റെ കഥ. നിലവിലിരിക്കുന്ന സാമൂഹികനിയമങ്ങളെ നിരാകരിച്ചു മുന്നേറുന്ന കഥാപാത്രങ്ങള്‍. ഡോക്ടര്‍മാരായ, മക്കളില്ലാത്ത ഈ ദമ്പതിമാരുടെ ത..

-15%
Quickview

Visudhiyude Kanaanoolukal

₹132.00 ₹155.00

ഫാ. ഫ്രാന്‍സിസ് ആലപ്പാട്ട്തൃശ്ശൂര്‍ നഗരത്തിന്‍റെ ശില്‍പ്പി ശക്തന്‍തമ്പുരാനാണല്ലോ. അത് കഴിഞ്ഞാല്‍ തൃശ്ശൂരിന്‍റെ ക്രിസ്തീയ അദ്ധ്യാത്മിക പൈതൃകത്തിന്‍റെ ശില്‍പ്പി ഡോ. മെഡിലിക്കോട്ട് തന്നെയാണ്. ലൂര്‍ദ്ദ് കത്തീഡ്രല്‍, സെന്‍റ് തോമസ് കോളെജ്, മെത്രാസനമന്ദിരം, ജൂബിലി മെഡിക്കല്‍ കോളെജ് സ്ഥിതി ചെയ്യുന്ന വിശാലമായ പഴയ പറങ്കിമാവിന്‍ത്തോപ്പ് എന്നിവയെല്ലാം മെഡിലിക്..

-15%
Quickview

Kanaltharayile padamudrakal

₹128.00 ₹150.00

Kanaltharayile padamudrakal written by Dr. Francis Alappat ,  കർത്താവിന്റെ മുന്തിരിത്തോപ്പിൽ കഠിനാധ്വാനം ചെയ്ത് നിത്യകിരീടം സ്വീകരിക്കാൻ പോയ അച്ഛന് ആദരാഞ്ജലികൾ" എന്നെഴുതി സ്മരണകൾക്ക് പൂർണ്ണ വിരാമമിടേണ്ട ഒരു ചരിത്രമല്ല ബാബു അച്ചൻ. പിൻഗാമികൾക്ക് നിത്യപ്രചോദനമാകാൻ അച്ചന്റെ ഓർമ്മ ഒരു കാരണമാകട്ടെ...

-15%
Quickview

Avalkoppam

₹94.00 ₹110.00

A book by Dr. Francis Alappatt സഹനത്തിന്റെ രക്തം കലർന്ന കണ്ണുനീര്, പീഡകൾ ഏറ്റുവാങ്ങാൻ വിധിക്കപെട്ട നിസ്സഹായതയുടെ നെടുവീർപ്പുകൾ, ഏകാന്തതടവിന്റെ ഇരുൾ വിഷാദങ്ങളിലേക്കു വിചാരണ കൂടാതെ വലിച്ചെറിയപെട്ടവർ .അഞ്ചു പതിറ്റാണ്ടു മുമ്പുള്ള ഒരു നൊമ്പരപർവത്തിന്റെ കഥ . ആധുനിക ചമയങ്ങളോടെ ഇന്നും തുടരുന്ന പീഡനവിധികളുടെ ഇക്കഥ . ക്രൂശിക്കപ്പെടുന്ന വിശുദ്ധമനസുകൾക്ക..

Out Of Stock
-15%
Quickview

Anakha

₹111.00 ₹130.00

A Novel by Francis Alappat , ഈ ഗ്രന്ഥകർത്താവ് രചിച്ചിട്ടുള്ള ചെറുകഥസഞ്ചയത്തിലും ഇംഗ്ലീഷിലെഴുതപെട്ട മുൻ നോവലിലും രസിപ്പിക്കുന്നതോടൊപ്പം, മനസംസ്കരണം സാഹിത്യത്തിന്റെ പരോക്ഷലക്ഷ്യമാണെന്ന സമീപനമുണ്ട്. ഈ പുസ്തകം മനസ്സിരുത്തി വായിക്കുന്നവർക്ക്, 'പണം നേടാൻ വേണ്ടി ഏതു ഘോരപ്രവൃത്തിയും ചെയ്യാം'എന്ന പ്രലോഭനമുണ്ടാവുമ്പോൾ അന്തഃരംഗത്തിൽ നിന്ന് ഒരു പ്രേതിഷേധ ..

Out Of Stock
-15%
Quickview

Aattuvanchi - Dr.Francis Alappat

₹170.00 ₹200.00

Book by Dr.Francis Alappatമാറ്റമാണ് ജീവിതത്തിന്റെ കാതല്‍ എന്ന ധ്വനിയും പ്രകടമാക്കുന്നു. വൈദികജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ നിന്നാണ് മഹാമനസ്‌കതയുടെ പാഠങ്ങള്‍ ഒഴുകിവരുന്നത്; വിക്ടര്‍ ഹ്യൂഗോവിന്റെ മെത്രാനച്ചന്‍ ഈ പുസ്തകതാളുകളിലിരുന്ന് ചിരിക്കുന്നു..

Showing 1 to 8 of 8 (1 Pages)