T.K.Sankaranarayanan

ടി.കെ. ശങ്കരനാരായണന്‍
പാലക്കാട് ജില്ലയില്‍ 1963ല്‍ ജനനം. വിക്‌ടോറിയ കോളേജില്‍ നിന്ന് ഇംഗ്ലീഷ്
സാഹിത്യത്തില്‍ ബിരുദം.തഞ്ചാവൂര്‍ ശാസ്ത്ര യൂണിവേഴ്‌സിറ്റിയില്‍ നിന്നുംജ്യോതിഷത്തില്‍ ബിരുദാനന്തരബിരുദം.26 വര്‍ഷം മെഡിക്കല്‍ റെപ്രസെന്റേറ്റീവായി ജോലി ചെയ്തു.കഥാസമാഹാരങ്ങള്‍, നോവലെറ്റ്, നോവലുകള്‍ എന്നീ വിഭാഗങ്ങളില്‍ നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്.ഏറെ ശ്രദ്ധിക്കപ്പെട്ട 'ശവുണ്ഡി' എന്ന നോവല്‍ എല്ലാ ദക്ഷിണേന്ത്യന്‍ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
Pharma Market
ഫാർമ മാർക്കറ്റ് ' ടി.കെ.സങ്കരനാരയണന്‍റെ മാസ്റ്റര്‍പീസ് രചനയാണെന്ന് നിസ്സംശയം പറയാം. പ്രശാന്തമായൊരു പുഴയൊഴുകും പോലെ അനായാസേനയുള്ള ശൈലി. ഗ്രാമീണ നിഷ്കളങ്കതയില്‍ വളര്‍ന്ന ഒരു അഗ്രഹാര പെൺകുട്ടിക്ക് എവിടെയാണ് വഴിതെറ്റുന്നത് ? ഈ ലോകത്തിൻറെ ചതിയും വഞ്ചനയുമറിയാത്ത മഹാലക്ഷ്മി അവസാനം എവിടെയാവും എത്തിപ്പെട്ടിരിക്കുക?..