Mullanezhi
മുല്ലനേഴി
കവി, സാമൂഹ്യപ്രവര്‍ത്തകന്‍, നടന്‍, അധ്യാപകന്‍.1948 മെയ് 16ന് തൃശൂര്‍ അവിണിശേരിയില്‍ ജനനം.
ഒട്ടേറെ നാടകങ്ങളിലും സിനിമകളിലും അഭിനയ മികവ് കാഴ്ചവെച്ചിട്ടുണ്ട്.ഉള്ളൂര്‍ അവാര്‍ഡ് (1977), നാലപ്പാടന്‍ സ്മാരക
സമിതി അവാര്‍ഡ് (1989), സാഹിത്യ അക്കാദമി അവാര്‍ഡ്, ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
പ്രധാന കൃതികള്‍ : നാറാണത്ത് ഭ്രാന്തന്‍, രാപ്പാട്ട്, മോഹപക്ഷി, സമതലം, ആനവാല്‍ മോതിരം, കനിവിന്റെ പാട്ട്, അക്ഷരദീപം.
മേല്‍വിലാസം: അവിണിശേരി പി.ഒ., തൃശൂര്‍-680 313
Hridayam Pushpikkunna Ruthu
Author:Mullanezhiസമൂഹത്തിന്റെയും ചരിത്രത്തിന്റെയും വൃത്താന്തങ്ങളിലേക്ക് വ്യക്തിദുഃഖങ്ങളെ പരിഭാഷപ്പെടുത്തുന്ന മിടുക്കുകൊണ്ടും, ഉപേക്ഷയും പുച്ഛവും സക്തിയും വിരക്തിയും കണ്ണീരും പുഞ്ചിരിയും കലര്‍ന്നുവരുന്ന വീക്ഷണങ്ങള്‍ കൊണ്ടും മുല്ലനേഴിയുടെ ഈ കവിതകള്‍ ശ്രദ്ധേയമാകുന്നു...