T N Prakash

T N Prakash

കഥാകൃത്ത്, നോവലിസ്റ്റ്, അധ്യാപകന്‍, കേരള സാഹിത്യ അക്കാദമി അംഗം, കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗം.1955 ഒക്‌ടോബര്‍ 7ന് കണ്ണൂരിലെ വലിയന്നൂരില്‍ ജനനം. പള്ളിക്കുന്ന് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായിരുന്നു. കണ്ണൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറായി റിട്ടയര്‍ ചെയ്തു.അബുദാബി ശക്തി അവാര്‍ഡ്, ചെറുകഥാ ശതാബ്ദി അവാര്‍ഡ്, ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ്, വി.ടി. ഭട്ടതിരിപ്പാട് അവാര്‍ഡ്, എസ്.ബി.ടി. സാഹിത്യ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, മയില്‍പ്പീലി പുരസ്‌കാരം, അറ്റ്‌ലസ് കൈരളി പുരസ്‌കാരം, എക്‌സലന്റ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.കൃതികള്‍: വളപട്ടണം പാലം, ദശാവതാരം, സ്‌നേഹദൃശ്യങ്ങള്‍, ഇന്ത്യയുടെ ഭൂപടം, ഈ കടല്‍ത്തീര നിലാവില്‍, തെരഞ്ഞെടുത്ത കഥകള്‍, താപം, ലോകാവസാനം, താജ്മഹല്‍, വാഴയില, രാജ്ഘട്ടില്‍ നിന്നൊരാള്‍ (കഥകള്‍). സൗന്ദര്യലഹരി, നട്ടാല്‍ മുളയ്ക്കുന്ന നുണകള്‍, കിളിപ്പേച്ച് കേക്കവാ..., ചന്ദന (നോവലെറ്റുകള്‍), തെരഞ്ഞെടുത്ത പതിനൊന്ന് നോവലെറ്റുകള്‍, ആര്‍ട്ട് ഓഫ് ലിവിങ്, നക്ഷത്രവിളക്കുകള്‍ (ഓര്‍മ്മ), വാന്‍ക, വീഞ്ഞ്, ഈസ്റ്ററിന്റെ തലേരാത്രി (ബാലസാഹിത്യം), സമനില, തണല്‍, തൊട്ടാല്‍ പൊള്ളുന്ന സത്യങ്ങള്‍, കൈകേയി, വിധവകളുടെ വീട് (നോവലുകള്‍), ഡോ. ടി.പി.സുകുമാരന്‍: പേരിന്റെ പൊരുള്‍ (ജീവചരിത്രം)


Grid View:
-47%
Quickview

Nakshathra Vilakkukal

₹50.00 ₹95.00

Book By T N Prakashജീവിതത്തിൽ നിന്നും അധ്യാപനത്തിൽ നിന്നും ആർജ്ജിച്ച അറിവുകൾ മുത്തുമണികൾ പോലെ കോർത്തിണക്കിയ ഈ ഗ്രന്ഥം അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വേണ്ടിയുള്ളതാണ്. പൊതുവായനയിലും ഈ പുസ്തകത്തിന് ഉയർന്ന തലമുണ്ട്. ആർജ്ജിത ഗുണങ്ങളോടെ എങ്ങനെ ഒരു പുതിയ തലമുറയെ വാർത്തെടുക്കാം എന്ന ചിന്തയാകാം ഗ്രന്ഥകാരന് ഈ പുസ്തകത്തിന് പ്രജോദനമേകിയത്. താൻ ഉയർത..

-14%
Quickview

Thiranatakam

₹60.00 ₹70.00

BOOK BY T N PRAKASH പത്മനാഭന്‍ കഥകളുടെ ആര്‍ദ്രതകളും വിഷാദവും വിങ്ങലും വീര്‍പ്പുമുട്ടും ഒട്ടും ചോരാതെ തയ്യാറാക്കിയ റേഡിയോ നാടകങ്ങളുടെ തിരക്കഥയാണിത്. ടി.എന്‍ പ്രകാശിന്റെ തിരനാടകങ്ങളും അതിസാധാരണമായ ടി. പത്മനാഭന്റെ കഥകളും ഈ പുസ്തകത്തെ ധന്യമാക്കുന്നു...

-15%
Quickview

Urumambazhavum Kathakalum

₹98.00 ₹115.00

By T.N.PrakashT.N.Prakash തമിഴ്‌നാട്ടുകാര്‍ നിറയുന്ന കേരളീയ പട്ടണങ്ങളില്‍നിന്ന് അടര്‍ത്തിയെടുത്ത ഒരു വടപളനിയുടെ കഥപറയുന്ന ഉറുമാമ്പഴം പ്രമേയ സ്വീകരണത്തിലും സാമൂഹ്യ ജീവിതത്തിന്റെ ആഖ്യാനത്തിലും വേറിട്ടു നില്‍ക്കുന്നു. മുഖ്യധാരയില്‍ നിന്നു വ്യതിചലിക്കുന്ന ജനുസ്സില്‍പ്പെട്ട കഥകളോടൊപ്പം രാഷ്ട്രീയവായനകള്‍ക്കു വിധേയമാക്കേണ്ട കഥകളും ഈ സമാഹാരത്തെ ധന്യമാക്കുന..

-15%
Quickview

Pachamashikkalam

₹136.00 ₹160.00

T.N.Prakash ഔദ്യോഗിക ജീവിതത്തിന്റെ കറുപ്പും വെളുപ്പും കോർത്തിണക്കിയ കുറിപ്പുകൾ പൊടിപിടിച്ച ഫയലുകളും ഉദ്യോഗസ്ഥമേധാവിത്തവും പിന്നോക്കാവസ്ഥയും നിറഞ്ഞ ഒരു ലോകത്തിൽ പൂന്തോട്ടം പണിയാൻ വിധിക്കപ്പെട്ട തോട്ടക്കാരന്റെ കഥയാണ് പച്ചമഷിക്കാലം വെളിച്ചം വിതറുന്ന സൂര്യകാന്തിപ്പാടത്ത് പൂക്കളിറുക്കുന്ന വിഖ്യാതനായ ചിത്രകാരനെപ്പോലെ ഇതാ ഒരെഴുത്തുകാരൻ ഗ്രാമീണമായ നാട്ടുവഴ..

-15%
Quickview

Kaikeyi

₹225.00 ₹265.00

Author: T.N Prakashപാര്‍ശ്വവത്കരിക്കപ്പെട്ട ചരിത്രമാണ് എപ്പോഴും ഇതിഹാസങ്ങളിലെ സ്ത്രീകള്‍ക്കുള്ളത്. കൈകേയിയുടെ ചരിത്രവും ഇതില്‍നിന്നു ഭിന്നമല്ല- വരികള്‍ക്കിടയിലൂടെ വായിക്കുന്നവര്‍ക്ക് കൈകേയിയുടെ ഉണങ്ങിപ്പിടിച്ച കണ്ണീര് രാമായണത്തിലുടനീളം കാണാം. കൈകേയിയില്‍ ആരോപിക്കപ്പെട്ട കുറ്റങ്ങളെല്ലാംതന്നെ സമര്‍ത്ഥമായി അധികാരത്തിന്റെ ഭദ്രതയ്ക്കും പുരുഷന്റെ സുഖത്തി..

Out Of Stock
-14%
Quickview

Chandana

₹60.00 ₹70.00

Author:T.N.Prakashനിലാവ് ഊഷ്മളമാണ്. എന്നാല്‍ നിഴലുകള്‍ക്കിടയില്‍ നടുക്കവും ഭീകരതയും പതിയിരിക്കുന്നു. ആകാശവും മേഘക്കീറും നിലാവും നിഴലും ചേര്‍ന്നൊരുക്കുന്ന ജീവിത വൈവിധ്യമാണ് ചന്ദന എന്ന ഈ സമാഹാരത്തിലെ കഥകള്‍. ടി.എന്‍. പ്രകാശിന്റെ ഏറ്റവും പുതിയ രചന...

Out Of Stock
-14%
Quickview

Thanal

₹60.00 ₹70.00

Author:T.N.Prakashപണ്ട് ഭാര്യയോടുള്ള വാശി തീര്‍ക്കാന്‍ പെണ്‍കുതിരകളെ സ്‌നേഹിച്ച സായ്പും, ഭര്‍ത്താവിനെ തോല്പിക്കാന്‍ വളര്‍ത്തുപട്ടിയെ ജീവനായി കരുതിയ മദാമ്മയും താമസിച്ചിരുന്ന പഴകിപ്പൊളിഞ്ഞ കെട്ടിടമാണ് അധ്യാപകപരിശീലനകേന്ദ്രം. സ്‌നേഹനിരാസത്തിന്റെയും നൈരാശ്യത്തിന്റെയും ഒരു ലോകമാണത്. അവരെല്ലാം അസംതൃപ്തിയുടെ അഗ്നിപര്‍വ്വതങ്ങളാകുന്നു. കഥാപാത്രങ്ങളുടെ വൈവിധ..

Out Of Stock
-15%
Quickview

Therenjudutha Kathakal- T.N.Prakash

₹72.00 ₹85.00

Author:T.N.Prakashചേതനമോ അചേതനമോ ആയ മനുഷ്യേതര ബിംബങ്ങളിലൂടെയും മിത്തുകളിലൂടെയും തന്റെ സൃഷ്ടിയെ അനിതസാധാരണമാക്കുന്ന കഥനവൈ'വമാണ് ടി.എന്‍. പ്രകാശി ന്റേത്. മഹായാനത്തിലൂടെ ചരിക്കുന്ന ഉറുമ്പിന്‍കൂട്ടങ്ങളും ഗേറ്റി നരികിലെ മുരുക്കുമരത്തില്‍ തലകീഴായി കിടക്കുന്ന വേതാളവും അരയാല്‍മരത്തില്‍ തൂങ്ങുന്ന കടവാതിലുകളും പ്രതിബിംബത്തെ താലോലിക്കുന്ന കണ്ണാടിയും ഡോക്ടറേറ്..

Showing 1 to 8 of 8 (1 Pages)