Jacintha Morris
ജസിന്ത മോറിസ്
1964ല്‍ ബംഗളൂരുവില്‍ ജനനം. അച്ഛന്‍: ആന്റണി മോറിസ്. അമ്മ: ഡൊറോത്തി. വിദ്യാഭ്യാസം: കൊമേഴ്‌സ് ബിരുദം (ഫാത്തിമമാത നാഷണല്‍ കോളേജ്, കൊല്ലം) മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ പ്രാവീണ്യം. പുരസ്‌കാരം: 2018- പ്രൊഫ. ഹൃദയകുമാരി അവാര്‍ഡ് ഫോര്‍ ഇംഗ്ലീഷ് ലിറ്ററേച്ചര്‍, ഷേക്‌സ്പിയര്‍ അവാര്‍ഡ് ഫോര്‍ ഇംഗ്ലീഷ് ലിറ്ററേച്ചര്‍, 2017- മലയാള പുരസ്‌കാരം, സക്‌സസ് കേരള സാഹിത്യശ്രീ പുരസ്‌കാരം, നവോത്ഥാന സംസ്‌കൃതി ക്രിറ്റിക്‌സ് അവാര്‍ഡ്, ലീഡര്‍ കെ. കരുണാകരന്‍ ഫൗണ്ടേഷന്‍ അവാര്‍ഡ്, കോനാട്ട് പബ്ലിക്കേഷന്‍സ് അവാര്‍ഡ്- വനിതാരത്‌നം സാഹിത്യ പുരസ്‌കാരം, 2016- മീഡിയാ സിറ്റി സാഹിത്യ രത്‌ന അവാര്‍ഡ് തുടങ്ങിയ നിരവധി അവാര്‍ഡുകള്‍. ഇംഗ്ലീഷിലും മലയാളത്തിലുമായി ധാരാളം കൃതികള്‍ രചിച്ചിട്ടുണ്ട്. ഇപ്പോള്‍ തിരുവനന്തപുരത്ത് അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ സീനിയര്‍ അക്കൗണ്ടന്റ്.
Neethi Thedi Oru Penpravasi
ഓർക്കാപുറത്ത് വന്നുവീഴുന്ന അത്യാഹിതത്തെ തുടർന്ന് അറേബ്യൻമണ്ണിൽ ഒറ്റപ്പെട്ടുപോയ ഒരു പെണ്മനസ്സിന്റെ ഭാവാത്മകമായ അവതരണം. തീവ്രമായ മനസങ്കർഷത്തിന്റെ ഉജ്ജ്വലമായ ചിത്രീകരണം. സഹനത്തിന്റെ ആത്മധൈര്യത്തോടെ പ്രതിസന്ധികളെ അഭിമുഖീകരിച്ച ഒരു പെൺ പ്രവാസിയുടെ അനുഭവകഥ..