joachim Fest
1926ല്‍ ബെര്‍ലിനില്‍ ജനനം. ജര്‍മ്മന്‍ പത്രപ്രവര്‍ത്തകനും ചരിത്രകാരനും. നാസി ജര്‍മ്മനിയെപ്പറ്റിയുള്ള രചനകള്‍ അദ്ദേഹത്തെ പ്രശസ്തിയിലേക്ക് നയിച്ചു. 1963 മുതല്‍ നോര്‍ത്ത് ജര്‍മന്‍ റേഡിയോ സ്റ്റേഷന്റെ എഡിറ്റര്‍ ഇന്‍ ചീഫും 1973 മുതല്‍ 1993 വരെ ഫ്രാങ്ക് ഫുര്‍ട്ടര്‍ ആല്‍ഗെമൈനെറ്റ് സൈറ്റൂംഗി ന്റെ (ദിനപത്രം) പ്രസാധകനും ആയിരുന്നു. ഹിറ്റ്‌ലര്‍ - ഒരു ജീവചരിത്രം, ഹിറ്റ്‌ലറും മൂന്നാം റൈഷിന്റെ അവസാനവും, ഉത്തരം പറയാനാവാത്ത ചോദ്യങ്ങള്‍, ആല്‍ബേര്‍ട്ട് സ്‌പേയറുമായുള്ള സംഭാഷണങ്ങള്‍, ഞാന്‍ അല്ല, കുട്ടിക്കാലത്തെയും യുവത്വത്തെയും പറ്റിയുള്ള ഓര്‍മ്മകള്‍ എന്നിവ സുപ്രധാന കൃതികള്‍. യോ ആഹിം ഫെസ്റ്റ് 2006 സെപ്തംബര്‍ 11ന് അന്തരിച്ചു.
Adolf Hitler Avasanadinangal
ഹിറ്റ്ലറുടെ സമാനതകളില്ലാത്ത യുദ്ധ ഭീകരതയിലെ ഞെട്ടിപ്പിക്കുന്ന യാഥാർഥ്യങ്ങൾ .ഹിറ്റ്ലറുടെ വീഴ്ചകൾ കൂലങ്കഷമായി പരിശോധിക്കുന്ന യോ ആഹിം ഫെസ്റ്റിന്റെ സുപ്രസിദ്ധ ഗ്രന്ഥം ചലച്ചിത്രമായും പുറത്തുവന്നിട്ടുണ്ട് .വിവർത്തനം : തോമസ് ചക്യത്ത്..