Satyajit Ray

Satyajit Ray


ലോക പ്രശസ്തനായ ചലച്ചിത്രശില്പി, കഥാകൃത്ത്, ചിത്രകാരന്‍.1921 മെയ് 2ന് കല്‍ക്കത്തയില്‍ ജനനം. പിതാവ് ബംഗാളിലെ പ്രമുഖകവിയും ഗ്രന്ഥകാരനുമായ സുകുമാര്‍ റേ. 1940ല്‍ കല്‍ക്കത്ത സര്‍വ്വകലാശാലയില്‍ നിന്നും സാമ്പത്തിക വിഷയത്തില്‍ ബിരുദം നേടി. തുടര്‍ന്നു വിശ്വഭാരതി സര്‍വ്വകലാശാലയില്‍ ചേര്‍ന്നു.നന്ദലാല്‍ ബോസിന്റെ കീഴില്‍ ചിത്രകല അഭ്യസിച്ചു.പിന്നീട് ഒരു ബ്രിട്ടീഷ് പരസ്യകമ്പനിയില്‍ കൊമേഴ്‌സ്യല്‍ആര്‍ട്ടിസ്റ്റായി ചേര്‍ന്നു. പില്ക്കാലത്തു ചലച്ചിത്ര രചനയില്‍ മുഴുകി. നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ പഥേര്‍ പാഞ്ചാലിയാണ് പ്രഥമ ചിത്രം. അപരാജിതൊ, അപൂര്‍ സന്‍സാര്‍, മഹാനഗര്‍, ജല്‍സാഘര്‍, ചാരുലത, ഗണശത്രു, അഗന്തുക് തുടങ്ങി ലോക ശ്രദ്ധ പിടിച്ചുപറ്റിയ നിരവധി ചലച്ചിത്രങ്ങള്‍ക്കു രൂപം നല്കി. ഡിറ്റക്ടീവ് നോവല്‍, ചെറുകഥ, ബാലസാഹിത്യം, ശാസ്ത്രസാഹിത്യം തുടങ്ങി സാഹിത്യത്തിന്റെ വിവിധ ശാഖകളിലായി പതിനഞ്ചില്‍പരം കൃതികള്‍ പ്രസിദ്ധം ചെയ്തിട്ടുണ്ട്. ബര്‍ലിന്‍ ഇന്റര്‍ നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍, വെനീസ് ഫിലിം ഫെസ്റ്റിവല്‍ എന്നിവയില്‍ ജൂറി അംഗമായിരുന്നു. 
സാഹിത്യ അക്കാദമി അവാര്‍ഡ്, പത്മവിഭൂഷണ്‍, ലിജിയന്‍ ഓഫ് ഹോണര്‍ (ഫ്രാന്‍സ്), ബ്രിട്ടീഷ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫെലോഷിപ്പ്, ഓസ്‌കര്‍ അവാര്‍ഡ്, ഭാരതരത്‌നം, ഓക്‌സ് ഫെഡ് യൂനിവേഴ്‌സിറ്റിയുടെ ഡോക്ടറേറ്റ് തുടങ്ങി ദേശീയവും അന്തര്‍ദ്ദേശീയവുമായ നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.1992 ഏപ്രില്‍ 23ന് അന്തരിച്ചു.
ഭാര്യ: വിജയ് റേ

ലീലാ സര്‍ക്കാര്‍

1934ല്‍ ജനനം. ബംഗാളിയായ ദീപേഷ് സര്‍ക്കാരുമായുള്ള വിവാഹം വിവര്‍ത്തന 
സാഹിത്യത്തിലേക്കുള്ള ചവിട്ടുപടിയായി. കേന്ദ്ര-കേരള സാഹിത്യ അക്കാദമികളില്‍നിന്ന് മികച്ച മലയാള 
വിവര്‍ത്തനത്തിനുള്ള അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ മുംബൈയില്‍ താമസം.
വിലാസം: അനുരാധ, ഡി-11/22, ലാവിക പാലസ്, 
പ്ലോട്ട് നമ്പര്‍ 255/258, സെക്റ്റര്‍-21, നെരൂള്‍ ഈസ്റ്റ്, 
നവി മുംബൈ - 400 706.


Grid View:
-25%
Quickview

Sathyajithray - Cinemayum jeevithvum

₹203.00 ₹270.00

BOOKS BY : M.K Chandrasekharan  ,   തന്റെ സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സട്യജിതിന്റെതന്നെ കഥ പറഞ്ഞു പോകുന്ന രീതിയിലെഴുതിയ ഈ കൃതി അദ്ദേഹത്തെ അറിയാൻ ആഗ്രഹിക്കുന്നവരുടെ ആധികാരിക ഗ്രന്ഥമാണ്. സ്വന്തം പടിവാതിലിന് അപ്പുറത്തുള്ള ലോകത്തിലെ ദുഃഖവും സന്തോഷവും നന്മതിന്മകളും അഭ്രപാളിയിൽ പകർത്തിയ വിശ്രുതകലാകാരാൻ. അദ്ദേഹത്തിൻറെ മഹ..

Out Of Stock
-25%
Quickview

Balyakalasmaranakal - Sathyajith Ray

₹71.00 ₹95.00

Book by Satyajithray ലോകം ദർശിച്ച ഏറ്റവും വലിയ ചലച്ചിത്ര ശില്പികളിലൊരാളായ സത്യജിത്റേയുടെ ബാല്യസ്മൃതികളാണീ കൃതി. ബാല്യകാലത്തെക്കുറിച്ചും ചലച്ചിത്രാഭിമുഖ്യത്തിനു തിരിയും തെളിച്ചവുമിട്ട അന്തരീക്ഷത്തെക്കുറിച്ചും റേ രസകരമായ ഓർമ്മകൾ പങ്കുവയ്ക്കുന്നു. ബംഗാളിലെ ബാലസാഹിത്യ പ്രസിദ്ധീകരണമായ സന്ദേശിനു വേണ്ടിയായിരുന്നു റേ ഈ ബാല്യകാല സംഭവങ്ങൾക്ക് ലിഖിത..

Out Of Stock
-25%
Quickview

Apuvinodothulla Ente Dinangal

₹98.00 ₹130.00

Book by Satyajith Rayലീലാ സർക്കാർ വിഭൂതിഭൂഷൺ ബന്ദോപാദ്ധ്യായയുടെ നോവലുകളിൽ നിന്നാണ് റേ തന്റെ ദൃശ്യകാവ്യങ്ങൾ വിളയിച്ചെടുത്തത്. ഇവയ്ക്കു ചലച്ചിത്ര ഭാഷ്യം നൽകാൻ റേയും സുഹൃത്തുക്കളും അനുഭവിച്ച വിവിധ ക്ലേശങ്ങളും അരിഷ്ടതകളും ആധുനിക ഇന്ത്യൻ ചലച്ചിത്രത്തിലെ സ്തോഭ ജനകമായ അധ്യായങ്ങളാണ്. ഇൻഷ്വറൻസ് പോളിസി ഈടുവച്ചും ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ ..

Out Of Stock
-25%
Quickview

Sasthra kathakal

₹101.00 ₹135.00

Satyajitray കൌമാരക്കാര്‍ക്കയി സത്യജിത് റേപണിതീര്‍ത്ത ഈ കഥകള്‍ ദര്‍ശനത്തിലും സങ്കേതത്തിലും ശൈലിയിലും പുതുമ പുലര്‍ത്തുന്നവയാണ്. ഈ കഥകളില്‍ ശാസ്ത്രമുണ്ട്, പുരാവിജ്ഞാനമുണ്ട്. മരുഭൂയിലെ രഹസ്യവും,ഷെയിക്സ്പിയറുടെയും ഹിറ്റ്ലറുടെയും പ്രേതാത്മക്കളെ പ്രത്യക്ഷപ്പെടുത്തുന്ന യന്ത്രസംവിധാനങ്ങളും, വിചിത്രമായ ഫ്ര്‍ളോറോനാദ്വീപും, സ്വയം തയ്യാറാക്കിയ ആകാശക്കപ്പലും, ജ്..

-25%
Quickview

Arabi Natotikkathakal

₹195.00 ₹260.00

ജീവിതായീധനത്തിനിടയിലെ കഠിനമായ അനുഭവങ്ങളെ മറികടക്കാനുള്ള മനുഷ്യയത്നത്തിന്റെ ഭാഗമാണ് ഈ നാടോടിക്കഥകള്‍. സഞ്ചാരികള്‍ ഇവയ്ക്ക് പുതുമയാര്‍ന്ന വര്‍ണ്ണങ്ങളും വ്യത്യസ്തമായ മാനങ്ങളും നല്‍കി. നാടോടി സംസ്കൃതിയില്‍ നിന്ന് നഗരത്തിലേക്കെത്തുമ്പോഴും ഈ കഥകളുടെ ഉള്‍ച്ചൂട് നഷ്ടമാകുന്നില്ല. മരുഭൂമിയില്‍ ദാഹനീരിനുവേണ്ടി അലയുന്നവനേ സ്വര്‍ഗ്ഗീയ പാനീയങ്ങളെ സ്വപ്നം കാണാം ക..

Showing 1 to 5 of 5 (1 Pages)