Little Green

Grid View:

Aanakombanu Jaladosham

₹90.00

Aanakombanu Jaladosham written by P.R.Vijayalakshmi , പ്രകൃതി ഒരുക്കിത്തരുന്ന പശ്ചാത്തലത്തിൽ എഴുതിയ കഥ. ചന്ദനക്കാടിന്റെയും കൊട്ടാരം വീടിന്റെയും ഇടയിലൂടെ ആനയും സിംഹവും ഉറുമ്പും മയിലും ഒത്തുകൂടുന്നു. അവർ നഗരത്തിലേക്ക് സ്റ്റഡി ടൂറിനു പോകുന്നു. ഡാൻസ് റിയാലിറ്റി കളിക്കുന്നു. സമ്മേളനം നടത്തുന്നു. മനുഷ്യനന്മയിലേക്കുള്ള വഴി കാണിക്കുന്നു...

Balamrutham

₹85.00

A book by P.Kunhiraman Nair  ,  ഭാഷയുടെ നിത്യവസന്തമാണ് പി. കുഞ്ഞിരാമന്‍നായരുടെ  'ബാലാമൃതം' എന്ന കൃതി. ലളിതസുന്ദരമായ വരികളില്‍ കുട്ടികള്‍ക്കുവേണ്ടി നാദാത്മകമായി സാധകം ചെയ്ത കവിതകള്‍. ബാലമനസ്സിന്‍റെ ചേതോഹരമായ ഭാവലോകത്തെ മലയാളത്തിന്‍റെ കാലഹരണപ്പെടാത്ത മൂശയില്‍ കവി മോഹനരാഗങ്ങളായി വാര്‍ത്തെടുത്തിരിക്കുന്നു...

Cholkavithakal

₹110.00

A book by Kerachan Lakshmanan , കലോത്സവങ്ങളിൽ പാടാനുള്ള ആംഗ്യകവിതകൾ, സംഭാഷണ കവിതകൾ, താളക്കവിതകൾ, കടങ്കവിതകൾ. ആടിപ്പാടാം, ഊഞ്ഞാലാടാം, മുത്തശ്ശിയും കുരുവിയും തവളയും മഴവില്ലും ഭാഷയും കാറ്റുമായി കവിതകൾ കുട്ടികളിലേക്ക്...

Korean Nadodikathakal

₹100.00

Translated by K.S.Venugopal ,  കുട്ടികളുടെ ഭാവനാലോകത്തെ വളർത്തുകയും വികസിപ്പിക്കുകയും ചെയ്യുന്ന കഥകൾ. മുത്തശ്ശിക്കഥകളുടെ രൂപഭാവങ്ങൾ. പൗരാണികകാലത്തിന്റെ കൊറിയൻ ശേഷിപ്പുകൾ...

Pazhmaram

₹100.00

A book by Manoj Maniyoor  , ഒരു 'പാഴ്‌മര'ത്തെ കേന്ദ്രകഥാപാത്രമാക്കി സ്നേഹസൗഹാർദ്ദങ്ങളുടെ പ്രാധാന്യം വെളിപ്പെടുത്തുന്ന കൃതി. വൃക്ഷലതാദികൾ, പക്ഷികൾ, അരുവി, കാറ്റ്, വെയിൽ എന്നിവർ കഥാപാത്രങ്ങൾ. പ്രകൃതിയും പരിസ്ഥിതിയും മുഖ്യപ്രമേയം. പാഴ്മരമായി മുദ്രകുത്തപ്പെട്ട വൃക്ഷം ഒരായിരം പൗർണമിചന്ദ്രന്മാർ കായ്ക്കുന്ന മരമായി വാഴ്ത്തപ്പെട്ടതിന്റെ കഥ...

Amma Paranja Kathakal

₹90.00

A book by Mary Pyloth ,  ദൈവവിശ്വാസിയും സ്നേഹനിധിയുമായ ഒരമ്മ, ദുഷ്ചിന്തകൾ നീക്കിക്കളയുന്നതിനു വേണ്ടി നന്മതിന്മകളുടെ നിർണ്ണയങ്ങൾ വെളിപ്പെടുത്തുന്ന സാരോപദേശ കഥകൾ. സാന്താക്ലോസും സോളമന്റെ ജ്ഞാനവും ലില്ലിപ്പൂക്കളും ഗോതമ്പുപാടത്തെ അത്ഭുതവും അടങ്ങുന്ന സത്യസന്ധതയുടെ സമ്മാനമായി അവതരിപ്പിക്കുന്ന കഥകൾ...

Aa Maram Ee Maram Kadalas Maram

₹100.00

A book by Kabani C. , പരിസ്ഥിതി രാഷ്ട്രീയത്തിന്റെ മാനിഫെസ്റ്റോ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു കൃതി. പ്രകൃതിയുടെ താളത്തിൽ മാലിന്യങ്ങളില്ല. മനുഷ്യനിർമ്മിത വികസിതലോകത്ത് മാലിന്യങ്ങൾക്കാണ് മുഖ്യസ്ഥാനം. ഉപയോഗിക്കുന്നതിന്റെ എത്രയോ ഇരട്ടി മനുഷ്യൻ എച്ചിലാക്കുന്നു. പരിഹാരമാർഗങ്ങൾ, ആരോഗ്യം, ആഹാരം, പരിസ്ഥിതിസൗഹാർദ്ദത്തിന്റെ പുതിയ ജീവിതാവബോധം എന്നിവ നിർവഹി..

Arivu Labikkum Atbudhavandi

₹80.00

A Book by Chandiroor Thaha , കുഞ്ഞുമനസ്സിലേക്ക് വെളിച്ചമേകുന്ന കൃതി .നാലുവരി കവിതകളിൽ നിന്ന് നനാഴി അർഥം ഉൾക്കൊള്ളുന്ന കുട്ടിക്കവിതകൾ , എപ്പോഴും ചൊല്ലി നടന്ന് ജീവിതത്തിൽ പകർത്താവുന്ന കാവ്യരസക്കൂട്ട് ..

Gandhiji Classmuriyil

₹70.00

A book by Jaison Kochuveedan , നാടകത്തിന്റെ ചില സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തി ഒരു ക്ലാസ്സ് മുറിയിലെ വിദ്യാര്‍ത്ഥികളുടെ ഇടയിലേക്ക് ഇറങ്ങിവരുന്ന ഗാന്ധിജിയുടെ സാരോപദേശങ്ങളും ജീവിതകഥയും. കുട്ടികളുടെ സ്വാശ്രയ ശീലമുള്ളവരാക്കി മാറ്റുന്ന ബോധവല്‍ക്കരണസന്ദേശമാണ് ഈ നാടകത്തിന്റെ സത്ത...

Chakkarapadam

₹190.00

A Novel by Sreejith Moothedath  ,  പ്രകൃതി-മനുഷ്യബന്ധത്തിൽ ജൈവികവും ആത്മീയവുമായ ഒരു ലയം അനിവാര്യമാണ്. പരിസ്ഥിതിബോധത്തിന്റെ അഭാവം കൊണ്ടും അത്യാർത്തി കൊണ്ടും മനുഷ്യൻ ചെയ്യുന്ന പ്രകൃതിവിധ്വംസക പ്രവർത്തനങ്ങളുടെ ദൂരവ്യാപക നാശങ്ങൾ വെളിപ്പെടുത്തുന്ന ബാലസാഹിത്യ നോവൽ...

Showing 51 to 60 of 101 (11 Pages)