Manomohan
മനോമോഹന്‍
1956 മെയ് 25ന് തൃശൂര്‍ ജില്ലയിലെ അന്നമനട കല്ലൂര്‍ ചക്രപാണിമന്ദിരത്തില്‍ ജനനം. അച്ഛന്‍ : ബാലകൃഷ്ണപ്പണിക്കര്‍, ചൂണ്ടല്‍.അമ്മ : പി.സി.വിലാസിനി. കടാതി ഗവണ്മെന്റ് എല്‍.പി.സ്‌കൂള്‍, മുവ്വാറ്റുപുഴ എന്‍.എസ്സ്.എസ്സ്. ഹൈസ്‌ക്കൂള്‍, മുവ്വാറ്റുപുഴ നിര്‍മ്മലാ കോളേജ്, മണ്ണുത്തി വെറ്ററിനറി കോളേജ്, തിരുപ്പതി വെറ്ററിനറി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1990ല്‍ ഡോക്ടറേറ്റ് (വെറ്ററിനറി പാതോളജി). 1979 ജൂലൈ 30ന് മണ്ണുത്തി വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സസ് കോളേജില്‍ അധ്യാപകനായി. തുടര്‍ന്ന്, വിവിധ കാലയളവുകളില്‍ കാര്‍ഷിക സര്‍വകലാശാലയിലും വെറ്ററിനറി സര്‍വകലാശാലയിലുംവിവിധ ഭരണച്ചുമതലകള്‍. കേരള വെറ്ററിനറി ആന്റ് ആനിമല്‍സയന്‍സസ് സര്‍വകലാശാലയുടെ ആദ്യ രജിസ്ട്രാര്‍ എന്ന ചുമതല നിര്‍വഹിച്ചു വരവേ, 2012 ഒക്‌ടോബറില്‍ അദ്ധ്യാപനത്തിലേക്ക് മടക്കം. 2016 മെയ് 24ന് റിട്ടയര്‍മെന്റ്. കാര്‍ഷിക സര്‍വകലാശാലയില്‍ ഭരണസമിതിയടക്കമുള്ള വിവിധ സ്റ്റാറ്റിയൂട്ടറി സമിതികള്‍, വെറ്ററിനറി ഫാക്കല്‍റ്റിയിലെ അദ്ധ്യാപക സംഘടന, പൂര്‍വ വിദ്യാര്‍ത്ഥി സംഘടന, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തുടങ്ങിയ വേദികളില്‍ പൊതുപ്രവര്‍ത്തനം.സാഹിത്യ-സാംസ്‌കാരിക കാര്യങ്ങളില്‍ സ്വാഭാവിക കൗതുകം. ശാസ്‌ത്രേതര വിഷയങ്ങളില്‍ ഒരു കൃതിയും പ്രസിദ്ധീകരിച്ചിട്ടില്ല.സഹധര്‍മ്മിണി: കെ.എസ്. മിനി(കൃഷിവകുപ്പ്)
മക്കള്‍: ഇന്ദു, വന്ദന.
സ്ഥിരവിലാസം: കളരിക്കല്‍, ചൂണ്ടല്‍ പി.ഒ., തൃശ്ശൂര്‍ ജില്ല.
ഇ മെയില്‍: cbmmohan@gmail.com
ഫോണ്‍: റസി ; 04885236634, samss_Â : 9447227150
Aavaranangal
Poetry by Manomohan , പരിചിതമായ ജീവതസന്ദർഭങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ കവി കണ്ടെത്തുന്ന അസാധാരണമായ ചില സത്യങ്ങളും സാധാരണ നേത്രങ്ങൾക്ക് അപ്രാപ്യമായ ചില കാഴ്ചകളും സവിശേഷമായ ചില നിരീക്ഷണങ്ങളും നിലപാടുകളുമാണ് ഈ സമാഹാരത്തിന്റെ കാതൽ . അവയാണ് ഈ കവിതകളുടെ മൂല്യം...