Leonid Tsipkin
ലിയോനിഡ് ട്‌സിപ്കിന്‍
സോവിയറ്റ് സാഹിത്യകാരന്‍, ഭിഷഗ്വരന്‍.യു.എസ്.എസ്.ആറിലെ മിന്‍സ്‌കില്‍ 1926 മാര്‍ച്ച് 20ന് ജനിച്ചു.റഷ്യന്‍-ജൂതവംശജരായിരുന്നു മാതാപിതാക്കള്‍; വൈദ്യശാസ്ത്രത്തില്‍ വിദഗ്ദ്ധരുമായിരുന്നു. മിന്‍സ്‌കിലെ മെഡിക്കല്‍ സ്‌കൂളില്‍നിന്നും ട്‌സിപ്കിന്‍ 1947-ല്‍ ബിരുദം നേടി. പോളിയോ, കാന്‍സര്‍ തുടങ്ങിയ മേഖലകളില്‍ ഗവേഷകനെന്ന ഖ്യാതി ലഭിച്ചു. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട് റഷ്യനിലും വിദേശത്തുമുള്ള ശാസ്ത്ര പ്രസിദ്ധീകരണങ്ങളില്‍ 100 പ്രബന്ധങ്ങള്‍ പ്രസിദ്ധം ചെയ്തു. വൈദ്യവിദ്യ പഠിച്ചുകൊണ്ടിരിക്കെത്തന്നെ സാഹിത്യ വിദ്യയിലും തത്പരനായിരുന്നു. 1982 മാര്‍ച്ച് 20ന്, 56-ാം വയസ്സില്‍, മോസ്‌കോയില്‍വച്ച് അന്തരിച്ചു. സമ്മര്‍ ഇന്‍ ബേദന്‍ ബേദന്‍ മരണാനന്തരമാണ് പ്രസിദ്ധം ചെയ്തത്.
കെ.പി. ബാലചന്ദ്രന്‍
വിവര്‍ത്തകന്‍, ചരിത്രകാരന്‍. 1939ല്‍ മണലൂരില്‍ ജനനം. പിതാവ് വിദ്വാന്‍ കെ. പ്രകാശം. എഞ്ചിനീയറിങ്ങില്‍ ബിരുദവും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദവും. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ അസിസ്റ്റന്റ് ജനറല്‍ മാനേജരായിരുന്നു. ഇപ്പോള്‍ സാഹിത്യകൃതികളുടെ വിവര്‍ത്തനങ്ങളിലും വാട്ടര്‍ തീം പാര്‍ക്കുകളുടെ രൂപകല്പനയിലും മുഴുകിയിരിക്കുന്നു.
മേല്‍വിലാസം: D.No.. 28/4021, 'വിപഞ്ചിക',
ശാസ്താ നഗര്‍, തിരുവമ്പാടി, തൃശൂര്‍ - 680 022
Bedan Bedanile Greeshmakalathu
ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ പിറന്നുവീണ ഒരു റഷ്യന്‍ ക്ലാസ്സിക്ക് കൃതിയാണ് ബേദന്‍ ബേദനിലെ ഗ്രീഷ്മകാലത്ത്. ഡോസ്റ്റോയെവ്സ്കി എന്ന മഹാനായ എഴുത്തുകാരനെ കേന്ദ്രീകരിച്ചാണീ നോവല്‍. എന്നാല്‍ ലിയോനിഡ് ട്സിപ്കിന്‍ എന്ന ഗ്രന്ഥകാരന്റെ കഥയായും ഈ പുസ്തകം മാറുന്നു. ഇതിനെ ഒരു സ്വപ്നാത്മക നോവല്‍ എന്നുകൂടി വിളിക്കം. ഡോസ്റ്റോയെവ്സ്കിയെക്കുറിച്ച് എഴുതിയിട്..