P K Bharathan

P K Bharathan

  പി.കെ ഭരതന്‍

നോവലിസ്റ്റ്, തിരക്കഥാകൃത്ത്, അധ്യാപകന്‍.1951ല്‍ തൃശൂര്‍ ജില്ലയിലെ പല്ലിശ്ശേരിയില്‍ ജനനം.കല്പറമ്പ് ബി.വി.എം. ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍, ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. പ്രിന്‍സിപ്പാള്‍ പദവിയിലിരിക്കെ സര്‍വീസില്‍നിന്നും വിരമിച്ചു.അങ്ങനെ ഒരവധിക്കാലത്ത്, സാക്ഷാല്‍ ശ്രീമാന്‍ ചാത്തുണ്ണി എന്നീ സിനിമകളുടെ തിരക്കഥ രചിച്ചു. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ഇന്നസെന്റ് കഥകള്‍ക്ക് തിരക്കഥയും സംഭാഷണവും തയ്യാറാക്കി. 

2004ലെ ദേശീയ അധ്യാപക അവാര്‍ഡ് നേടി. 

ഇപ്പോള്‍ ഇരിങ്ങാലക്കുടയിലെ ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം പ്രസിഡണ്ടായി ചുമതല വഹിക്കുന്നു. 

കൃതികള്‍: അസുരന്‍ (നോവലെറ്റുകള്‍), ശ്രീരാഗം (നോവല്‍), 

പി.കെ. ഭരതന്റെ കഥകള്‍ (തിരഞ്ഞെടുത്ത കഥകള്‍).

ഭാര്യ: വി.ഡി. ബേബി.

മക്കള്‍: വിവേക് ഭരതന്‍, വിഷ്ണു ഭരതന്‍

വിലാസം: സ്വരം, മാപ്രാണം, മാടായിക്കോണം പി.ഒ. തൃശൂര്‍ 680 712



Grid View:
-15%
Quickview

Namukkum Cinema Edukkam

₹94.00 ₹110.00

Author: P.K Bharathan  ,   സിനിമ പിറവികൊള്ളുന്നത് എങ്ങനെ, അതിന്നു പിന്നിലെ സാങ്കേതികത എന്ത്, വേണ്ടി വരുന്ന മനുഷ്യപ്രയത്നം എത്രത്തോളം തുടങ്ങിയ വിഷയങ്ങള് പ്രതിപാദിക്കുന്ന പാഠങ്ങളുടെയും പഠനപാഠനങ്ങളുടെയും ആധികാരികമായൊരു സങ്കലനമാണീ ഗ്രന്ഥം...

Showing 1 to 1 of 1 (1 Pages)