Dr K N Suseelan
ഡോ. കെ.എന്‍. സുശീലന്‍
കോട്ടയ്ക്കല്‍ നാരായണന്റെയും വില്വമംഗലത്ത് കുഞ്ഞിക്കുട്ടിയുടെയും മകനായി 1947 നവംബര്‍ 18-ന് തൃശ്ശൂര്‍ ജില്ലയിലെ എടവിലങ്ങ് എന്ന ഗ്രാമത്തില്‍ ജനനം. വിദ്യാഭ്യാസം കേരളത്തിലും തുടര്‍ന്ന് ഭാഭാ ആറ്റമിക് റിസര്‍ച്ച് സെന്റര്‍ മുംബൈയില്‍ ജോലി കിട്ടിയതിനുശേഷം പഠനം പൂര്‍ത്തിയാക്കി. ബോംബെ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദാനന്തര ബിരുദവും, ഡോക്ടറേറ്റും കരസ്ഥമാക്കി. സീനിയര്‍ സയിന്റിഫിക് ഓഫീസറായിരിക്കെ 2008-ല്‍ ജോലിയില്‍ നിന്ന് വിരമിച്ചു. കലാസാംസ്‌കാരിക തലങ്ങളില്‍ ചെറുപ്പം തൊട്ടെ തത്പരനായിരുന്നു. നാടകം, ചിത്രകല, പാട്ട്, ചമയം തുടങ്ങിയവയില്‍ ഇപ്പോഴും സജീവമാണ്. ഇപ്പോള്‍ നവിമുംബൈ(മഹാരാഷ്ട്ര)യില്‍ താമസിക്കുന്നു.
ഭാര്യ : രാജലക്ഷ്മി (റിട്ടയേഡ് ഹൈസ്‌കൂള്‍ അധ്യാപിക)
മകള്‍ : ധന്യ (സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍)
മരുമകന്‍ : രഞ്ജിത് (സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍)
വിലാസം: Dr. K. N. Suseelan, A-203, E. V. Residency C.H.S Ltd., Plot No. 15, Sector 42, Seawoods, Nerul West, Navi Mumbai-400 706, Maharashtra. Mobile No. +91 9322272154, +91 9833472154
Email :knsuseelan@email.com, knsuseelan@gmail.com
Arivu
Books By :Dr.K.N Suseelan , കവിതയെന്ന ത്രക്ഷ്യരിയെ പുതിയ നിര്‍വചനത്തില്‍ അവതരിപ്പിക്കുന്ന ജ്ഞാനമൊഴികളാണ് ഈ കാവ്യസമാഹാരത്തിന്റെ സത്ത. "സ്വത്വം" എന്ന അമൂര്‍ത്തമായ സത്യത്തില്‍ അധിഷ്ടിതമായി, തന്നിലെ തന്നെ തിരിച്ചറിയാന്‍ ആഹ്വാനം ചെയ്യുന്ന, വര്‍ത്തമാനത്തിന്റെ ദുഷ്പ്രവണതകളില്‍ നൊമ്പരം കൊള്ളുന്ന വിങ്ങലുകള്‍. അമിതമായ അലങ്കാരങ്ങളോ, താളക്രമങ്ങളോ, വ..