Surendran Manghatt

Surendran Manghatt

സുരേന്ദ്രന്‍ മങ്ങാട്ട്‌


തൃശ്ശൂര്‍ ജില്ലയിലെ അരിമ്പൂര്‍ പഞ്ചായത്തില്‍പ്പെട്ട എറവ്‌ ദേശത്ത്‌ 1972ല്‍ ജനനം. കോമേഴ്‌സില്‍ ബിരുദം, സൈക്കോളജിയില്‍ ബിരുദാനന്തരബിരുദം. 1998ല്‍ പൊലീസ്‌ വകുപ്പില്‍ കോണ്‍സ്റ്റബിള്‍ ആയി സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിച്ചു. 2003ല്‍ സബ്‌ ഇന്‍സ്‌പെക്ടറായി നേരിട്ടുള്ള നിയമനം, ഇപ്പോള്‍ വിജിലന്‍സ്‌ & ആന്റി കറപ്‌ഷന്‍ ബ്യൂറോയില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി സേവനമനുഷ്‌ഠിക്കുന്നു. നോവലുകളും കഥാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. കേരള പൊലീസ്‌ ആദ്യമായി അവതരിപ്പിച്ച മുഴുനീള ഫീച്ചര്‍ ഫിലിം `ഡയല്‍ 1091'ന്‌ കഥയും തിരക്കഥയും രചിച്ചു. രാഹുല്‍ വയസ്സ്‌ 15, ദ്വീപുകള്‍, അപ്പുറം, വിരല്‍ ചിത്രങ്ങള്‍, തിരുത്ത്‌ തുടങ്ങിയ ടെലിഫിലിമുകള്‍ക്ക്‌ തിരക്കഥ രചിച്ചു. വിജിലന്‍സിനു വേണ്ടി `നിശ്ശബ്ദരാകരുത്‌' എന്ന ഷോര്‍ട്ട്‌ ഫിലിമിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിര്‍വ്വഹിച്ചിട്ടുണ്ട്‌.


Grid View:
Out Of Stock
-15%
Quickview

Kalamana Chepedukal

₹251.00 ₹295.00

Book by Surendran Manghatt ,  ചരിത്രത്തില്‍ ഗവേഷണം നടത്തുന്ന സിദ്ധാര്‍ത്ഥന്‍റെ പ്രയാണമാണ് ഈ നോവല്‍. വെന്മനാട്, ഗോതുരുത്ത് തുടങ്ങിയ വിവിധ പ്രദേശങ്ങളിലെ നമ്പൂതിരി കുടുംബവാഴ്ചകളുടെ തകര്‍ച്ചകള്‍, മുസിരിസ് കാലഘട്ടങ്ങള്‍ തുടങ്ങിയ ഒട്ടേറെ തലങ്ങളിലൂടെ കഥ വികസിക്കുന്നു. സിദ്ധാര്‍ത്ഥന് നേരിടേണ്ടിവന്ന കൊലപാതകശ്രമത്തിന്‍റെ രഹസ്യവും ചുരുളഴിയുന്നുണ്ട്...

Showing 1 to 1 of 1 (1 Pages)