K P Sudheera
കഥാകൃത്ത്, നോവലിസ്റ്റ്. 1958ല്‍ കോഴിക്കോട് ജില്ലയില്‍ ജനനം. സുവോളജിയില്‍ ബിരുദം. സൗത്ത് മലബാര്‍ ഗ്രാമീണ ബാങ്കിന്റെ നന്തിബസാര്‍ ശാഖയില്‍ മാനേജര്‍.
പ്രധാന കൃതികള്‍: ഗംഗ, ആജീവനാന്തം (നോവല്‍). ആകാശചാരികള്‍, ചോലമരങ്ങളില്ലാത്ത വഴി, സ്‌നേഹസ്പര്‍ശങ്ങള്‍, അതീതം, സഹയാത്രിക, ആരോ ഒരാള്‍ (കഥ), സ്‌നേഹത്തിന്റെ
മുഖങ്ങള്‍ (ലേഖന സമാഹാരം), ഇക്ബാല്‍ - ജീവസ്പര്‍ശങ്ങളുടെ കാതലും കരുതലും,
ജിബ്രാന്‍ - അനശ്വരതയുടെ രഹസ്യം (ജീവചരിത്രം), ജിബ്രാന്റെ പ്രണയലേഖനങ്ങള്‍ (തര്‍ജ്ജമ), ജീവനകല (ബാലസാഹിത്യം).
പുരസ്‌കാരങ്ങള്‍: ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, ദല അവാര്‍ഡ്, അരങ്ങ് അവാര്‍ഡ്, ഉറൂബ് അവാര്‍ഡ്,
ദില്ലി സുല'് സാഹിത്യ അക്കാദമി അവാര്‍ഡ്.
വിലാസം: വിശ്രാന്തി, കൊട്ടാരം റോഡ്, കോഴിക്കോട് - 673 006
Neelakkadampu
Author:K.P.Sudheeraഓരോ പരാജയവും ജീവിതത്തിന്റെ പുതിയ ആഴങ്ങളിലേക്കാണ് കണ്‍ തുറക്കുന്നത്. ആഴത്തിലേക്കു പതിക്കുമ്പോഴും അവ പുതിയ പ്രതിരോധതലങ്ങളെ സൃഷ്ടിക്കുന്നു. സൂക്ഷ്മമായ വൈകാരിക മേഖലകളിലൂടെ സഞ്ചരിക്കുന്ന സ്ത്രീകഥാപാത്രങ്ങള്‍ ദുഃഖത്തിന്റെ രാഗങ്ങളാണ് വിസ്തരിക്കുന്നത്. എങ്കിലും, അവ നീലക്കടമ്പ് പൂത്തപോലെ മനോഹരങ്ങളാകുന്നു...