M Krishnan Nair

എം. കൃഷ്ണന്‍ നായര്‍
അധ്യാപകന്‍, നിരൂപകന്‍.1923 മാര്‍ച്ച് 3ന് തിരുവനന്തപുരത്ത് ജനനം.സെക്രട്ടേറിയേറ്റില്‍ അഞ്ച് കൊല്ലത്തെ സേവനത്തിനുശേഷം 1978-ല്‍ പെന്‍ഷന്‍ പറ്റുന്നതുവരെ വിവിധ കോളേജുകളില്‍ അധ്യാപകനായി സേവനം ചെയ്തു. കേരള സാഹിത്യ അക്കാദമി നിര്‍വാഹക സമിതി അംഗം ആയിരുന്നു. മൂന്നര പതിറ്റാണ്ടോളം സാഹിത്യവാരഫലം എന്ന പംക്തി കൈകാര്യം ചെയ്ത് മലയാള സാഹിത്യത്തിലെ തലയെടുപ്പുള്ള നിരൂപകനായി. സാഹിത്യ സംബന്ധിയായ ലേഖനവൃത്തിക്ക് ഗോയങ്ക അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.2006ല്‍ അന്തരിച്ചു.
കൃതികള്‍: എം. കൃഷ്ണന്‍നായരുടെ പ്രബന്ധങ്ങള്‍,
ആധുനിക മലയാള കവിത, കലാസങ്കല്പങ്ങള്‍,
സൗന്ദര്യത്തിന്റെ സന്നിധാനത്തില്‍, മുത്തുകള്‍,
പനിനീര്‍പ്പൂവിന്റെ പരിമളം പോലെ, സാഹിത്യവാരഫലം.
Malayalathinte Suvarnakathakal - M.Krishnan Nair
Book by M.Krishnan Nair , കാരൂർ , ബഷീർ , തകഴി , പൊറ്റെക്കാട്ട് , ഉറൂബ് , കോവിലൻ , പാറപ്പുറത്ത് എൻ വി മുഹമ്മദ് , ടി പദ്മനാഭൻ , മാധവിക്കുട്ടി , മുണ്ടൂർ കൃഷ്ണൻകുട്ടി , ആനന്ദ് , പി വത്സല , പുനത്തിൽ കുഞ്ഞബ്ദുള്ള , സക്കറിയ , ജോൺ എബ്രഹാം , സാറാജോസഫ് , എൻ എസ് മാധവൻ ..