Manasi
മാനസി
ജനനവും ആദ്യകാലവിദ്യാഭ്യാസവും തൃശ്ശൂര്‍ ജില്ലയിലെ തിരുവില്വാമലയില്‍. 'മഞ്ഞിലെ പക്ഷി' എന്ന കൃതിക്ക് 1993ല്‍ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
കൃതികള്‍: മാനസിയുടെ കഥകള്‍, ഇടിവാളിന്‍റെ തേങ്ങല്‍. സ്ത്രീ പ്രശ്നങ്ങളിലധിഷ്ഠിതമായ നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'സ്ത്രീപുരുഷതുലനം' എന്ന കൃതിക്ക് ദാമോദരന്‍ കാളിയത്ത് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. അനേകവര്‍ഷത്തെ മുംബൈവാസത്തിനുശേഷം ഇപ്പോള്‍ തിരുവില്വാമലയില്‍ സ്ഥിരതാമസം.
Malayalathinte Suvarnakathakal-Manasi
മാനസിസ്ത്രീപക്ഷജീവിതത്തിന്‍റെ സര്‍ഗ്ഗവൈഭവമാണ് മാനസിയുടെ കഥകള്‍. അരികുവല്‍ക്കരിക്കപ്പെട്ടവരുടെ സങ്കടങ്ങള്‍ ഈ കഥകളുടെ അന്തര്‍ധാരയാണ്. നിലവിലിരിക്കുന്ന സകല ചട്ടക്കൂടുകളേയും ഭേദിച്ചാണ് ബിംബങ്ങളും പ്രമേയങ്ങളും ആഖ്യാനശൈലിയും കഥകളില്‍ രൂപപ്പെടുത്തുന്നത്. നിര്‍വചനങ്ങള്‍ക്കതീതമായ സ്നേഹവും പ്രണയവും പ്രണയനഷ്ടവും വിവാഹേതരബന്ധവും നിലനിന്നിരുന്ന പാരമ്പര്യനിഷേധവു..
Manjile Pakshi
മഞ്ഞിലെ പക്ഷി മാനസിഇമേജറികളുടെ സൗമ്യമായ നടുക്കങ്ങളിലൂടെയാണ് മാനസിയുടെ കഥകള്‍ പുരോഗമിക്കുന്നത്. ഇടുങ്ങിയ സ്ത്രൈണാനുഭവങ്ങളില്‍നിന്നുള്ള സത്യസന്ധമായ വാതില്‍ തുറക്കലുകളാണ ഈ കഥകള്‍. ഇടനാഴികളിലെ ചതുരക്കളങ്ങള്‍ കവച്ചുവെയ്ക്കുന്നതിന്‍റെ സാഹസികത തിരിച്ചുപിടിക്കുമ്പോഴാണ് അസംഗമായ അനുരാഗം കഥകളില്‍ കടന്നുവരുന്നത്. സത്വരമായ വിരുദ്ധതകള്‍ വളരെ ആശാസ്യമായിതന്നെ രചനക..