M R Jayageetha

M R Jayageetha

എം.ആര്‍. ജയഗീത

കൊല്ലം രാമന്‍കുളങ്ങരയില്‍ ജനനം. അച്ഛന്‍ : എം.എസ്. ഗോപിനാഥന്‍നായര്‍. അമ്മ : എം.കെ. രാധാമണി അമ്മ 

അണ്ണാ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഇക്കണോമിക്‌സില്‍ എം.എ; എംഫില്‍. 

കൃതികള്‍:  മഴനൂലാടകള്‍, ഇടനാഴി ദൂരത്തില്‍ സംഭവിച്ചത് (കാവ്യസമാഹാരം), അമൃതം ചുരന്ന വഴി (കഥാ സമാഹാരം),  പ്രപഞ്ചത്തിന്റെ സര്‍ഗ്ഗ ഹിമവാന്‍ - ടാഗോര്‍ (ജീവചരിത്രം). എം. ജയചന്ദ്രന്റെ സംഗീതത്തില്‍'രാകേന്ദുപോകയായ്..' (രാജസേനന്‍ സംവിധാനം ചെയ്ത 'വൂണ്ട്' എന്ന സിനിമ), 'തുടി കൊട്ടികൊണ്ട്', 'കറ്റമെതിയടീ പൈങ്കിളീ..' (മിഴി തുറക്കൂ), ബിജിബാലിന്റെസംഗീതത്തില്‍ 'വര്‍ഷം' എന്ന സിനിമയിലെ 'കൂട്ടുതേടി..',  ഗോകുലം  മൂവീസ് ബാനെറില്‍ പ്രീതി പണിക്കര്‍ സംവിധാനം ചെയ്ത  'തിലോത്തമ' എന്ന സിനിമയില്‍ ദീപക് ദേവിന്റെ സംഗീതത്തില്‍ 3 ഗാനങ്ങള്‍ എന്നിവയുള്‍പ്പെടെ എഴുതി. എം. ജയചന്ദ്രന്‍ സംഗീതം ചെയ്ത 'ഗോഡ്' എന്ന ക്രിസ്തീയ ഭക്തി ഗാന ആല്‍ബത്തില്‍ ശ്രേയ ഘോഷാല്‍ പാടിയ 'മഴയിലും വെയിലിലും കണ്ടു..' എന്ന ഗാനവും  ബിജിബാലിന്റെ സംഗീതത്തില്‍ രണ്ട് മുസ്ലിം പ്രണയ ഗാനങ്ങളുള്‍പ്പെടെ സിനിമാഗാനരംഗത്ത് സജീവം. ആനുകാലികങ്ങളില്‍ കഥ, കവിത, ലേഖനം എന്നിവ എഴുതുന്നുണ്ട്. ഗള്‍ഫില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസ് എന്ന ദിന പത്രത്തിലെ കോളമിസ്റ്റ് ആണ്. ഏതാണ്ട് മുന്നൂറില്‍പരം വേദികളില്‍ പ്രഭാഷണം നടത്തിയിട്ടുണ്ട്. എറണാകുളം ജില്ലാ പ്ലാനിംഗ് ഓഫീസില്‍ റിസര്‍ച്ച് ഓഫീസറായി ജോലി ചെയ്തുവരുന്നു.

ഭര്‍ത്താവ്: അഡ്വ. ആര്‍. ശിവ പ്രസാദ്. 

മക്കള്‍ : അഭിരാമി, അരുന്ധതി 

വിലാസം : പ്രസാദ് നിവാസ്, സ്‌നേഹ നഗര്‍ 151, 

ഉളിയക്കോവില്‍.പി.ഒ, കൊല്ലം



Grid View:
Out Of Stock
-14%
Quickview

Aathmavin Muttathu

₹60.00 ₹70.00

Poem by M.R. Jayageetha , എം.ആർ. ജയഗീതയുടെ കവിതകൾ മനുഷ്യ മനസ്സിൻറെ വികാര വിചാരങ്ങളുടെ ആഴം അറിയിക്കുന്ന സമുദ്രങ്ങളായാണ് എനിക്കനുഭവപ്പെട്ടിട്ടുള്ളത്. ഇതേ വായനാനുഭവത്തിൻറെ പിൻബലമാണ്  എനിക്കു ജയഗീതയെ സിനിമാ ഗാന രചനയിലേക്കു ക്ഷണിക്കാൻ പ്രേരിപ്പിച്ച ഘടകം"          -  എം. ജയചന്ദ്രൻ</p>     ..

Showing 1 to 1 of 1 (1 Pages)