Haris Nenmeni
ഹാരിസ് നെന്മേനി
വയനാട് ജില്ലയിലെ നെന്മേനി സ്വദേശി. പിതാവ് ടി.എം മുഹമ്മദ്, മാതാവ് ആമിന. ചരിത്രത്തില്‍ ബിരുദവും സോഷ്യോളജിയിലും ഗ്രാമവികസനത്തിലും ബിരുദാനന്തര ബിരുദങ്ങളും. റവന്യൂ വകുപ്പില്‍ ജീവനക്കാരനാണ്. ആകാശവാണിയുടെ സ്‌പോര്‍ട്‌സ് കമന്റേറ്ററായും സമാന്തര പ്രസിദ്ധീകരണമായ ലിറ്റില്‍ മാസികയുടെ പിന്നണി പ്രവര്‍ത്തകനായും പ്രവര്‍ത്തിക്കുന്നു.
പുരസ്‌കാരങ്ങള്‍: നോവലിനുള്ള സുകുമാര്‍ അഴീക്കോട്-തത്ത്വമസി അവാര്‍ഡ് 'മാജി' എന്ന നോവലിനും കഥാ സമാഹരങ്ങള്‍ക്കുള്ള കുഞ്ഞുണ്ണിമാഷ് പുരസ്‌കാരം 'ഭൂമി അളന്നെടുക്കുന്നതിലെ വൈഷമ്യങ്ങള്‍' എന്ന പുസ്തകത്തിനും ബാലസാഹിത്യത്തിനുള്ള പാലാ കെ.എം മാത്യു അവാര്‍ഡ് 'വിന്‍ഡോ സീറ്റ്' എന്ന നോവലിനും ലഭിച്ചു. കലാകൗമുദി 'കഥ' പുരസ്‌ക്കാരം, പുഴ ഡോട്ട് കോം കഥാ പുരസ്‌ക്കാരം, ശക്തി തീയേറ്റര്‍ കഥാ പുരസ്‌ക്കാരം, എ. മഹമൂദ് കഥാ പുരസ്‌കാരം, പഴശ്ശി കഥാപുരസ്‌ക്കാരം, സമഷ്ടി കഥാ അവാര്‍ഡ്, പാം പുരസ്‌ക്കാരം തുടങ്ങിയ അംഗീകാരങ്ങളും ലഭിച്ചു.
Double Bell
Book by Haris Nenmeni , ചിരിക്കാനറിയാത്ത കണ്ടക്ടര്‍മാരെയാണ് ബസ് യാത്രകളിൽ നാം കണ്ടുമുട്ടുന്നത്. ദൂരയാത്രകളും കഠിനപാതകളും അയവില്ലാത്ത ഉത്തരവാദിത്വവും അവര്‍ക്ക് സമ്മാനിക്കുന്നത് സംഘര്‍ഷം മാത്രമാണ്. എന്നാലും വൈവിധ്യം നിറഞ്ഞ അനുഭവങ്ങള്‍കൊണ്ട് സമ്പന്നമാണ് ഒരു ബസ് കണ്ടക്ടറുടെ ജീവിതം. ഗൗരവങ്ങള്‍ക്കിടയിലും നര്‍മ്മത്തിന്‍റെയും മനുഷ്യത്വത്തിന്‍റെ..