Kovilan

Kovilan

1923 ജൂലൈ ഒന്‍പതിന് (1098 മിഥുനം 25) തൃശൂര്‍ ജില്ലയിലെ കണ്ടാണിശ്ശേരിയില്‍ ജനനം. യഥാര്‍ത്ഥ പേര് വട്ടപ്പറമ്പില്‍ വേലപ്പന്‍ അയ്യപ്പന്‍. അച്ഛന്‍: വട്ടംപറമ്പില്‍ ശങ്കു വേലപ്പന്‍. അമ്മ: കൊടക്കാട്ടില്‍ കുഞ്ഞാണ്ടി കാളി. കണ്ടാണിശ്ശേരി എക്‌സല്‍സിയര്‍ സ്‌കൂള്‍, നെന്മിനി ഹയര്‍ എലിമെന്ററി സ്‌കൂള്‍, പാവറട്ടി സാഹിത്യദീപിക സംസ്‌കൃത കോളേജ് എന്നിവിടങ്ങളില്‍ പഠനം. റോയല്‍ ഇന്ത്യന്‍ നേവിയിലും കോര്‍ ഓഫ് സിഗ്നല്‍സിലും സേവനമനുഷ്ഠിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, ബഷീര്‍ അവാര്‍ഡ്, എന്‍.വി. പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച ഗ്രന്ഥകര്‍ത്താവിന്റെ ഇതര കൃതികള്‍ മലയാളത്തിന്റെ സുവര്‍ണ്ണകഥകള്‍ - കോവിലന്‍ താഴ്‌വരകള്‍ (നോവല്‍) തോറ്റങ്ങള്‍ (നോവല്‍) ഹിമാലയം (നോവല്‍) തകര്‍ന്ന ഹൃദയങ്ങള്‍ (നോവല്‍)


Grid View:
-15%
Quickview

Kovilan Sampoorna Kathakal

₹595.00 ₹700.00

Samboorna Kathakal of Kovilanപരുക്കൻ ഭാഷ കൊണ്ട് ചോര പൊടിയുമ്പോഴും വാക്കറിവുകളിലെ ഉള്ളങ്ങളിൽ തോറ്റംപാട്ടുകളുടെ ഇമ്പങ്ങൾ. കേവലമനുഷ്യനെ ദാർശനികപരിപ്രേഷ്യത്തിൽ ചോദനകളുടെ ശുദ്ധരൂപത്തിൽ കത്തിമുനവരപോലെ വരഞ്ഞു വെക്കുന്ന കോവിലൻ കഥകൾക്ക് പച്ചമനുഷ്യന്റെ കാലാതീതമായ നെഞ്ചുറപ്പിന്റെ ദാർഢ്യമുണ്ട്. കരിങ്കല്ലുകൊണ്ടുള്ള ഗോലികളിയെ ഓർമിപ്പിക്കുന്ന അനുകരിക്കാ..

-15%
Quickview

Thakarnna Hridayangal

₹102.00 ₹120.00

Book BY kovilanKovilan ''തകര്‍ന്ന ഹൃദയങ്ങള്‍'' കോവിലന്റെ ഒരപൂര്‍വ്വകൃതി. 1940കള്‍ ലോകത്തെങ്ങും അത്യന്തം പ്രശ്‌നസങ്കീര്‍ണ്ണമായ ഒരു കാലഘട്ടമായിരുന്നു. ലോകമഹായുദ്ധം അരങ്ങേറുന്നു. ഇന്ത്യയിലെങ്ങും കടുത്ത ക്ഷാമങ്ങള്‍. കോവിലന്റെ കണ്ടാണിശ്ശേരിയിലും ദാരിദ്യവും അന്ധവിശ്വാസവും കൊടിക്കുത്തിവാഴുന്നു. ഇരുട്ട് കട്ടകെട്ടിയ രാത്രിവഴികളുടെ ഭീകരതകളില്‍നിന്ന്, പഴയകാല ..

-15%
Quickview

Himalayam

₹162.00 ₹190.00

Book by Kovilan  , കോവിലന്‍കൃതികള്‍ അടരാടുന്ന മനുഷ്യരുടെ സങ്കടങ്ങളാകുന്നു.അവയെ തോറ്റിമുണര്‍ത്താന്‍ പാകത്തില്‍ സ്വനിര്‍മ്മിത മായ ഒരു ശൈലി. ഭാഷ,പ്രമേയം,മിത്ത് എന്നീ ത്രിമാനവൈചിത്ര്യംകൊണ്ട് ഉള്‍ക്കാഴ്ചയുടെ ഗാംഭീര്യം. നോവലിലെ പകലും രാത്രിയും താണ്ഡവവും പട്ടാളജീവിതത്തിലെ, ദുരന്തജീവിതത്തിന്റെ വാക്കുകളാകുന്നു.ഗൃഹാതുരമായ ഓര്‍മ്മകളും കഠിനതാലത്..

-15%
Quickview

Thottangal

₹128.00 ₹150.00

Novel By KOVILAN ,   ഒരു സമുദായത്തിന്റെ ഐതിഹ്യസ്മരണയാണ് തോറ്റങ്ങള്‍. തോറ്റങ്ങള്‍ എന്ന നോവലിനോടോപ്പം ഇന്ന് കോവിലനും ഒരു ഐതിഹാസികസ്മരണയായി മാറിയിരിക്കുന്നു. എഴുത്തില്‍ നൂറുശതമാനവും ആത്മാര്‍ത്ഥത പ്രകടിപ്പിച്ചിരുന്നതുകൊണ്ടാണ് ഇന്നും കോവിലന്‍ രചനകള്‍ നമ്മെ കൊളുത്തിവലിക്കുന്നത്; ഭാഷയെ പ്രതിരോധനായുധമാക്കിത്തീര്‍ത്ത കോവിലന്‍ ഭാവിയുടേയും എഴുത..

-15%
Quickview

Thazhvarakal

₹264.00 ₹310.00

Book by KovilanKovilan �ചൈനീസ് ആക്രമണം - നേഫയില്‍ എന്തു സംഭവിച്ചു എന്ന്, എത്രായിരങ്ങള്‍ കാണാതായവരുടെ പട്ടികയില്‍പെട്ടു എന്ന് ആധുനിക സാഹിതീലഹരിയില്‍ മയങ്ങുന്ന മലയാളിസഹൃദയന്‍ വ്യാകുലപ്പെടണം എന്നില്ല, എന്റെ ഉപ്പും ചോറും പട്ടാളത്തിലായിരുന്നു. നേഫയിലേക്കു പറക്കാന്‍ കെട്ടും കെട്ടി നോറ്റിരുന്നു എന്നേ ഉള്ളു. എന്നാല്‍ നേഫയില്‍ നിന്ന് ജീവനും കൊണ്ടോടിയ സൈനികര..

-15%
Quickview

Malayalathinte Suvarnakathakal - Kovilan

₹196.00 ₹230.00

Author:Kovilan , കോവിലന്റെ കൃതികളില്‍ കാല്‍‌പ്പനികതയും ദിവാ സ്വപ്നങ്ങളുമില്ല. ദുഃഖവും ആര്‍ദ്രതയും കരുണയും പ്രണയവും പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളായി കട്ടപിടിച്ചു നില്‍ക്കുന്നു. മണ്മറഞ്ഞുപോയ പ്രാണയങ്ങള്‍ കോവിലന്‍ കഥകളില്‍ ഒരു കഷ്ണം അസ്ഥിയായി ഉയിര്‍ത്തെഴുന്നേറ്റു വരുന്നു. നിശ്ശൂന്യമായ നഗരവും വിശപ്പിന്റെ കരാളതയും മരണത്തിന്റെ രൌദ്രതയും തൊടിയിലെ ന..

Showing 1 to 6 of 6 (1 Pages)