Nirmala Nair Kottakkal

നിര്‍മ്മല നായര്‍ കോട്ടയ്ക്കല്‍
മലപ്പുറം ജില്ലയിലെ കോട്ടക്കലില്‍ പുല്ലൂര്‍ കേശവന്‍ നായരുടെയും കാവില്‍ കൊടക്കാട്ട് ജാനകി അമ്മയുടെയും മകളായി ജനനം. നായാടിപ്പാറ ജി.യു.പി. സ്‌കൂള്‍, കോട്ടക്കല്‍ രാജാസ് ഹൈസ്‌കൂള്‍, കോട്ടക്കല്‍ ആയുര്‍വേദ കോളേജ് എന്നിവിടങ്ങളില്‍ പഠനം. സര്‍ക്കാര്‍ സേവനം. കേരളത്തിലെ വിവിധ ജില്ലകളില്‍ ജോലി. തൃശൂര്‍ ജില്ലയിലെ ചൂണ്ടല്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ നിന്ന് സീനിയര്‍ മെഡിക്കല്‍ ഓഫീസറായി വിരമിച്ചു.ആനുകാലികങ്ങളില്‍ കഥ-ലേഖനം ഇവ എഴുതുന്നു. കഥയ്ക്ക് നിരവധി സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്. തൃശൂര്‍ ആകാശവാണി, കോഴിക്കോട് ആകാശവാണി എന്നിവിടങ്ങളില്‍ ഇരുപതു വര്‍ഷമായി വിവിധ വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍. ദൂരദര്‍ശനില്‍ 'കൂട്ടുകാരി'യിലും 'സാമൂഹ്യപാഠ'ത്തിലും ആരോഗ്യവിഷയങ്ങള്‍ അവതരിപ്പിക്കുന്നു.
ഭര്‍ത്താവ് : എന്‍. പ്രഭാകരന്‍ നായര്‍.
മക്കള്‍ : വിനയരാജ്, കൃഷ്ണനുണ്ണി.
വിലാസം : കേശവമന്ദിരം, തോക്കാംപാറ, കോട്ടയ്ക്കല്‍.
ഫോണ്‍ : 9446145705
Aathira Nilave, Nee Sakshi
Nirmala Nair Kottakkal , ആതിര നിലാവേ നീ സാക്ഷി പെൺമനസ്സിന്റെ സൂക്ഷ്മരേഖകൾ നിർമ്മല നായർ കോട്ടയ്ക്കൽ ആകുലതയും വ്യഥയും സ്വപ്നവും സങ്കല്പവും നിറയുന്ന സഞ്ചാരങ്ങൾ. പ്രണയത്തിന്റെ നിത്യചലനങ്ങൾ. കാരുണ്യത്തിന്റെ കാണാക്കയങ്ങൾ. വാത്സല്യത്തിന്റെ ആകാശങ്ങൾ. ഉരുകുന്ന സ്ത്രീമനസ്സിന്റെ വായനകൾ...