Hridayesh Joshi

Hridayesh Joshi

ഹൃദയേശ്‌ ജോഷി
ഉത്തരാഖണ്ഡിലെ നൈനിത്താള്‍ ജില്ലയിലെ ഹല്‍ദ്വാനിയില്‍ ജനനം. കഴിഞ്ഞ ഇരുപതു വര്‍ഷമായി പത്രപ്രവര്‍ത്തകനാണ്‌. 2018ല്‍ സ്വതന്ത്ര പത്രപ്രവര്‍ത്തനം തുടങ്ങുന്നതിനു മുമ്പ്‌ നിരവധി വാര്‍ത്താചാനലുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. പ്രശസ്‌ത ന്യൂസ്‌ ചാനലായ എന്‍.ഡി.ടി.വിയില്‍ പതിനാറു വര്‍ഷം പ്രവര്‍ത്തിച്ച്‌ രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍നിന്ന്‌ റിപ്പോര്‍ട്ടിംഗ്‌ നടത്തിയിട്ടുണ്ട്‌. നക്‌സല്‍ ആക്രമണങ്ങളുടെ പിടിയിലമര്‍ന്ന ബസ്‌തറില്‍നിന്ന്‌ തുടര്‍ച്ചയായി ഏതാണ്ട്‌ പത്തു വര്‍ഷം റിപ്പോര്‍ട്ടിംഗ്‌ ചെയ്‌തിട്ടുണ്ട്‌. പ്രശസ്‌തമായ രാംനാഥ്‌ ഗോയങ്ക പത്രപ്രവര്‍ത്തന പുരസ്‌കാരം രണ്ട്‌ തവണ ലഭിച്ചിട്ടുണ്ട്‌.


വി.ജി. ഗോപാലകൃഷ്‌ണന്‍:
തൃശ്ശൂര്‍ ജില്ലയിലെ പാമ്പൂര്‍ സ്വദേശി. കാലടി സംസ്‌കൃത സര്‍വ്വകലാശാലയിലെ ഹിന്ദി വിഭാഗത്തില്‍ പ്രൊഫസര്‍. ഹിന്ദിയിലും മലയാളത്തിലും വിവിധ സാഹിത്യ പ്രസിദ്ധീകരണങ്ങളില്‍ നിരവധി ലേഖനങ്ങളും പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.


Grid View:
-15%
Quickview

Bastharile Chuvappuvarakal

₹332.00 ₹390.00

Book by Hridayesh Joshi ബസ്തറിലെ വിപ്ലവകാരികളുടെയും പൊലീസിന്‍റെയും തോക്കുകള്‍ക്കിടയില്‍ കുടുങ്ങിയ ആദിവാസികളുടെ അതിജീവനത്തിന്‍റെ ഉജ്ജ്വലമായ പോരാട്ടങ്ങള്‍. ഭരണകൂടത്തിന്‍റെ ഹിംസയുടെയും അത് പ്രചരിപ്പിക്കുന്ന നുണകളുടെയും അഹങ്കാരത്തിന്‍റെയും കഥകള്‍. ചത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, ബംഗാള്‍, മധ്യപ്രദേശ്, ആന്ധ്ര എന്നിവിടങ്ങളിലെ മാവോ ഗ്രൂപ്പുകള്‍. ആദിവാസികളുടെ ശക്..

Showing 1 to 1 of 1 (1 Pages)