Psycho Mohmed

Psycho Mohmed

മലപ്പുറം ജില്ലയിലെ മാറഞ്ചേരിയിൽ 1935 ൽ ജനനം . മദ്രാസ് പ്രസിഡൻസി കോളേജിൽ നിന്ന് മനഃശാസ്ത്രത്തിൽ ബിരുദാനദര ബിരുദമെടുത്തത് ( MA ) 1958 ൽ . തുടർന്ന് ബാംഗ്ലൂരിലെ NIMHANS ൽ നിന്ന് കേരളത്തിൽനിന്നുള്ള ആദ്യ വിദ്യാർത്ഥിയായി ക്ലിനിക്കൽ സൈക്കോളജിയിൽ 1962 ൽ ഉന്നത ബിരുദം ( DM & SP ) നേടി പൂനയിലെ കമാൻഡ് സൈനികാശുപത്രിയിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റും അനുബന്ധ AFMC യിൽ അധ്യാപകനുമായി. ഇറാഖിലെ മുസൂൾ സർവകലാശാല മെഡിക്കൽ കോളേജിൽ മൂന്ന് വർഷവും ലിബിയയിൽ ബങ്കാസിയിലെ അൽ അറബ് മെഡിക്കൽ സർവകലാശാലയിൽ 14 വർഷം മനഃശാസ്ത്രജ്ഞനും അദ്ധ്യാപകനുമായ . കഴിഞ്ഞ 60 വർഷമായി സൈക്കോ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്നു. ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ ( IACP ) സ്ഥാപകാംഗവും പൂർവ ദേശീയ അധ്യക്ഷനും കേരള സ്റ്റേറ്റ് മെന്റൽ ഹെൽത് അതോറിറ്റിയുടെ മുൻ മെമ്പറുമായിരുന്നു . നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് . ഇന്ത്യയിലും വിദേശത്തുമായി മനോരോഗ സംബന്ധമായ ഗവേഷണങ്ങൾക്ക് നേതൃത്വം നൽകുകയും അന്താരാഷ്ട്ര ശാസ്ത്ര ജേർണലുകളിൽ പ്രബന്ധങ്ങൾ പ്രസിദീകരിക്കുകയും ചെയ്‌തിട്ടുണ്ട് . എഴുത്തുകാരന്റെ ക്ലിനിക്കൽ അനുഭവങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ ആശയമാണ് " സ്വപനടനം " എന്ന സിനിമയായി പുറത്തുവന്നത് . 22 വർഷമായി പെരുമ്പിലാവ് അൻസാർ ഹോസ്പിറ്റലിൽ ഡയറക്ടർ ആയി സേവനം അനുഷ്ഠിക്കുന്നു


Grid View:
-10%
Quickview

Gaddaffiyude Libiya

₹95.00 ₹105.00

Book by Psycho Mohamed  ,  സംഘർഷഭരിതമായ അറബ് ഭൂപടങ്ങളിൽ ലിബിയയും വെടിമരുന്നുകളുടെ ഗന്ധങ്ങളിൽ അലിഞ്ഞുപോയിരുന്നു. .ഗദ്ദാഫിയുടെ ലിബിയയിൽ 14 വർഷം കുടുംബസമേതം ജീവിച്ച സൈക്കോയുടെ കുറിപ്പുകൾക്ക് ചരിത്രപ്രാധാന്യമുണ്ട്. "ലിബിയയെപ്പറ്റി മലയാളത്തിൽ മറ്റൊരു ഗ്രൻഥം ഉണ്ടോ എന്ന്തന്നെ സംശയമാണ് .ഒരു മനഃശാസ്ത്ര വിദഗ്ദ്ധന്റെ കാഴ്ചപാടുകളിലൂടെയാണ് അ..

-10%
Quickview

Oru Bhoothakala Syrian Yathra

₹90.00 ₹100.00

Book by Psycho Mohmed ഇറാഖിലെ മുസുൾ സർവകലാശാലയിൽ മനശാസ്തജ്ഞനായിരുന്ന ലേഖകൻ രണ്ടാഴ്ചത്തെ ഒഴിവുകാലം സിറിയൻ മരുഭൂമിയിലൂടെ യാത്ര ചെയ്‌തതിന്റെ ഓർമ്മയാണ് ഈ കൃതി .1970 കളിൽ സിറിയ ശാന്തമായിരുന്നു എങ്കിലും അകമേ ആഭ്യന്തരച്ചുഴികൾ നിറഞ്ഞു നിന്നിരുന്ന കാലം. വിജനമായ മരുഭൂമിയും ജനപദങ്ങളും താണ്ടിയയുള്ള യാത്ര. യൂഫ്രട്ടിസ്, ടൈഗ്രിസ് തീരങ്ങളുടെ അവാച്യമായ പ്..

Out Of Stock
-10%
Quickview

Saddaminte Nattil

₹113.00 ₹125.00

Book by Psycho Mohamedഓർമ്മകളുടെ ഭൂതകാലമാണ് ഈ കൃതി . മുസുൾ നഗരത്തിൽ വർഷങ്ങൾ നീണ്ട അധ്യാപനജീവിതമായിരുന്നു ലേഖകന്റേത് . മെസൊപ്പൊട്ടാമിയ സംസ്കാരത്തിന്റെ കലവറയായ യൂഫ്രട്ടിസ് - ടൈഗ്രിസ് എന്ന ചരിത്ര നദി ഈ പുസ്തകത്താളിലൂടെ ഒരു മോഹനദിയായി ഒഴുകി പരക്കുന്നുണ്ട് . ചരിത്രഗതിയിൽ മുസുൾ പാലത്തിനടിയിലൂടെ ഒരുപാട് വെള്ളം ഒഴുകിപോയി .രക്തപ്പുഴയായി ശവങ്ങൾ അടി..

Showing 1 to 3 of 3 (1 Pages)