Ravinder Singh

Ravinder Singh

രവീന്ദര്‍ സിംഗ്

പ്രശസ്തനായ ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരന്‍. 1982 ഫെബ്രുവരി 4ന് ഒറീസയിലെ ബര്‍ലയില്‍ ജനനം. 'ഐ റ്റൂ ഹാഡ് എ ലൗ സ്റ്റോറി' (എനിക്കും പറയാനുണ്ടൊരു പ്രണയകഥ) എന്ന പുസ്തകം ആയിരങ്ങളുടെ ഹൃദയം കീഴടക്കി. അതിന്റെ തുടര്‍ച്ചയായി പുറത്തിറക്കിയ Can Love Happen Twice?, Love Stories that Touched my Heart, Like it Happened Yesterday, Your Dreams Are Mine Now എന്നിവ ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന പുസ്തകങ്ങളുടെ  കൂട്ടത്തിലുള്‍പ്പെട്ടതാണ്. ചാണ്ഡിഗഡില്‍ സ്ഥിര താമസം. ഇന്ത്യയിലെ പ്രമുഖ ഐ.ടി. കമ്പനിയില്‍ ജോലി ചെയ്ത രവീന്ദര്‍ ഇപ്പോള്‍ ഹൈദരാബാദിലെ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ എം.ബി.എ. ചെയ്യുന്നു. പഞ്ചാബി ഗാനങ്ങളും നൃത്തങ്ങളും കൂടുതല്‍ ഇഷ്ടപ്പെടുന്ന അദ്ദേഹം ഒഴിവ് സമയം 

സ്‌നൂക്കര്‍ കളിക്കാന്‍ താത്പര്യപ്പെടുന്നു. 

ഭാര്യ: കുശ്ബു ചൗഹാന്‍.




Grid View:
-15%
Quickview

Enikkum parayanundoru Pranayakatha

₹238.00 ₹280.00

സ്‌നേഹം പങ്കിടുന്നവര്‍ക്കും സ്‌നേഹിക്കപ്പെടാന്‍ കാത്തിരിക്കുന്നവര്‍ക്കും ഒരിക്കലും മറക്കനാവത്ത ഒരു പ്രണയപുസ്തകം. സോഫ്റ്റ്‌വെയര്‍ ലോകത്തെ രണ്ട് കമിതാക്കള്‍- പരസ്പരം കാണാതെത്തന്നെ ഗാഢമായി അനുരാഗബദ്ധരാകുന്നു. വേര്‍പിരിയാനാവാത്തവിധം ഒന്നിക്കുന്നു. ഭാവിപരിപ്പാടികള്‍ ആസൂത്രണം ചെയ്യുന്നു. അവരുടെ ചുംബനപ്പകര്‍ച്ചകള്‍ പുതിയ കാലത്തെ ആകാശങ്ങളിലൂടെ പാറിപ്പാറി സ..

Showing 1 to 1 of 1 (1 Pages)