Mangalodayam
Neelakkadampu
Author:K.P.Sudheeraഓരോ പരാജയവും ജീവിതത്തിന്റെ പുതിയ ആഴങ്ങളിലേക്കാണ് കണ് തുറക്കുന്നത്. ആഴത്തിലേക്കു പതിക്കുമ്പോഴും അവ പുതിയ പ്രതിരോധതലങ്ങളെ സൃഷ്ടിക്കുന്നു. സൂക്ഷ്മമായ വൈകാരിക മേഖലകളിലൂടെ സഞ്ചരിക്കുന്ന സ്ത്രീകഥാപാത്രങ്ങള്‍ ദുഃഖത്തിന്റെ രാഗങ്ങളാണ് വിസ്തരിക്കുന്നത്. എങ്കിലും, അവ നീലക്കടമ്പ് പൂത്തപോലെ മനോഹരങ്ങളാകുന്നു...
Rachanayile Chila Prasnangal
Author:B.M.Suharaനര്‍മ്മത്തിന്റെ വെളിച്ചവും ആഴത്തിലുള്ള ഉള്‍ക്കാഴ്ചയും ബി.എം. സുഹറയുടെ കഥകളില്‍ നമുക്കു കാണാന്‍ കഴിയും. വടക്കേ മലബാറിലെ ജീവിത പശ്ചാത്തലങ്ങളുടെ തെളിച്ചവും മിഴിവും രചനകള്‍ക്ക് അകമ്പടിയായുണ്ട്. ദുരൂഹതകളോ നിര്‍മ്മാണത്തിന്റേതായ പരീക്ഷണങ്ങളോ സുഹ്റയുടെ കഥകള്‍ക്കില്ല. അവയെല്ലാംതന്നെ ജീവിത സന്ദര്‍ഭങ്ങളുടെ നേര്‍ക്കാഴ്ചകളാണ്...
Kannadiyil Kanathathu
Author:Sreekrishnapuram Krishnankuttyകണ്ണാടിയില്‍ കാണുന്നതും കാണാനാവാത്തതുമായ പ്രതിബിംബങ്ങളെപ്പറ്റി കഥാകാരന് നമ്മോടു പറയുന്നു. ജീവിതത്തെ ലക്ഷ്യബോധത്തോടെയും പക്വതയോടെയും നിരീക്ഷണവിധേയമാക്കുന്നവയാണ് ഇതിലെ എല്ലാ കഥകളും. ഇടത്തരക്കാരന്റെ നൊമ്പരങ്ങള്‍ ഹൃദ്യമായും ലളിതമായും ഈ കഥകളില്‍ ആവിഷ്കരിച്ചിരി ക്കുന്നു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ചുറ്റുപാട..
Kinavu
Author:B.M.Suharaപ്രതിഭാശാലികളായ സമ്പന്നവര്‍ഗ്ഗത്തിന്റെ പശ്ചാത്തലമാണ് എഴുത്തുകാരി ഈ നോവലില്‍ ചിത്രീകരിക്കുന്നത്. ബീപാത്തുഹജ്ജുമ്മയെന്ന സ്ത്രീയുടെ ഓര്‍മ്മകളിലൂടെയും നിത്യജീവിതത്തിലൂടെയും നോവല്‍ വികസിക്കുന്നു. ദുരന്തങ്ങളെയും നേട്ടങ്ങളെയും സമഭാവനയോടെ നേരിടുന്ന അവരുടെ ചൈതന്യവത്തായ സ്വത്വം നോവലിസ്റ്റ് നമ്മെ പരിചയപ്പെടുത്തുന്നു. ഒപ്പം വലിയ ഒരു കുടുംബത്തി..
Ottamaina
Author:P.R.Nadhanകാവില്‍കോട്ടയിലെ കടപുഴകി വീണ വൃക്ഷങ്ങള്‍ക്കിടയില്‍ അഗ്നിവേശന്റെ രക്തത്തില്‍ കുളിച്ച ശവം കിടക്കുന്നു. കിളികള്‍ അപ്പോഴും ചിറകടിച്ച് ശവത്തിനു ചുറ്റും പറന്നുനടക്കുകയാണ്. കാവില്‍കോട്ടയുടെ രക്ഷകന് ഇരുകൈകളും ഉയര്‍ത്തി ചിന്നുവിനെ അനുഗ്രഹിക്കുന്നു. മരച്ചില്ലകള്ക്കിടയിലൂടെ പാഞ്ഞുനടക്കുന്ന മൊച്ചകള്‍ മന്ത്രധ്വനികള്‍ മുഴക്കുന്നു. അനാദിയായ ഊര്..
Kariachante lokam
Author:K.L. Mohanavarmaനർമ്മത്തിന്റെ ഒളിയമ്പുകളിലൂടെ ഇന്ത്യൻ അവസ്ഥയുടെ വിഭിന്ന മുഖങ്ങളുമായി കറിയാച്ചന് നമ്മോടു സംവദിക്കുന്നു. രാഷ്ട്രീയ - സാംസ്കാരിക - സാമൂഹിക വിനിമയങ്ങളുടെ പൊള്ളയും ദുർഗന്ധപൂരിതവുമായ അടിയൊഴുക്കുകൾ ഇവിടെ അനാവരണം ചെയ്യപ്പെടുന്നു. കെ എൽ മോഹനവര്മയുടെ പ്രതിഭയുടെ മൂർച്ച ആൾക്കൂട്ടത്തെ പരിഹസിക്കുകയും സത്യത്തെ വികലമാക്കുന്നവരോട് ..
Sreemad govindhanadha swamikal
Book By: Muraleedaran.E.Kഗുരുദേവസാഹിത്യത്തില്‍ അത്യധികം പ്രാധാന്യമുള്ള ഒരു ഗ്രന്ഥമാണ് 'ശ്രീമദ് ഗോവിന്ദാനന്ദസ്വാമികള്‍'. ഏറെക്കാലത്തെ അന്വേഷണവും പഠനവും ചിന്തയും ഈ രചനയ്ക്കു പിന്നിലുണ്ടെന്ന് ഒരൊറ്റ വായനയില്‍ത്തന്നെ സാമാന്യബുദ്ധിയുള്ള ഏതൊരാള്‍ക്കും മനസ്സിലാകുമെന്നാണ് എന്റെ വിശ്വാസം. ആവിഷ്കരണ വൈഭവം എന്ന സിദ്ധിവിശേഷം കൂടി കലര്‍ന്നാല്‍ മാത്രമേ ഏതു ഗ്രന്..
Papajeevitham
Book by: P.R.raghunathഇരുണ്ട ജീവിതത്തിന്റെ ഇടവഴികള്‍ ഓരോ വ്യക്തിയുടെ ജീവിതത്തിലുമുണ്ട്. അന്ധകാരത്തിന്റെ ഒരു കീറ് ആദ്യം അടര്‍ന്നു വീഴുന്നു. പിന്നെയതു വലുതായി ജീവിതത്തെയാകെ മൂടുന്നു. വിഭ്രാന്തികളിലൂടെ കടന്നുപോകുന്ന ജീവിതം. ചിലപ്പോള്‍ അതു മനോരോഗമായും മാറുന്നു. തെറ്റും ശരിയും പൂര്‍ണ്ണമായും വിവേചിച്ചറിയാനാകാത്ത അവസ്ഥ. നിര്‍വ്വചിക്കാനാവാത്ത ഒരു ദുരന്തബോധ..
Penkutty
Book By: E.Vasuതെരുവില്‍ ആര്‍ഭാടത്തോടെ നിര്‍ത്തിയിട്ട ഇറക്കുമതിക്കാറിന്റെ ചില്ലില്‍, ആരും കാണാതെ വിരലുകൊണ്ടു വികൃതിച്ചെക്കന്‍ ചിലതെല്ലാം എഴുതിവയ്ക്കുന്നതു പോലെയാണെന്റെ രചനയെന്ന് ഇ. വാസു പറയുന്നു. ഇതാ ഒരു ഗ്രാമത്തിന്റെ നിര്മ്മാല്യമെന്നും പഥേര്‍ പാഞ്ചാലിപോലെ മധുരമെന്നും അനുവാചകന് ഉദ്ഘോഷിച്ച അതിമനോഹരമായ നോവല്‍. സുഗുണ എന്ന പെണ്‍കുട്ടിയുടെ തപ്തനിശ്വാ..
Anchaman Pancharakunju
Book by: E.K.Balachandranഈ പുസ്തകത്തിലൂടെ കടന്നുപോകുമ്പോള്‍, കൊച്ചു കൊച്ചു സംഭവങ്ങളിലൂടെ അലസഗമനമോ ദ്രുതചലനമോ സംഭവിക്കുമ്പോള്‍, നിങ്ങളുടെ പിരിമുറുക്കങ്ങള്‍ക്ക് അയവു തോന്നുകയും നിങ്ങള്‍ക്ക് സന്തോഷം തോന്നുകയും മന്ദഹസിക്കണമെന്നോ പുഞ്ചിരി പൊഴിക്കണമെന്നോ തോന്നുകയും ചെയ്യുന്ന സന്ദര്‍ഭങ്ങളുണ്ടായാല്‍, ദയവു ചെയ്ത് മടിക്കാതെ, പിശുക്കാതെ അങ്ങിനെ ചെയ്യുക...