Mahaswetha Devi

Mahaswetha Devi

മഹാശ്വേതാദേവി

നോവലിസ്റ്റ്, കഥാകാരി, സാമൂഹ്യപ്രവര്‍ത്തക.1926ല്‍ ഇന്നത്തെ ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയില്‍  ജനനം. പിതാവ് മനീഷ് ഘട്ടക് കവി, നോവലിസ്റ്റ്, സാമൂഹിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ സുവിദിതനായിരുന്നു. മാതാവ് ധരിത്രി ദേവിയും എഴുത്തിലും സാമൂഹിക പ്രവര്‍ത്തനത്തിലും മുഴുകിയിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസം ധാക്കയില്‍. ഇന്ത്യാവിഭജനത്തെത്തുടര്‍ന്ന് കുടുംബം പടിഞ്ഞാറെ ബംഗാളില്‍ താമസമാക്കി. ശാന്തിനികേതനത്തിലെ വിദ്യാഭ്യാസത്തെത്തുടര്‍ന്ന് മഹാശ്വേത കല്ക്കത്ത സര്‍വ്വകലാശാലയില്‍ ചേര്‍ന്നു. ഇംഗ്ലീഷില്‍ എം.എ ബിരുദം. 1964 ല്‍ അധ്യാപികയായി. എഴുത്തുകാരി, സാമൂഹ്യപ്രവര്‍ത്തക എന്നീ നിലകളില്‍ ലോക പ്രശസ്തി നേടി.ഹാജര്‍ ചൗരാഷിര്‍മാ, ആരണ്യര്‍ അധിയാര്‍, മൂര്‍ത്തി തുടങ്ങി നിരവധി നോവലുകള്‍ രചിച്ചു. ഭാരതീയ ഭാഷകള്‍ക്കു പുറമെ ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റാലിയന്‍, ജാപ്പനീസ് തുടങ്ങിയ വിവിധ ലോക ഭാഷകളില്‍ മഹാശ്വേതാദേവിയുടെ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.കല്‍ക്കത്ത യൂണിവേഴ്‌സിറ്റിയുടെ ലൈല അവാര്‍ഡ്, അമൃതപുരസ്‌കാരം, ശരത്ചന്ദ്ര മെമ്മോറിയല്‍ അവാര്‍ഡ്, കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, ജ്ഞാനപീഠം അവാര്‍ഡ്, മാഗ്‌സേസെ അവാര്‍ഡ്, ടാഗൂര്‍ സാക്ഷരതാ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. ഇന്ത്യാഗവണ്‍മെന്റ് 

മഹാശ്വേതാദേവിയെ പത്മശ്രി ബഹുമതി നല്കി ആദരിച്ചിട്ടുണ്ട്. 

വിലാസം: W2C, 12/3 Phace 2, Golf Green, Calcutta - 95 



Grid View:
Out Of Stock
-15%
Quickview

Mukundante Thaliyolakal

₹136.00 ₹160.00

പാരിസ്ഥിതികതയുടെയും നഗരാധിവേശങ്ങളുടെയും പ്രശ്‌നങ്ങളാല്‍ അതിസങ്കീര്‍ണ്ണമായ ഈ കാലഘട്ടത്തില്‍ അതിജീവനത്തിനായി പാടുപെടുന്ന ഒരു പറ്റം വനവാസികളുടെ കഥ ഹൃദയാവര്‍ജ്ജകമായ ശൈലിയില്‍ മഹാശ്വേതദേവി ആവിഷ്‌ക്കരിക്കുന്നു.കലര്‍പ്പില്ലാത്തതും വിട്ടുവീഴ്ചള്‍ക്കൊരുക്കമില്ലാത്തതുമായ ഗോത്രസംസ്‌കൃതിയെ കാത്തുപോരുന്ന ശബരജീവിത ത്തിന്റെ ആഴങ്ങളിലേക്ക് അവര്‍ ആണ്ടിറങ്ങുന്നു...

Showing 1 to 1 of 1 (1 Pages)